Raise our Conscience against the Killing of RTI Activists




Thursday, July 15, 2010

യാക്കൂബ്‌ വാസു

താന്‍ ഭയങ്കര സീരിയസാണ്‌ എന്നാണ്‌ സ്വയം വിചാരമെങ്കിലും യാക്കൂബ്‌ വാസു ഒരു തമാശക്കാരനാണ്‌ . വലിയ വിപ്ളവകരമായാണ്‌ പുള്ളി സംസാരിക്കുക. അതു കേള്‍ക്കുമ്പോഴേ ചിരി വരും. ബാക്കിയുള്ളവര്‍ക്കൊന്നും ബൌദ്ധീകമായി ആ ലെവലില്‍ എത്താന്‍ കഴിയാത്തതാണ്‌ ആ ചിരിയുടെ കാരണമെന്നാണ്‌ പുള്ളിയുടെ വിശദീകരണം. അണ്ണന്‍ എഞ്ചിനീയറിംഗ്‌ ഒക്കെ കഴിഞ്ഞു ഇപ്പോള്‍ രാജ്യസേവനത്തില്‍ മുഴുകി ഇരിക്കുകയാണ്‌.

                      ഒരിക്കല്‍ ഇങ്ങനെ രാജ്യസേവനമൊക്കെ കഴിഞ്ഞു മടങ്ങുന്ന വഴി ചെന്നൈയില്‍ ഷോപ്പിങ്ങിനു പോകാമെന്നു അദ്ദേഹത്തിനൊരു ബുദ്ധി ഉദിച്ചു. നേരെ മാമ്പലത്തേക്കു വിട്ടു. ഞാനും പിന്നെ രണ്ടു മൂന്നു കൂട്ടുകാരും കൂടെയുണ്ട്‌. ഞങ്ങളുടെ പ്രധാന ഉദ്ദേശം വായിനോക്കലാണ്‌. അവിടെയാകുമ്പോള്‍ കുറേ സുന്ദരിമാര്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ്‌ ഞങ്ങള്‍. വഴിയരുകിലെ കടകളും സുന്ദരിമാരെയും എണ്ണി നടക്കുകയാണ്‌ ഞങ്ങള്‍. അണ്ണന്‌ അതിലൊന്നും വലിയ താല്‍പര്യമില്ല. ഷോപ്പിംഗ്‌ എന്ന ജ്വരവുമായി മുന്നില്‍ നടക്കുകയാണ്‌ അദ്ദേഹം. "വായി നോക്കി നടക്കാതെ വേഗം ഇങ്ങ്‌ വാടാ", ഇടക്ക്‌ അവന്‍ ഞങ്ങളെ നോക്കി പറഞ്ഞു. അതു ഞങ്ങള്‍ക്ക്‌ അത്ര ദഹിച്ചില്ല. അങ്ങനെ നടന്നു പോകുമ്പോഴാണ്‌ വഴിയരുകിലെ ഒരു പാവ അവന്‍റെ കണ്ണില്‍ പെടുന്നത്‌. വഴിക്കച്ചവടമാണ്‌. വാസുവിന്‌ അതു നന്നായി ഇഷ്ടപെട്ടു. നോക്കിയപ്പോള്‍ പാവക്കടുത്തായി ഒരു ചേച്ചിയും പാവയെ നോക്കി നില്‍കുന്നു. മറ്റാരെയും കാണാനുമില്ല. അവന്‍ പാവയിലേക്കു ചൂണ്ടി ചോദിച്ചു," what is the rate?" ആ പെണ്ണു കുന്തം വിഴുങ്ങിയ പോലെ അവനെ തുറിച്ചുനോക്കി. രണ്ടാമതു ഒന്നു കൂടി അവന്‍ അതു തന്നെ ആവര്‍ത്തിച്ചു. പക്ഷേ ഇത്തവണ പറഞ്ഞു വന്നപ്പോള്‍ theക്കു പകരം your എന്നായി പൊയി. ചേച്ചി പാവക്കിട്ട വിലയെത്രയാണ്‌ എന്നതാണ്‌ അവനുദ്ദേശിച്ചത്‌. അതും കൂടാതെ പാവയെ ചൂണ്ടിയിരുന്ന വിരല്‍ അറിയാതെ അവളുടെ നേരെയായിപ്പോയി. പകരം കൊടുക്കാന്‍ ഒരു ചാന്‍സ്‌ കിട്ടിയ സന്തോഷത്തില്‍ ഞങ്ങള്‍ മൂന്നു പേരും പുറകില്‍ നിന്ന്‌ അവളെ നോക്കി ലാസ്യഭാവത്തില്‍ ഒന്നു ചിരിച്ചു. പിന്നീടു നോക്കിയപ്പൊ അതാ നമ്മുടെ വാസു മോന്തയും തിരുമി നില്‍ക്കുന്നു. "ഠേ", എന്നൊരു ഒച്ച അതിനു മുമ്പു കേട്ടതു അപ്പോഴാണ്‌ ഞാന്‍ ഓര്‍ക്കുന്നത്‌. ഞാന്‍ വേഗം പുള്ളിയുടെ അടുത്ത്‌ ചെന്നു പറഞ്ഞു, " കിട്ടിയത്‌ കളയാതെ പിടിച്ചോ.നമുക്കു വേഗം സ്ഥലം വിടാം." പോകാന്‍ തിരിഞ്ഞപ്പോഴാണ്‌ കടക്കാരന്‍ പാണ്ടി വരുന്നത്‌. " എന്നാ വേണം സാര്‍?" പുള്ളി ഞങ്ങളോടു അപേക്ഷ ഭാവത്തില്‍ ചോദിച്ചു. "ഒന്നു പോടോ", ആ പെണ്ണിനോടുള്ള ദേഷ്യം മുഴുവന്‍ അവന്‍റെ ആ മറുപടിയില്‍ പ്രതിഫലിച്ചിരുന്നു.

                               ഇതിനു പകരമോ എന്തോ തിരിച്ചൊരു പാര കുറച്ചു നാള്‍ കഴിഞ്ഞു എനിക്കു കിട്ടി. ഞാനും വാസുവും ഒരിക്കല്‍ മദ്രാസ്‌ മെയിലില്‍ കേരളത്തിലേക്ക്‌ വരാന്‍ തുടങ്ങുകയാണ്‌. വണ്ടി ചെന്നൈയില്‍നിന്നു പുറപ്പെടാന്‍ തുടങ്ങുന്നേയുള്ളു. ഞങ്ങള്‍ ac കമ്പാര്‍ട്ട്മെണ്റ്റില്‍ ആണ്‌. ഇതില്‍, പ്ളാറ്റ്ഫോമിന്‍റെ സൈഡിലുള്ള വാതില്‍ മാത്രമേ സാധാരണ തുറന്നിടാറുള്ളു. മറ്റേ സൈഡിലേത്‌ അടച്ചിടും. പരിസരത്തുള്ള ഒരു സീറ്റില്‍ പോലും ഒരു സുന്ദരി ഇല്ലാത്തതിന്‍റെ വിഷമത്തിലാണ്‌ ഞങ്ങള്‍ രണ്ടും. അതിന്‍റെ വിഷമം തീര്‍ക്കാന്‍ ഞങ്ങള്‍ കോച്ചുകളിലൂടെ രണ്ടു തവണ അങ്ങോട്ടും ഇങ്ങോട്ടും സീറ്റ്‌ തപ്പി നടക്കുന്നപോലെ നടന്നു. ഇതിനിടയില്‍ സിനിമാനടി ഗീത വിജയനെ ട്രെയിനില്‍ കാണുകയും ഷൈക്‌ ഹാണ്റ്റ്‌ കൊടുക്കുകയുമൊക്കെ ചെയ്തു. ട്രെയിന്‍ പുറപ്പെടാറായി. അപ്പോഴതാ ac കോച്ചിലെ അടച്ചിട്ട വാതിലിന്‍റെ പുറത്തു നിന്നു ആരോ തട്ടുന്നു. വാതിലിലെ ഗ്ളാസ്സിലൂടെ ഒരു കൈ മാത്രം കാണാം. അവന്‍ വേഗം അകത്തേക്കുപോയി തിരിച്ചു വന്നു. ഞാന്‍ കുറച്ചു കഴിഞ്ഞപ്പോള്‍ തുറന്നേക്കാം എന്നും കരുതി വാതിലിനടുത്തേക്കു പോയപ്പോള്‍ അവന്‍ പറഞ്ഞു," എടാ വല്ല കള്ളന്‍മാരുമായിരിക്കും, തുറക്കെണ്ട".ഞാന്‍ തിരിച്ചു വന്ന തക്കത്തിനു അവന്‍ പോയി കതകു തുറന്നു. ഞാന്‍ നോക്കിയപ്പൊ അതാ ഒരു അതിസുന്തരി. പഹയന്‍ അകത്തു പോയി കണ്ണാടിയിലൂടെ ആരാണെന്നു നോക്കിയിട്ടു വന്നിട്ടായിരുന്നു എന്നോടു തുറക്കെണ്ട എന്നു പറഞ്ഞത്‌. അവന്‍ തന്നെ അവളെ കൈ കൊടുത്തു അകത്തേക്കു കയറ്റുന്ന ആ മൃഗീയ ദൃശ്യം കണ്ട്‌ ഞാന്‍ ഞെട്ടി. അവള്‍ കുറേ താങ്ക്സ്‌ അവനോട്‌ പറഞ്ഞിട്ട്‌ എന്നെ ഒന്നു കലിപ്പിച്ചു നൊക്കി. പിന്നെ എനിക്കു ഒന്നും നോക്കെണ്ടി വന്നില്ല. അവന്‍ തമാശ പറയുന്നു, അവള്‍ ചിരിയോടു ചിരി, അവളു പറയുമ്പോഴത്തേ കാര്യം പിന്നെ പറയേണ്ട കാര്യമില്ലല്ലൊ, ചാടി മറിഞ്ഞൊക്കെയാണ്‌ അവന്‍ ചിരിച്ചു വിടുന്നത്‌. ഇക്കിളി കുട്ടിയാല്‍ പോലും ചിരി വരാത്ത ടിണ്റ്റുമോന്‍ തമാശയൊക്കെയാണ്‌ അണ്ണന്‍ അടിച്ചുവിടുന്നത്‌.. ഞാന്‍ വേഗം ഉറങ്ങാന്‍ കിടന്നു, "അടുത്ത തവണ കാണിച്ചു തരാമെടാ" എന്നും മനസ്സില്‍ വിചാരിച്ച്‌...

Wednesday, July 7, 2010

Average logical puzzle

You want to send a gift to your friend securely in your box. The box can be fitted wth multiple locks and keys which you possess. But your friend doesn't have any keys for your locks. If you send the key in a open box, it might get copied in the route. How can you send the gift securely?

Answers are expected as comments.

Tuesday, July 6, 2010

Little thought

As long as we can't know the future, all are driven by instantaneous decisions. Past is the locus of all such decisions connecting the present and the future.

Monday, June 28, 2010

ബാസ്റ്റ്യന്‍ ചേട്ടന്‍റെ ദിവസം

            ബാസ്റ്റ്യന്‍ ചേട്ടന്‍ ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന ഒരു കാര്‍ ഡ്രൈവര്‍ ആണ്‌. പണ്ടുമുതലേ വണ്ടി ഉള്ളതു കൊണ്ടു നാട്ടിലെ എല്ലാ പരിപാടികള്‍ക്കും ഒരു അവിഭാജ്യ ഘടകമാണു ബാസ്റ്റ്യന്‍ ചേട്ടന്‍. നാട്ടിലെല്ലാവര്‍ക്കും സുപരിചിതന്‍. പള്ളിയിലൊക്കെ ക്രമായി വരികയും വേദപാഠം പഠിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടു പള്ളിയിലെ അച്ചനും മഠത്തിലെ സിസ്റ്റര്‍മാര്‍ക്കും ബാസ്റ്റ്യന്‍ ചേട്ടനെയും കുടുംബത്തെയും നല്ല പരിചയമാണ്‌.

               വടക്കേവീട്ടില്‍ തോമാച്ചന്‍ ചേട്ടന്‍റെ മകളുടെ കല്യാണ ദിവസം.അന്നൊരു തിങ്കളാഴ്ച ആണ്‌. പതിവു പോലെ ബാസ്റ്റ്യന്‍ ചേട്ടന്‌ കല്യാണ ഓട്ടം ഉണ്ട്‌. കല്യാണ ഓട്ടങ്ങള്‍ക്കു ചേട്ടനു ഒരു താല്‍പര്യം കൂടുതല്‍ ആണ്‌. നല്ല ഭക്ഷണം തന്നെ കാരണം. അന്നു രാവിലെ ചേട്ടന്‍, തോമാച്ചന്‍ ചേട്ടന്‍റെ വീട്ടിലെക്കു പൊവുകയാണ്‌. വഴിയില്‍ വച്ചു പള്ളിയില്‍ കുര്‍ബ്ബാന കഴിഞ്ഞു നടന്നു പോവുന്ന ഷേര്‍ളി സിസ്റ്ററേയും, മാര്‍ഗ്രറ്റ്‌ സിസ്റ്ററേയും കണ്ടു. നല്ല പ്രായമായ അവര്‍ ചട്ടി ചട്ടിയാണു നടക്കുന്നത്‌. അതു കണ്ടപ്പോള്‍ തന്നെ ചേട്ടന്‍ കാര്‍ നിര്‍ത്തി അവരെയും കൊണ്ടു മഠത്തിലേക്കു പോയി. ഇറങ്ങാന്‍ നേരം ഷേര്‍ളി സിസ്റ്റര്‍ പറഞ്ഞു, "ഇവിടം വരെ വന്നതല്ലേ ബാസ്റ്റ്യാ. ഇറങ്ങി കാപ്പി കുടിച്ചിട്ടു പോവാം.""ഞാനേ ഒന്നാന്തരം കല്യാണം കൂടാന്‍ പോകുവാ, അതും തോമാച്ചന്‍ ചെട്ടന്‍റെ വീട്ടിലെ.അപ്പഴാ നിങ്ങടെ ഉണക്കുകപ്പയും ഇറച്ചി കൂട്ടാനും." ചേട്ടന്‍ അവരെ കളിയാക്കി തിരിച്ചടിച്ചു.മഠതില്‍ തിങ്കളാഴ്ച ദിവസം രാവിലെ അതാണ്‌ വിഭവം എന്നു ചേട്ടന്‌ അറിയാമായിരുന്നു.

                   ചേട്ടന്‍ നേരെ കല്യാണ വീട്ടിലേക്കു കുതിച്ചു. സാധാരണ കല്യാണ വീട്ടില്‍ ചെന്നാല്‍ ഡ്രൈവര്‍മാരോടു ഇരുന്നു കാപ്പി കുടിക്കാന്‍ ആണ്‌ ആദ്യം പറയുക. ചെന്ന പാടെ തോമാച്ചന്‍ ചേട്ടന്‍ കാറിനടുത്തേക്കു വരുന്നതും കണ്ടു. കൈ കഴുകിയേക്കാം എന്നും കരുതി ടാപ്പിന്‍റെ അടുത്തേക്കു പൊയപ്പോഴാണ്‌, തോമാച്ചന്‍ ചേട്ടന്‍, ബാസ്റ്റ്യന്‍ ചേട്ടനോട്‌ വേഗം പള്ളിയില്‍ പോയി വര്‍ഗീസ്‌ അച്ചനെ വിളിച്ചോണ്ടു വരാന്‍ പറയുന്നത്‌. വിശപ്പിന്‍റെ വിളിയെ നിഷ്കരുണം കൊലപ്പെടുത്തി ബാസ്റ്റ്യന്‍ ചേട്ടന്‍ വണ്ടിയില്‍ കയറി പള്ളിയിലേക്ക്‌ തിരിച്ചു.

          പള്ളിയില്‍ സാധാരണ, ഭക്ഷണം മഠത്തില്‍ നിന്നാണു കൊണ്ടു വരുന്നത്‌. പള്ളിയില്‍ ചെന്നു അച്ചനോടു, തോമാച്ചന്‍ ചേട്ടന്‍ വിളിച്ച കാര്യം പറഞ്ഞു. അച്ചന്‍ പറഞ്ഞു," ബാസ്റ്റ്യാ, ഇതു വരെ രാവിലത്തെ കാപ്പി വന്നില്ലല്ലോ. ഒരു കാര്യം ചെയ്യാം, നമുക്കു മഠത്തില്‍ പോയങ്ങു കുടിച്ചു കളയാം." അച്ചന്‍റെ നിര്‍ബന്ധത്തിനും, വിശപ്പിന്‍റെ കശാപ്പിനും വഴങ്ങി ബാസ്റ്റ്യന്‍ ചേട്ടനും മഠതിലേക്ക്‌. ചെന്ന പാടെ അച്ചന്‍ പറഞ്ഞു," വേഗം ഭക്ഷണം എടുത്തോ. ഒരു അത്യാവശ്യമുണ്ട്‌, ഒന്നു ബാസ്റ്റ്യനും കൂടി". ബാസ്റ്റ്യന്‍ ചേട്ടന്‍ നോക്കുമ്പോള്‍ വാതില്‍ക്കല്‍ തന്നെ ഉണ്ടായിരുന്ന മാര്‍ഗ്രറ്റ്‌ സിസ്റ്ററിന്‍റെ മുഖത്ത്‌ ഒരളിഞ്ഞ ചിരി. ബാസ്റ്റിയന്‍ ചേട്ടന്‍ ഉണക്കു കപ്പ വെട്ടി വിഴുങ്ങികൊണ്ടിരുന്നു." അല്ല ബാസ്റ്റ്യാ, അവിടെനിന്നു ഒന്നും കിട്ടിയില്ലേ?"  ഇതും പറഞ്ഞു ഷേര്‍ളി സിസ്റ്റര്‍, രാവിലെ നടന്നത്‌ അച്ചനുമായി പങ്കു വച്ചു.അതൊരു കളിയാക്കലിന്‍റെ മണമുള്ള കൂട്ടച്ചിരിയിലേക്കു വഴിമാറി. അന്നത്തോടെ തന്‍റെ സ്ഥിരം ഹോബി ആയിരുന്ന അമ്മമാരെ കളിയാക്കല്‍ പരിപാടി ബാസ്റ്റ്യന്‍ ചേട്ടന്‍ ഉപേക്ഷിച്ചു.....  

Wednesday, June 16, 2010

കുരിശിങ്കല്‍ വീട്ടില്‍ ജോസ്‌റ്റിന്‍

ജോസ്റ്റിനേട്ടനെ ഞങ്ങള്‍ ചുരുക്കി വിളിക്കുന്നത്‌ ജോസേട്ടന്‍ എന്നാണ്‌.ജോസേട്ടന്‍ എന്‍റെ  ചെറുപ്പം മുതലുള്ള സുഹൃത്താണ്‌. ഞങ്ങളുടെ ഇടവക പള്ളി ഒന്നു തന്നെയാണ്‌. നല്ല ഉയരവും, ഉറച്ച ശരീരവും, വെളുത്ത നിറവുമുള്ള ജോസേട്ടനായിരുന്നു പള്ളിയില്‍ വരുന്ന പെണ്‍കുട്ടികളുടെ ഹീറോ. ഞനൊക്കെ ജോസേട്ടനില്‍ നിന്നു സുന്തരിമാരെ രക്ഷിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും ഒന്നും എറ്റിരുന്നില്ല. ക്വിസ്‌ മത്സരങ്ങള്‍ക്കൊക്കെ പോകും മുമ്പ്‌ ജോസേട്ടന്‍റെ വക പ്രത്യേക ക്ളാസ്സ്‌ ഉണ്ട്‌. അവിടെ പെണ്‍കുട്ടികളുടെ നല്ല ഇടി കാണാം എപ്പോളും. ഞാന്‍ ഒരിക്കല്‍ ഇതു പൊളിക്കാന്‍ വേണ്ടി ബൈബിള്‍ ഒക്കെ അരച്ചു കലക്കി പഠിച്ചിട്ടു പോയി. എന്നിട്ടു എന്‍റെ ക്ളാസ്സ്മേറ്റ്‌ മരിയറ്റിനോടു പറഞ്ഞു," ഞാന്‍ എല്ലം പഠിച്ചിട്ടുണ്ട്‌. വേണേല്‍ പഠിപ്പിച്ചു തരാം. പിന്നെ, വരുമ്പോ നമ്മടെ ലീനയെക്കൂടി വിളിക്കാന്‍ മറക്കണ്ടാ". ഇതും പറഞ്ഞിട്ട്‌ ഞാന്‍ കാത്തിരിപ്പു തുടങ്ങി. എവിടെ, അവസാനം ചെന്നു നോക്കിയപ്പൊ അതാ എല്ലം ജോസേട്ടന്‍റെ ക്ളാസ്സില്‍. അതും പോരാഞ്ഞു, ആ പരട്ട മരിയറ്റ്‌ എന്നെ ക്ളാസിലിരുന്നു ചിരിച്ചു കാണിക്കുക കൂടി ചെയ്തതോടെ ദേഷ്യം ഇരട്ടിയായി. അന്നത്തോടെ ജോസേട്ടനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. പയ്യെ പയ്യെ ഞങ്ങള്‍ അടുത്തു തുടങ്ങി. പുള്ളിയില്‍ നിന്ന്‌ ടെക്നിക്‌ ഒക്കെ പഠിച്ചെടുത്ത ശേഷം ഒരു വെല്ലുവിളി ഉയര്‍ത്തുകയായിരുന്നു ലക്ഷ്യം. അവസാനം ജോസേട്ടന്‍റെ മാസ്മരികതയില്‍ ഞാനും വീണു പോയി. ഞങ്ങള്‍ ഉറ്റ സുഹൃത്തുക്കളായി.

ഞാനും ജോസേട്ടനും കൂടി ട്രെയിന്‍ യാത്ര നടത്തുകയാണെങ്കില്‍ തിരുവനന്തപുരത്തു നിന്നു കയറുന്നതിനു മുമ്പ്‌ ഞങ്ങള്‍ക്ക്‌ ഒരു പതിവുണ്ട്‌. ഓരോ ബോഗിയുടേയും ചാര്‍ട്ട്‌ പരിശോദിക്കുക. സ്ളീപ്പര്‍ ടിക്കറ്റ്‌ എടുത്ത ഞങ്ങള്‍, സീറ്റ്‌ എവിടെ എന്നു നോക്കാനായിരിക്കും എന്നു നിങ്ങള്‍ വിചാരിച്ചു കാണുമല്ലേ.എന്നാല്‍ അല്ല. ഓരോ ബൊഗികളിലേയും സുന്തരിമാരുടെ സീറ്റ്‌ പൊക്കാന്‍ ആണ്‌ ഈ വായന. ഒപ്പം അവരുടെ പേരും വയസ്സും കൂടി മനപ്പാഠമാക്കും. സാവധാനം അതിണ്റ്റടുത്തുള്ള ഒരൊഴിഞ്ഞ സീറ്റില്‍ പൊയി ഇരിക്കും. അവള്‍ വന്നു കഴിഞ്ഞാല്‍, മട്ടും ഭാവവും ഒക്കെ നോക്കി ഞങ്ങള്‍ ഓരൊ ടോപ്പിക്‌ ഡിസ്കഷന്‍ തുടങ്ങും. ഭയങ്കര ഡിസ്കഷന്‍ ആണ്‌. അവള്‍ ശ്രിദ്ധിക്കുന്നുണ്ടോ എന്നു ഒരു കണ്ണു കൊണ്ടു എപ്പോഴും നോക്കികൊണ്ടിരിക്കും. ഇല്ലേല്‍ അപ്പോള്‍ ടോപിക്‌ മാറ്റും. അങ്ങനെ കുറച്ചു കഴിയുമ്പോള്‍ ജോസേട്ടന്‍റെ ഒരു നമ്പര്‍ ഉണ്ട്‌. സ്ഥലവും വയസ്സും പേരും അറിയാവുന്നതു കൊണ്ട്‌, ഇന്ന സ്ഥലത്തു പഠിച്ച ഇന്ന ആളാണൊ എന്നൊരു ചോദ്യമാണ്‌. ഒന്നു ഞെട്ടിപ്പോകുന്ന പെണ്‍കുട്ടി, എന്തെങ്കിലും ഉത്തരം പറയും. ഉത്തരം എന്തായലും പ്രശ്നമല്ല, ജോസേട്ടന്‍ മത്സരം തുടങ്ങി കഴിഞ്ഞു. പിന്നെ കുറച്ചു സമയം ഞാന്‍ കെള്‍വിക്കാരന്‍ ആയി മാറും. എന്നാലും ഇടക്കു ഇടിച്ചുകയറാന്‍ ഞാന്‍ ശ്രിദ്ധിക്കാറുണ്ട്‌. എന്തായാലും ജോസേട്ടന്‍റെ ഈ കാര്യത്തിലുള്ള കഴിവു ഭയങ്കരം തന്നെ ആണ്‌. ഒരിക്കല്‍ ട്രെയിനില്‍ കയറുന്നതിനു മുമ്പു ഞങ്ങള്‍ ചാര്‍ട്ട്‌ നോക്കി നില്‍ക്കുകയാണ്‌. ജോസേട്ടനാണ്‌ നൊക്കുന്നത്‌."എടാ കിട്ടി പോയി. ഒരു റോസി ഉണ്ടെടാ റോസി. 22 വയസ്സ്‌. നി റെടി ആയിക്കൊ", ജോസേട്ടന്‍ ചാര്‍ട്ടില്‍ നോക്കി കാച്ചി വിടുകയാണ്‌. ഞാന്‍ നൊക്കിയപ്പോള്‍ തൊട്ടു പുറകില്‍ ചാര്‍ട്ട്‌ നോക്കാന്‍ വന്ന ഒരു മധ്യവയസ്കന്‍ ജോസേട്ടനെ തുറിച്ചു നോക്കുന്നു. ചാര്‍ട്ടില്‍ തന്നെ കണ്ണു വച്ചിരിക്കുന്ന ജോസേട്ടന്‍ ഇതൊന്നും കാണുന്നേയില്ല." എടാ അപ്പോ എല്ലാം പറഞ്ഞ പോലെ", ജോസേട്ടന്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്‌. കാര്യം അത്ര പന്തിയല്ലെന്നു കണ്ട ഞാന്‍ നേരെ തിരിഞ്ഞു നിന്നു ഫോണ്‍ എടുത്തു വെറുതെ ചെവിയില്‍ വച്ചു നിന്നു. തിരിഞ്ഞു നൊക്കിയപ്പോഴാണ്‌ ഈ മധ്യവയസ്കന്‍ ഇതെല്ലം കേട്ടതു ജോസേട്ടനു മനസ്സിലാവുന്നതു. ഒന്നു ചൂളിയ ജോസേട്ടന്‍ പയ്യെ ഒന്നുമറിയാത്ത പോലെ നില്‍കുന്ന എന്‍റെ അടുത്തെക്കു വന്നു. "മോളെ റോസി, കേറിപ്പോ. അപരിചിതരോടൊന്നും കൂടുതല്‍ സംസാരിക്കണ്ട", അയാള്‍ കുറച്ചപ്പുറത്തു നിന്നിരുന്ന പെങ്കുട്ടിയോട്‌ പറഞ്ഞു.പിന്നെ ഞങ്ങള്‍ അവിടെ നിന്നില്ല. ജോസേട്ടനും ചെവിയില്‍ മൊബൈല്‍ വച്ചു, അടുത്ത ബോഗിയിലേക്കു ഞങ്ങള്‍ വച്ചടിച്ചു.

 ജോസേട്ടന്‍ ഭക്ഷണ കാര്യത്തില്‍ വളരെ കര്‍ക്കശമാണ്‌.എന്തെങ്കിലും വേണമെന്നു തോന്നിയാല്‍ അതു കിട്ടിയേ തീരു, പ്രത്യേകിച്ചു കോഴി. അതുകൊണ്ടു തന്നെ കഴിഞ്ഞ ജന്‍മത്തില്‍ പുള്ളി ഒരു കോഴിയായിരുന്നൊ എന്നു ഞാന്‍ സംശയിക്കുന്നു. അല്ലെങ്കില്‍ കോഴിയോടെന്താ ഇത്ര താല്‍പര്യം. ഒരിക്കല്‍ മദ്രാസില്‍ പോയ ജോസേട്ടന്‍ ട്രെയിനില്‍ ഉറക്കമുണര്‍ന്നതു ഒരു പൂവന്‍ കോഴിയെ സ്വപ്നം കണ്ടാണ്‌. അതൊടെ മൊഹം കലശലായി. എഗ്മൂറ്‍ സ്റ്റേഷനില്‍ ഇറങ്ങിയ പുള്ളിക്കാരന്‍ നേരെ വിട്ടു ചിക്കെണും തപ്പി. മദ്രാസില്‍, അതും രാവിലെ എവിടെ കിട്ടാന്‍ കോഴി. നടന്നു നടന്നു അവസാനം ഒരു ബുഫെ കണ്ടെത്തി. അതില്‍ ഒരു ചിക്കെന്‍ ഐറ്റം എന്നു വെണ്ടക്കാ അക്ഷരത്തില്‍ എഴുതി വച്ചിട്ടുണ്ട്‌. പിന്നെ ഒന്നും നോക്കിയില്ല. നേരെ ബുഫെയിലേക്ക്‌. അവിടെയതാ സന്തൊഷം ഇരട്ടിപ്പിച്ചു കുറെ കോളേജ്‌ കുമാരിമാര്‍ കൂടി. ആദ്യ എടുക്കലില്‍ കോഴി നോക്കിയെങ്കിലും കണ്ടില്ല. പെണ്‍കുട്ടികള്‍  ഉള്ളതു കൊണ്ട്‌ ഡീസെണ്റ്റ്‌ ആയി വേഗം സീറ്റിലെക്കു. മുട്ടക്കറി ഒക്കെ എടുത്തിട്ടുണ്ട്‌. സീറ്റില്‍ ഇരുന്നു സുന്ദരിയുടെ നേര്‍ക്ക്‌ കണ്ണു കൊണ്ടുള്ള ആദ്യ സിഗ്നല്‍ കൊടുത്തു. കുറച്ചു കഴിഞ്ഞും മറുപടി കിട്ടാത്തപ്പൊ ഒരു ബൂസ്റ്റര്‍ ഡോസ്‌ കൂടി. അതില്‍ റിട്ടേണ്‍ സിഗ്നല്‍ കിട്ടി. അങ്ങനെ അങ്ങനെ മങ്കളകരമായി ആദ്യ ടെയികിന്‍റെ ഫുഡ്‌ കഴിഞ്ഞു. അതൊടെ മനസ്സില്‍ ഒരു സങ്കര്‍ഷം, വെയിറ്ററോട്‌ ചിക്കെന്‍ എവിടെ എന്നു ചോദിച്ചു ചൂടാകണോ അതോ ഡീസെണ്റ്റ്‌ ആകണൊ, ചൂടാകണൊ ഡീസെണ്റ്റ്‌ ആകണൊ. അവസാനം ആക്രാന്തം ആസക്തിയെ കീഴ്പെടുത്തി. "വെയറ്‍ ഈസ്‌ ചിക്കെന്‍?", ജോസേട്ടന്‍ ഐറ്റെംസിന്‍റെ അടുത്തു നിന്നു ചൂടായി. "സാര്‍ ഞങ്ങള്‍ ചിക്കെന്‍ ഐറ്റം എന്നാണ്‌ എഴുതിയത്‌, അതാ ഐറ്റം", എന്നു വെയിറ്റര്‍ കോഴിമുട്ടയെ ചൂണ്ടി പറഞ്ഞു. അതോടെ ജോസേട്ടന്‍റെ ദേഷ്യം ഇരട്ടിച്ചു. വാക്കേറ്റം ആയി. അതോടെ റിട്ടേണ്‍ സിഗ്നലുകള്‍ മുറിഞ്ഞു. സുന്തരിമാര്‍ എല്ലാം പടിയിറങ്ങി. കോഴിയും പോയി, പെണ്ണും പോയി എന്ന അവസ്ഥയില്‍ ഒരു കോഴിമുട്ടയും വിഴുങ്ങി ജോസേട്ടന്‍ അവിടെ ഇരുന്നു.

ജോസേട്ടന്‍ ഒരിക്കല്‍ വിദേശത്തേക്കു പോകാന്‍ IELTS പരീക്ഷ എഴുതാനായി കോച്ചിങ്ങിനു പ്രശസ്തമായ ഒരു സ്ഥാപനത്തില്‍ ചേറ്‍ന്നു. english നല്ല വീക്‌ ആണ്‌ പുള്ളിക്കാരന്‌. അതുകൊണ്ടു തന്നെ 6  മാസത്തെ നീണ്ട ഒരു കോഴ്സിനാണു ചേര്‍ന്നത്‌. ചേര്‍ന്നു ഒരാഴ്ച്ച കഴിയും മുമ്പു പുള്ളിക്കാരന്‍ englishil ആയി എന്നോടു സംസാരമെല്ലാം.അതൊക്കെ കെട്ട്‌ ഞാന്‍ ശെരിക്കും ഞെട്ടി. "ഹോ ഈ ജോസേട്ടന്‍റെ ഒരു ബുദ്‌ധിയേ" എന്നു മനസ്സില്‍ വിചാരിക്കുകയും ചെയ്തു.എല്ലാ ദിവസവും ജോസേട്ടന്‍ ക്ളാസ്സിലൊക്കെ പൊകുന്നുണ്ടു. ക്ളാസ്സൊക്കെ മുക്കാല്‍ ആയപ്പൊള്‍ ജോസേട്ടന്‍ എന്നൊടു പറഞ്ഞു, "എടാ ഇതൊക്കെ  എന്ത്‌ ഈസിയാ. എനിക്കെല്ലാം പെട്ടെന്നു പിടി കിട്ടി. ഇപ്പൊ സത്യം പറഞ്ഞ മലയാളത്തേക്കാളും english ആണ്‌ വരുന്നെ". ഞാനൊന്നു ഞെട്ടി. ആ ബാച്ച്‌ തീരാറായപ്പൊള്‍ ഞാനും കോഴ്സിനു ചേരന്‍ തീരുമാനിച്ചു അവിടെ ചെന്നു. ജൊസെട്ടനൊക്കെ ഇരിപ്പുണ്ട്‌. ജൊസെട്ടനൊപ്പം കൂടിക്കോളാന്‍ ടീച്ചര്‍ പറഞ്ഞു. "ആ ബാച്ച്‌ തീരാറായില്ലെ ടീച്ചര്‍. ഞാന്‍ അടുത്ത ബാച്ചിലെ പുതിയ ആള്‍ക്കാരുടെ കൂടെ ഇരുന്നൊളാം", ഞാന്‍ പറഞ്ഞു.എന്‍റെ പരിതാപകരമായ english പുള്ളി കേള്‍ക്കരുത്‌ എന്നൊരാഗ്രഹവും ഇതിനു പിന്നില്‍ ഉണ്ടായിരുന്നു. "അതിനു ആരു പറഞ്ഞു  ജൊസിന്‍റെ തീരാറായെന്നു. പുള്ളി ഇപ്പഴും തുടങ്ങിയേടത്തു തന്നെ, ഒരു കോഴ്സു കൂടി കഴിഞ്ഞിട്ടു നോക്കട്ടെ", ടീച്ചര്‍ തിരിച്ചടിച്ചു. സന്തോഷം കൊണ്ടു ഞാന്‍ ജോസെട്ടനെ നൊക്കിച്ചിരിച്ചു. ജോസെട്ടനും തിരിച്ചു ചിരിച്ചു, പക്ഷെ അതില്‍ നല്ല ചമ്മല്‍ ഉണ്ടായിരുന്നു.