പ്രകൃതി എന്നും രഹസ്യങ്ങളുടെ ഒരു കലവറയാണ്. കഴിഞ്ഞ മാസം, പ്രശസ്തമായ നാഷണല്‍ ജ്യോഗ്രഫിക് ചാനലില്‍ ബെര്‍മുഡ ത്രിഗോണത്തെ ചുറ്റി പറ്റി നടന്ന ഒരു സംഭവത്തെ കുറിച്ച് ഒരു പരിപാടി ഉണ്ടായിരുന്നു. ഇന്നും ശാസ്ത്രജ്ഞന്‍മാര്‍ക്കു ത്രിപ്തികരമായി ഉത്തരം നല്‍കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു സംഭവം. നാഷണല്‍ ജ്യോഗ്രഫിക് ചാനലായതുകൊണ്ടു തന്നെ സംഭവങ്ങളുടെ ആധികാരികതയെ സംശയിക്കേണ്ട കാര്യമുണ്ടെന്നും തോന്നുന്നില്ല.
എക്കാലവും ദുരൂഹതകള്‍ നിറഞ്ഞ ഒരു പ്രദേശമാണ് ബെര്‍മുഡ ട്രയാംഗിള്‍. തെക്കന്‍ അമേരിക്കയിലെ ഫ്ളോറിഡക്കും, ദ്വീപു സമൂഹങ്ങളായ പോര്‍ട്ട റിക്ക, ബെര്‍മുഡ എന്നിവക്കും ഇടയില്‍ വരുന്ന അറ്റ്ലാണ്റ്റിക് സമുദ്രത്തിലുള്ള ത്രിഗോണ രൂപത്തിലുള്ള പ്രദേശത്തെയാണ് പൊതുവില്‍ ബെര്‍മുഡ ട്രയാംഗിള്‍ എന്നതു കൊണ്ടു വിവക്ഷിക്കുന്നത്. അവിടെ നടന്ന ഒട്ടു മിക്ക ദുരൂഹ സംഭവങ്ങളുടെയും യഥാര്‍ത്ഥ കാരണങ്ങള്‍ ഇന്നു ശാസ്ത്ര ലോകം വിശദീകരിച്ചിട്ടുണ്ട്.
ബ്രൂസ് ജൂനിയറും പിതാവും 1970 ഡിസെംബര്‍ 4നു ആന്ദ്രൊസ് വിമാനത്താവളത്തില്‍ നിന്നു മിയാമി ലക്ഷ്യം വച്ചു ബൊണാണ്‍സ A36 എന്ന ചെറു വിമാനത്തില്‍ പറന്നുയര്‍ന്നു. സഞ്ചാരപഥം ബെര്‍മുഡ ത്രികോണത്തിനകത്തു കൂടിയാണ്. പറന്നുയര്‍ന്ന ഉടനെ തന്നെ സമുദ്രത്തിനു 500 അടി മാത്രം മുകളിലായി ഒരു മേഘ സഞ്ചയം നില്‍ക്കുന്നതു ബ്രൂസിന്‍റെ ശ്രദ്ധയില്‍ പെട്ടു. ഇത്രയും ഭൂമിയോടു ചേര്‍ന്നു ഒരു മേഘ സഞ്ചയം ബ്രൂസ് ആദ്യമായി കാണുകയായിരുന്നു. ATC കാലാവസ്ഥ നല്ലതാണെന്നു അറിയിച്ചതിനെ തുടര്‍ന്നു അവരുടെ ചെറു വിമാനം കൂടുതല്‍ ഉയരങ്ങളിലേക്കു പറന്നു പൊങ്ങി. ഉയരം കൂടുന്തോറും ആ മേഘസഞ്ചയം ഒരു വലിയ ക്യുമുലുസ് മേഘമായി (വലിയ കാര്‍മേഘ ശ്രേണിയിലുള്ളത്) മാറുന്നതു അവര്‍ ശ്രിദ്ധിച്ചു. ഇടക്കു അവര്‍ ഈ മേഘത്തിനുള്ളില്‍ പെട്ടു പോയെങ്കിലും 11500 അടി മുകളില്‍ വച്ചു , അതില്‍ നിന്നും പുറത്തു കടന്നു. തെളിഞ്ഞ ആകാശം അവരെ സ്വാഗതം ചെയ്തു.
പെട്ടെന്നാണ് കാലാവസ്ഥ വീണ്ടും മാറി മറിഞ്ഞതു. അപ്പോള്‍ ബ്രൂസും മറ്റും പ്ളെയിനിന്‍റെ പരമാവധി സുരക്ഷിത വേഗമായ മണിക്കൂറില്‍ 195 മൈലില്‍ പറക്കുകയാണ്. അവരുടെ മുന്നില്‍ കറുത്തിരുണ്ട മറ്റൊരു ബ്രഹിത് മേഘ സഞ്ചയം കാണപ്പെട്ടു. അകത്തേക്കു പോകുന്തോറും ഇരുട്ടു കൂടി വരികയും, അതിനകത്തുണ്ടായിക്കൊണ്ടിരുന്ന മിന്നലിന്‍റെ വെളിച്ചം കൂടിയും വന്നുകൊണ്ടിരുന്നു. അപകടം മണത്ത ബ്രൂസ്, വിമാനം 135 ഡിഗ്രീയില്‍ വെട്ടി തിരിച്ചു, അതില്‍ നിന്നും പുറത്തു കടന്നു. പുറത്തു കടന്നു നോക്കിയപ്പോഴാണ് മനസ്സിലാവുന്നതു, ആദ്യം കണ്ട മേഘ സഞ്ചയവും ഇതും ഒരു മോതിര രൂപത്തിലുള്ള ഒറ്റ മേഘ കൂട്ടത്തിന്‍റെ രണ്ടു അതിരുകളായിരുന്നു. അവരുടെ വിമാനം ആ മോതിര വളയത്തിനകതു അകപ്പെട്ടിരിക്കുന്നു.
പേടിച്ചു പൊയ ബ്രൂസ് ചുറ്റും നോക്കിയപ്പോള്‍ ആ മേഘ മോതിരത്തിനുള്ളില്‍ ഒരു ടണല്‍ മാതൃകയില്‍ ചെറിയ ഒരു തുള. അതിലൂടെ പുറത്തുള്ള തെളിഞ്ഞ ആകാശം കാണാനാവുന്നുണ്ട്. അതിന്‍റെ വലിപ്പം അതിവേഗം കുറഞ്ഞു വരികയാണ്. അവര്‍ പരമാവധി വേഗത്തില്‍ ഇതില്‍ നിന്നു രക്ഷപ്പെടാനായി ആ മേഘ ടണലിനുള്ളിലേക്കു വിമാനം പായിച്ചു.ടണലിനുള്ളിലൂടെ പൊകുമ്പോള്‍ വിമാനത്തിന്‍റെ ഗതിവേഗം അതിഭയങ്കരമായി കൂടുന്നതു ബ്രൂസിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ഒപ്പം ടണലിനു വലിപ്പം കുറഞ്ഞു വരുന്നതായും. ഭാരമില്ലായ്മയും ബ്രൂസിനു അനുഭവപ്പെട്ടു. ഏകദേശം 20സെക്കണ്ടിനു ശേഷം, എടുത്തെറിയപ്പെട്ടതു പോലുള്ള വേഗത്തില്‍ അവര്‍ മോതിര രൂപത്തിലുള്ള ബ്രഹത്ത് മേഘ പാളിയില്‍ നിന്നു പുറത്തു കടന്നു. പുറത്തു കടന്ന ഉടനെത്തന്നെ വിമാനത്തിലെ എല്ല കാന്തിക വൈദ്യുതി ഉപകരണങ്ങളും തെറ്റായ വിവരങ്ങല്‍ കാണിച്ചു തുടങ്ങി. കോമ്പസ്സ് വട്ടത്തില്‍ കറങ്ങിക്കൊണ്ടിരുന്നു.
സമയം വച്ചു, സഞ്ചാരപഥത്തിനിടയിലുള്ള ബിമിനി ദ്വീപുകള്‍ക്കു മുകളിലെത്തി എന്ന വിചാരത്തില്‍ ബ്രൂസ് മിയാമി വിമാനത്താവളത്തിലേക്കു സഹായ അഭ്യര്‍ത്ഥന നടത്തി. എന്നാല്‍ ബ്രൂസിനെ ഞെട്ടിച്ചു കൊണ്ടു, വിമാനത്താവളത്തില്‍ നിന്നുള്ള സന്ദേശം വന്നു. അവര്‍ ഇപ്പോള്‍ ലക്ഷ്യ സ്ഥലത്തിനു മുകളിലൂടെയാണ് പറക്കുന്നതെന്ന്. പുറപ്പെട്ടു വെറും മുക്കാല്‍ മണിക്കൂറിനുള്ളില്‍ തന്നെ അവരുടെ ചെറു വിമാനം 250 മെയില്‍ അപ്പുറമുള്ള ലക്ഷ്യ സ്ഥാനത്തെത്തിയിരിക്കുന്നു. ചുറ്റിയുള്ള ഒരു സഞ്ചാര പഥത്തിലൂടെ പോയതിനാല്‍, ഉദ്ദേശം 300 മൈലില്‍ കൂടുതല്‍ ദൂരം, വിമാനം മുക്കാല്‍ മണിക്കൂറില്‍ സഞ്ചരിച്ചിട്ടുണ്ട്. അതും പരമാവധി വേഗം മണിക്കൂറില്‍ 190 മയില്‍ മാത്രമുള്ള ചെറു വിമാനം. വിമാനത്താവളത്തിലിറങ്ങി ഇന്ധനം പരിശോധിച്ചതില്‍ നിന്നും മിയാമിയില്‍ വിമാനം എത്താനെടുക്കുന്നതിന്‍റെ പകുതി ഇന്ധനം മാത്രമെ ഉപയോഗിച്ചിട്ടുള്ളുവെന്നും മനസ്സിലായി.
ഐന്‍സ്റ്റീന്‍റെ സിദ്ധാന്തം വച്ച്, ഈ പ്രതിഭാസത്തെ ഒരു പരിധി വരെ വിശദീകരിച്ചിട്ടുണ്ടെങ്കിലും, ഒരു യഥാര്‍ത്ഥ ഉത്തരം കണ്ടെത്താന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. ആ പ്രദേശത്ത് അപ്പോള്‍ സ്പെയിസ് ചുരുങ്ങിയതാണെന്നു അനുമാനിക്കപ്പെടുന്നു. നമ്മുടെ ഭൂമി ഇങ്ങനെയാണ്. അതിന്‍റെ പ്രവര്‍ത്തികള്‍ ചിലപ്പോള്‍ ആര്‍ക്കും മനസ്സിലാവില്ല, നാഥന്‍മാര്‍ എന്നു നടിക്കുന്ന നമുക്കു പോലും. അവിടെ അപ്പോള്‍ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക??
Rahasyangalude oru valya kalavara thanne aanu nammude bhoomi. Athil onnanu ee Devils Triangle. UFO aanu, alla Americayude pareekshangal aanu, enthellam kettirikkunnu.. Bt there is something neat the place. Scientist say that magentic force at the place is not normal.. God Knows
ReplyDeleteനല്ലൊരു പോസ്റ്റ് ഡാനിയല്‍ ....ഇഷ്ട്ടപ്പെട്ടു ...ഇത് പോലെയുള്ള വിവരങ്ങള്‍ പങ്കു വെച്ചതിനു താങ്ക്സ് ..ഞാനും ഒരു സ്ഥലത്തെ കുറിച്ച് എഴുതിയിട്ടുണ്ട് ....!
ReplyDeleteഎനിയ്ക്കും വളരെ ഇഷ്ടമുള്ള വിഷയങ്ങളാണ് ഇതെല്ലാം. ഒരിടയ്ക്ക് ഇതു പോലെയുള്ള പ്രതിഭാസങ്ങളുമായി ബന്ധമുള്ള സിനിമകള്‍ തപ്പി നടക്കുകയായിരുന്നു പണി :)
ReplyDelete