Raise our Conscience against the Killing of RTI Activists
Saturday, May 29, 2010

കഫെ ബ്രൌണി

കാലവര്‍ഷത്തിന്‍റെ ആക്രമണം തുടങ്ങിയ ദിവസങ്ങളിലൊന്ന്‌. അവധിയുടെ ആലസ്യത്തില്‍ മയങ്ങിക്കൊണ്ടിരുന്ന എന്നെ എന്‍റെ  ഒരു സുഹൃത്തു രാവിലെ 9:30ക്കു വിളിച്ചുണര്‍ത്തി. നാശം എന്നു മനസ്സില്‍ പറഞ്ഞു ഞാന്‍ ഫോണ്‍ എടുത്തു. "അളിയാ ഇന്നെന്താ പരിപാടി?". "പ്രത്യേകിച്ചൊന്നുമില്ല", ഞാന്‍ മറുപടി പറഞ്ഞു. "എടാ നമുക്കു കൈറ്റ്സ്‌ പടത്തിനു വിട്ടാലൊ. കിടിലന്‍ പടമാ", അവന്‍റെ ഭാഷ്യം. "എടാ അതിന്‌ അതു ഇന്നലെ റിലീസ്‌ ആയതല്ലെ ഉള്ളു? ആ പൊയ്കളയാം". അങ്ങനെ ഞങ്ങള്‍ 4 സുഹൃത്തുക്കള്‍ 11:30ന്‍റെ നൂണ്‍ ഷോ ഫിക്സ്‌ ചെയ്തു.പടത്തിനായതു കൊണ്ടു ഞാന്‍ വേഗം എണിറ്റ്‌ റെടി ആയി. എന്‍റെ കൃത്യനിഷ്ഠയെ പറ്റി എനിക്കു തന്നെ ഒരഭിമാനം.അതെ പറ്റി ആലൊചിച്ചു കൊണ്ടു വീട്ടില്‍ ഇരുന്നപ്പം അവന്‍ വിളിച്ചു,"എടാ നീ ഇറങ്ങിയില്ലെ?". "അളിയാ ഞാന്‍ വഴിയിലാ", ഞാന്‍ തട്ടിവിട്ടു. എന്നിട്ടു നേരെ വച്ചു പിടിച്ചു, മൂവാറ്റുപുഴ ഐസ്സക്സ്‌ തിയറ്ററിലേക്ക്‌.

പടം നല്ല പൊട്ട. അതിന്‍റെ നിരാശയില്‍ നമ്മള്‍ 3 പേരും അവനെ ചീത്ത പറഞ്ഞു നില്‍കുകയാണ്‌. ഗതികെട്ട അവന്‍," അളിയാ ഒരു ഐഡിയ, ഫുഡ്‌ അടിക്കാന്‍ വിട്ടാലൊ?". ഇനി അതെങ്കിലതു എന്നു മനസ്സില്‍ ഉറപ്പിച്ചു തിയറ്ററിനു പുറത്തേക്ക്‌. മഴ അപ്പോഴും ഉണ്ട്‌. മൂവാറ്റുപുഴ എന്ന മെട്രോ പട്ടണത്തിന്‌ ഒരു പ്രത്യേകത ഉണ്ട്‌, ഭക്ഷണം കഴിക്കാന്‍ അവിടെ കൊള്ളാവുന്ന ഹോട്ടല്‍ ഒന്നുമില്ല. ഞങ്ങള്‍ നടന്നു നടന്നു മടുത്തപ്പോള്‍ അതാ എന്‍റെ മറ്റൊരു സുഹൃത്തു ബസ്സ്‌ സ്റ്റാണ്റ്റിന്‌ പുറത്തു വായിനോക്കി നില്‍കുന്നു. അവന്‍റെ വീടു അവിടെ അടുത്താണ്‌. ഭയങ്കര ജോലി ഒക്കെ ചെയ്യുന്നപോലെ വിയര്‍ത്താണ്‌ അവന്‍റെ നില്‍പ്‌. ഞങ്ങളെ കണ്ട പാടെ അവന്‍റെ മുഖത്തു ഒരളിഞ്ഞ ചിരി."അളിയാ എന്താ ഇവിടെ?" ഞങ്ങള്‍ ചോദിച്ചു. "ഞാന്‍, ഞാന്‍ പിന്നെ, ചുമ്മാ കാറ്റു കൊള്ളാന്‍", അപ്പോ കിട്ടിയ വാക്കൊക്കെ ഉപയോഗിച്ചു അവന്‍ വാക്യം പൂരിപ്പിച്ചു. "കാറ്റു കൊള്ളാന്‍ ടൌണിന്‍റെ നടുക്കാണോടാ നില്‍കുന്നത്‌? അതു പോട്ടെ, നി ഒരു നല്ല ഹോട്ടല്‍ പറഞ്ഞു താ". അവാനാണ്‌ ഞങ്ങളെ കഫെ ബ്രൌണി എന്ന ഹോട്ടലിലേക്കു പറഞ്ഞു വിട്ടത്‌.

 മൂവാറ്റുപുഴ എന്ന വന്‍ മെട്രോക്ക്‌ യാതൊരു വിധത്തിലും ചേരാത്ത വിധത്തിലുള്ള, ഒരു വൃത്തിയുള്ള ഹോട്ടലാണ്‌ കഫെ ബ്രൌണി. അവിടുത്തെ ബുഫെക്കു ഞങ്ങള്‍ കയറി. വെജ്‌ ബിരിയാണി, ചോര്‍, ചപ്പാത്തി, കുറച്ചു ചപ്പാത്തി കറി, അവിയല്‍, അച്ചാര്‍, തോരന്‍, പുളിശ്ശേരി, പിന്നെ അറിയാത്ത കുറച്ചു കറികള്‍, പലവിധ സാലടുകള്‍, ക്രീം കേക്ക്‌ എന്നിവ ആയിരുന്നു മെയിന്‍ ഐറ്റെംസ്‌. വേഗം ബിരിയാണിയില്‍ ഒരു പിടിത്തം പിടിച്ചു. ബുഫേ കഴിക്കുമ്പൊള്‍, ഫ്രീ ആയി കിട്ടുന്ന ഫുഡ്‌ കഴിക്കുന്ന പോലെ ഒരു തോന്നല്‍ വരും. അതു മുന്നൊട്ടുള്ള കുതിപ്പിന്‌ എപ്പോഴും ഒരു പ്രചോദനമാണ്‌. കറിയൊക്കെ ആവശ്യത്തില്‍ കൂടുതല്‍ എടുത്തു. ഒരു ചിക്കെന്‍ 65ഉം ഓഡര്‍ ചെയ്തു. ഭക്ഷണം കണ്ടതോടെ എല്ലാവരും വര്‍ത്തമാനമൊക്കെ മറന്നു. എന്തിനു, നേരെ നോക്കുന്നു പൊലുമില്ല. ഒരു മത്സര ഐറ്റം പോലെ.

രണ്ടാമതു ചോറിലായിരുന്നു ശ്രിദ്ധിച്ചത്‌. ക്രീം കേക്ക്‌ 2ആം വട്ടവും മേശയിലേക്ക്‌. ഒരെടുക്കലില്‍ ഒരു ചെറിയ പ്ളേറ്റ്‌ മുഴുവന്‍ കേക്ക്‌ ആണ്‌ എടുക്കുന്നത്‌. മറ്റുള്ളവര്‍ ശ്രിദ്ധിക്കുന്നുണ്ടോ എന്നൊന്നും നോക്കുന്നേയില്ല. 2ആം വട്ടവും എല്ലാവരും ഫിനിഷ്‌ ചെയ്തു. "ബുഫെയല്ലേ. നമ്മള്‍ നിര്‍ത്താന്‍ പാടില്ല", മനസ്സു പറഞ്ഞു. അപ്പോഴാണ്‌ ഒരുത്തന്‍ "എടാ ചപ്പാത്തി സൂപ്പര്‍" എന്നു വെളിപ്പെടുത്തുന്നത്‌. പിന്നെ ഒന്നും നോക്കിയില്ല. ഞങ്ങള്‍ 3ഉം പാഞ്ഞു. ചപ്പാത്തി പ്ളേറ്റ്‌ കാലി.സപ്പ്ളൈര്‍ ബില്ല്‌ എഴുതട്ടെ എന്നു ചോദിക്കാന്‍ വന്നതും നിരാശനായി മടങ്ങിയതും ഒപ്പമായിരുന്നു. അപ്പൊളാണ്‌ ക്രീം കേക്ക്‌ പ്ളേറ്റ്‌ കാലിയായതു ശ്രിദ്ധിച്ചത്‌. അവര്‍ രണ്ടാമതും ലോഡ്‌ ചെയ്തു. ഞങ്ങള്‍ വീണ്ടും ആക്രമണം തുടങ്ങി. അവസാനം എല്ലാം കഴിഞ്ഞു വര്‍ത്തമാനം പറഞ്ഞിരിക്കുമ്പൊഴും ക്രീം കേക്കും കഴിച്ചാണ്‌ എല്ലാവരും ഇരുന്നത്‌. അങ്ങനെ അതു പിന്നെയും കാലി. ഞങ്ങളെ മനസ്സിലാക്കിയിട്ടോ എന്തൊ അവര്‍ പിന്നിടു ലോഡ്‌ ചെയ്തതു അലുവയായിരുന്നു. "എടാ നമ്മളെ പറ്റിച്ചെടാ", കൂടെയുള്ളവന്‍ പറഞ്ഞു. ആ വാശിയില്‍ അതും വേഗം തീര്‍ത്തു.

 "സാര്‍ ഞങ്ങള്‍ ബുഫെ ഇന്നത്തേക്കു ക്ളോസ്‌ ചെയ്യുകയാണ്‌", വെയിറ്റര്‍ ഗദ്യന്തരമില്ലാതെ വന്നറിയിച്ചു. ഓരോരുത്തരും കഴിച്ചതിനെപറ്റി ഞങ്ങള്‍ അഭിമാനപൂര്‍വം മറ്റുള്ളവരുമായി പങ്കുവച്ചു. ബില്ലും പേ ചെയ്തു ഞങ്ങള്‍ പുറത്തേക്ക്‌. 10 രൂപക്കു ഒരു കിലോ പോത്തിറച്ചി കൊടുക്കേണ്ടി വന്ന വെട്ടുകാരന്‍റെ മനോഭാവത്തോടെ ഞങ്ങള്‍ക്കു ബില്ല്‌ കളക്റ്റര്‍ ബാക്കി തന്നു. പടം നിരാശക്കു വകയുണ്ടാക്കിയെങ്കിലും ഇതില്‍ വിജയിക്കാനായതു ഞങ്ങള്‍ക്ക്‌ സന്തോഷം തന്നു. തിരികെ ബസ്സില്‍ കയറുമ്പോഴും കടക്കാരന്‍ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. നിറഞ്ഞ മനസ്സോടെ ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തിനു റ്റാറ്റാ പറഞ്ഞു.

Friday, May 28, 2010

Average logical puzzle

You are reaching a junction that gets divided into 2 and you dont know the way to your destination. Two of your friends are standing at the junction. Of these two friends, one will tell lie all the time and the other will tell the truth always. You dont know who will tell the lie and truth. By asking 1 question to any of these friends, how will you get the correct way?


Answers are expected as comments.

Saturday, May 22, 2010

അന്ന് ഹിമസാഗര്‍ എക്സ്പ്രസ്സില്‍

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. ഞാന്‍ ഹിമസാഗര്‍ എക്സ്പ്രസ്സില്‍ തിരുവനന്തപുരത്തുനിന്നു വീട്ടിലേക്കുള്ള യാത്രയിലാണ്‌. എപ്പോളാണ്‌ രാജീവേട്ടനെ ശ്രദ്‌ധിച്ചു തുടങ്ങിയതെന്നു ഓര്‍മ്മയില്ല. എന്‍റെ അടുത്തായിരുന്നു രജീവേട്ടനും മകന്‍ അജയനും ഇരുന്നിരുന്നത്‌. ട്രെയിന്‍ യാത്രയുടെ മടുപ്പിക്കുന്ന സമയങ്ങളില്‍ ഞാന്‍ ഉറങ്ങാറാണ്‌ പതിവ്‌. ഉറക്കം പലപ്പോളും നല്ല ഒരു ആശ്വാസമാണ്‌. ഒരു യാചകനു 100 രൂപ മടക്കി ആരും കാണാതെ കൊടുക്കുന്നതു കണ്ടാണ്‌ ഞാന്‍ രജീവേട്ടനെ ശ്രിദ്‌ധിക്കുന്നത്‌.

 യാത്രയുടെ എതോ സമയത്തു തികച്ചും അവിചാരിതമായാണ്‌ ഞങ്ങള്‍ സംസാരിച്ചു തുടങ്ങുന്നത്‌. എന്‍റെ എതിര്‍വശത്തു കുറച്ചു വിദ്‌ധ്യാര്‍ഥികള്‍ ആണ് ഇരുന്നിരുന്നത്‌. ഓര്‍മ്മകള്‍ എന്നെയും എന്‍റെ വിദ്യാഭ്യാസ കാലത്തേക്ക്‌ നയിച്ചു. കണ്ണുകളടച്ചു മനസ്സുകൊണ്ടു ഞാനും ഒരു വിദ്യാര്‍ഥി. സങ്കല്‍പലോകത്തെ സുഖം അയവിറക്കി ഇരിക്കുമ്പൊളാണ്‌ രജീവേട്ടന്‍ എന്നെ പരിചയപ്പെടുന്നത്‌. തൊടുപുഴക്കടുത്ത്‌ കൊലാനിയാണ്‌ അദ്ദെഹത്തിന്‍റെ സ്വന്തം സ്ഥലം. ഞങ്ങളുടെ സ്വദേശം അടുത്തായതു പരിചയപ്പെടലിന്‍റെ ആഴം കൂട്ടി. നാട്ടുകാര്യങ്ങലും ചെറിയ രാഷ്ട്രീയ നിരീക്ഷണങ്ങളുമായി സംസാരം നീണ്ടു പോയി.

 അദ്ദേഹത്തിനു 3 മക്കള്‍ ആണ്‌. ഇളയവനാണ്‌ കൂടെയുള്ള അജയന്‍.ഞാനും എന്‍റെ കുടുംബ വിവരങ്ങല്‍ പങ്കുവച്ചു. ഞങ്ങല്‍ തമ്മില്‍ നല്ല ഒരു സൌഹൃദം രൂപപ്പെടാന്‍ അധികം സമയം എടുത്തില്ല. ചേട്ടനും അജയനും തമ്മില്‍ വൈകാരികമായ ഒരു അടുപ്പം ഞാന്‍ ശ്രിദ്‌ധിച്ചിരുന്നു. സംസാരിക്കാന്‍ താല്‍പര്യമില്ലാത്തതു കൊണ്ടോ എന്തൊ അവന്‍ ഞങ്ങളുടെ സംഭാഷണത്തിലെ പ്രധാന ശ്രോതാവായിരുന്നു.

സംഭാഷണത്തിനിടയിലെ നേരിയ ഇടവേളയില്‍ ഞാന്‍ പുറത്തേക്കു നോക്കിയപ്പൊള്‍ വണ്ടി കരുനാഗപ്പിള്ളി പിന്നിടുകയാണ്‌. മനുഷ്യന്‍റെ മുന്നോട്ടുള്ള നിര്‍ത്താത്ത കുതിപ്പിന്‍റെ പ്രതീകമെന്നോണം, വണ്ടിയും സ്ഥലങ്ങളെ കീഴടക്കി കുതിച്ചുകൊണ്ടിരുന്നു.ചായക്കാരും, ഭിക്ഷാടകരും, കചവടക്കാരും എല്ലം വണ്ടിക്കകത്തു കൂടി പോവുന്നുണ്ട്‌. പരിചയമില്ലാത്ത ആളുകല്‍ പലയിടത്തു നിന്നു കയറുന്നു, ഇറങ്ങുന്നു.അവരില്‍ പലരെയും ഇനി കാണാനെ കഴിഞ്ഞെന്നു വരില്ല.വണ്ടി നില്‍കുന്നേയില്ല, പകരം പുതിയ പുതിയ ആളുകളുമായി യാത്ര തുടരുന്നു. ജീവിതത്തിന്‍റെ കുതിപ്പു ഈ യാത്രയില്‍ പ്രതിഫലിക്കുന്നുണ്ട്‌ എന്നെനിക്കു തോന്നി. പലവിധ ചിന്തകളാല്‍, ഞാന്‍ മയങ്ങി പോയത്‌ എപ്പോളെന്ന് അറിഞ്ഞില്ല.

 "കാര്യമായ മയക്കത്തിലാണല്ലോ?", രാജീവേട്ടന്‍റെ ചൊദ്യം കേട്ടാണ്‌ ഞാന്‍ എണീറ്റത്‌. വണ്ടി ചെങ്ങന്നൂറ്‍ വിട്ടിരുന്നു. "യാത്രയില്‍ ഒരു മയക്കം പതിവാണ്‌. സംഭാഷണത്തിന്‌ ഒരാളെ കിട്ടിയപ്പൊ അതിത്തിരി വൈകിയെന്നേ ഉള്ളൂ", ഞാന്‍ മറുപടി പറഞ്ഞു. ഒരു ചായയൊക്കെ കുടിച്ചു ഞങ്ങള്‍ പിന്നെയും സംഭാഷണത്തില്‍ മുഴുകി. സ്വന്തം കുട്ടികളെ പറ്റിയും അവരുടെ ഭാവിയെപറ്റിയുമൊക്കെയായിരുന്നു ചേട്ടന്‍ കൂടുതലും പറഞ്ഞത്‌. അദ്ദേഹം ചെറിയ പേടി ഉള്ള കൂട്ടത്തില്‍ ആണെന്നു എനിക്കു തൊന്നി.

വണ്ടി ചങ്ങനാശ്ശേരി സ്റ്റേഷനെ സാക്ഷിയാക്കി ചൂളം വിളിച്ച്‌ അതിവേഗത്തില്‍ പൊവുകയാണ്‌. അവിടെ ഇതിനു സ്റ്റോപ്പ്‌ ഇല്ല.സ്റ്റേഷനും വിജനമാണ്‌, പ്രതീക്ഷയറ്റ പോലെ. "നേരത്തെ ചോദിക്കാന്‍ വിട്ടു പോയി,തിരുവനന്തപുരത്തു വെറുതെ പൊയതാണൊ?", ഞാന്‍ ചോദിച്ചു. അതിനു ഒരു പുഞ്ചിരി ആയിരുന്നു മറുപടി. കുറച്ചു സമയം ആലോചിച്ചിരുന്നു. എന്നിട്ടു സാവധാനം പറഞ്ഞു."RCCയില്‍ ആയിരുന്നു"."എന്ത്‌, ക്യാന്‍സറ്‍ സെണ്റ്ററിലൊ?", ഞാന്‍ ഒരു ഞെട്ടലോടെ ചോദിച്ചു. അദ്ദേഹത്തിനു ബ്ളഡ്‌ ക്യാന്‍സറ്‍ ആണെന്നും വെല്ലൂരിലെക്കു പോവുകയാനെന്നും ഒരു വാചകത്തില്‍ പറഞ്ഞു നിര്‍ത്തി. ഒരു ദീര്‍ഘ നിശ്വാസത്തോടെ മകന്‍ കെള്‍ക്കാതെ അദ്ദേഹം പരഞ്ഞു, "3 മാസം..... അതാണ്‌ ഡോക്ടറ്‍മാരുടെ കണക്ക്‌".ഞാന്‍ അദ്ദേഹത്തിന്‍റെ  നനവു പുരണ്ട കണ്ണുകളിലേക്കു നോക്കി. എനിക്കു ഒന്നും സംസാരിക്കന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിനും. വണ്ടി കോട്ടയത്തിന്‍റെ സൂചന തന്നുകൊണ്ടു ടണലിലേക്കു കയറി. ചുറ്റും പടര്‍ന്ന ഇരുട്ടില്‍ പ്രകൃതി പോലും നിശ്ചലമാണൊ എന്നു ഞാന്‍ സംശയിച്ചു. വണ്ടി കൊട്ടയത്തെത്തി. ഞാന്‍ ഇറങ്ങി. സാധാരണ ബസ്സ്‌ പിടിക്കന്‍ ഓടാറുള്ള ഞാന്‍ അന്നു അവിടെ തന്നെ നിന്നു, നിശ്ചലമായി.

വണ്ടി പുറപ്പെടാനുള്ള ഹോണ്‍ മുഴക്കി. പച്ച വെളിച്ചം തെളിഞ്ഞു. സാവധാനം വണ്ടി മുന്നോട്ടു പൊയി.ജനാലക്കല്‍ ഒരു കൈ എനിക്കു യാത്ര പറയുന്നുണ്ടായിരുന്നു. ഹോണിന്‍റെ ശബ്ദവും അകന്നകന്നു പോയി. ഒഴിഞ്ഞ പാളങ്ങള്‍ എന്നോടു എന്തോ പറയാന്‍ താല്‍പര്യപ്പെടുന്ന പോലെ. അങ്ങു ദൂരെ സിഗ്നല്‍ വെലിച്ചം അപ്പൊളെക്കും ചുവപ്പായിരുന്നു........

Monday, May 17, 2010

പോക്കിരിരാജ എന്ന പോക്കുരാജ


ഞാനും  എന്‍റെ  3 സുഹൃത്തുക്കളും കൂടിയാണ്‌ പോക്കിരിരാജ എന്ന പടം കാണാന്‍ ഓഫീസ്‌ കഴിഞ്ഞു പോയത്‌. ഞങ്ങള്‍ ചെന്നപ്പോഴേക്കും പടം തുടങ്ങി 10 മിനിട്ടു കഴിഞ്ഞിരുന്നു. "പോയല്ലൊ കര്‍ത്താവേ" എന്നും വിചാരിച്ച്‌ ബസ്സ്‌ ഇറങ്ങി തിയറ്ററിലെക്കു പാഞ്ഞു. സുഹൃത്തുക്കള്‍ സീറ്റ്‌ പിടിച്ചിരുന്നു. കനത്ത ആവേശത്തോടെ തിയറ്ററിലേക്ക്‌. അതു വരെയുള്ള കഥ ചോദിച്ചു മനസ്സിലാക്കി. "കൊള്ളാം", കഥ കേട്ട്‌ ഞാന്‍ മനസ്സില്‍ വിചാരിച്ചു.

കഥ നവീന കാലത്തേക്ക്‌ നീങ്ങി. ചെറിയ കുട്ടികള്‍ വളര്‍ന്നു വലുതായി. പിന്നീട്‌ കാണുന്നത്‌ യുവനായകന്‍റെ സ്റ്റണ്ടുകളാണ്‌. "ഹോ", ആവേശം കൊണ്ടു ഞാന്‍ കൈയടിച്ചു. കുറച്ചു കഴിഞ്ഞപ്പൊള്‍ കൈ വേദനിക്കാന്‍ തുടങ്ങി. 5-10 മിനിറ്റായിട്ടും സ്റ്റണ്ട്‌ തീരുന്നേയില്ല. വില്ലന്‍മാരെല്ലാം തലങ്ങും വിലങ്ങും പറന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. "ബാക്കി നന്നാവും", ഞാന്‍ ആത്മഗതം ചെയ്തു. ഉപനായകന്‍ പോകുന്നിടത്തെല്ലാം കൃത്യം 10 മിനിട്ട്‌ കൂടുമ്പോള്‍ വില്ലന്‍മാര്‍ വരികയും അടി മെടിച്ചു തിരിച്ചു പോവുകയും ചെയ്തുകൊണ്ടിരുന്നു.

മലയാള സിനിമയുടെ കാലഗതിയെ വേണമെങ്കില്‍ ഇങ്ങനെ സംഗ്രഹിക്കാം. ആദ്യ കാലങ്ങളില്‍ സിനിമയുടെ തുടക്ക ഭാഗങ്ങളില്‍ നായകന്‍ അടി മേടിക്കുകയും പിന്നീട്‌ അവസാനം നായകന്‍ വില്ലനെ കീഴ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീടു സിനിമ പുരോഗമിച്ചപ്പോള്‍ ഒരു സ്റ്റണ്ടിന്‍റെ തന്നെ ആദ്യ ഭാഗത്ത്‌ നായകന്‍ അടി മെടിച്ചു കൂട്ടുകയും പിന്നീട്‌ നായകന്‌ എന്തോ ബാധ ആവേശിച്ചതു പോലെ ശക്തി ലഭിക്കുകയും വില്ലനെ അടിചു പപ്പടമാക്കുകയും ചെയ്യുന്നു. പിന്നീടും പുരോഗമിചപ്പോള്‍ നായകന്‍ തന്നെ സ്റ്റണ്ട്‌ ഏറ്റെടുക്കുകയും വില്ലന്‍ കിട്ടുന്നതെല്ലാം മേടിച്ചു കൂട്ടുകയും ചെയ്യുന്നു. പോക്കിരിരാജ പൊലെ അത്യാധുനീക കാല സിനിമയില്‍  വില്ലന്‍, നായകന്‍റെ നോട്ടം, ആംഗ്യം, ചലനങ്ങള്‍ എന്നിവ കൊണ്ടു തന്നെ തിരിഞ്ഞു ഓടുന്നു. അഥവാ അടുത്തു പോകുന്നവര്‍ക്ക്‌ പറക്കാനുള്ള ഭാഗ്യവും കിട്ടുന്നു. ഈ സിനിമയില്‍ യുവനായകന്‍ ഉന്തിയ ഒരു ഗുണ്ട പറന്നു പോയി കാറില്‍ ഇടിച്ചതും കാര്‍ തെറിച്ചു പോയതും ഓര്‍ക്കുന്നു.

അടി കണ്ടു കണ്ടു വട്ടായി ഇരിക്കുമ്പോളാണ്‌ ചേട്ടന്‍ രാജയുടെ രംഗപ്രവേശം. അനിയന്‍ രാജ അമേരിക്കന്‍ പട്ടാളം വന്നാല്‍ പൊലും അടിച്ചു തെറിപ്പിക്കാന്‍ കെല്‍പുള്ളവനാണ്‌. ആ അനിയനെ കമ്മീഷണര്‍, ആഭ്യന്തര മന്ത്രി തുടങ്ങിയ ചെറിയ ശത്രു നിര കുടുക്കുന്നു. ചേട്ടന്‍ രാജ ലാ‍ണ്റ്റ്‌ ചെയ്യുന്നു. പിന്നീടു തിരിഞ്ഞു നൊക്കേണ്ടി വന്നില്ല, അടിയോടടി. തുടങ്ങിയാല്‍ 10-15 മിനിറ്റു നില്‍ക്കും ഒരടി. ഞാന്‍ പതിയെ കോട്ടുവായിടല്‍ പ്രതിഭാസം തുടങ്ങി.

ഇതിന്‍റെ സംവിധായകന്‍ ഒരു മോഹന്‍ലാല്‍ ഫാനാണോ എന്നു എനിക്കു പലപ്പോഴും  സംശയം തോന്നി. പുതിയ മുഖത്തിലെ സ്റ്റണ്ടും രാജമാണിക്യത്തിലെ ഇംഗ്ളീഷ്‌ അറിവില്ലായ്മയുമൊക്കെ അതിന്‍റെ ഏറ്റവും മടുപ്പിക്കുന്ന രൂപത്തില്‍. ആഭ്യന്തര മന്ത്രി ജയിലിലാക്കിയ അനിയനെ, ചേട്ടന്‍ രാജ രക്ഷപ്പെടുത്തുന്നത്‌ ആദ്യം തമിഴ്നാട്‌ MP വഴി അവിടുത്തെ ആഭ്യന്തര മന്ത്രിയെയും അതു വഴി തമിഴ്നാട്‌ മുഖ്യമന്ത്രിയെയും അതു വഴി കേരള മുഖ്യമന്ത്രിയെയും സ്വാധീനിച്ചാണ്‍്‌. കേരളത്തില്‍ ഇപ്പൊള്‍ മുഖ്യനേക്കാള്‍ അധികാരം ആഭ്യന്തര മന്ത്രിക്കാണെന്നു തിരകഥാകൃത്ത്‌ ചിന്തിച്ചു കാണില്ല. എന്നിട്ടും നടന്നില്ലെങ്കില്‍ പ്രധാനമന്ത്രിയെയോ ഒബാമയെയോ വിളിക്കും എന്നൊരു ഡയലോഗും.

ഇടവേളയില്‍ നിരാശനായിരുന്ന എന്നെ എന്‍റെ സുഹൃത്തു ആശ്വസിപ്പിച്ചു.മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പൊട്ട പടങ്ങള്‍ കണ്ട വ്യക്തികളില്‍ ഒരാളായിരിക്കും എന്‍റെ ഈ സുഹൃത്തു."ചില പൊട്ട സിനിമകള്‍ ഇങ്ങനെയാണ്‌. എന്നാല്‍ ക്ളൈമാക്സില്‍ ചിലപ്പൊള്‍ ഒരു ട്വിസ്റ്റ്‌ കാണാറുണ്ട്‌." വീണ്ടും പ്രതീക്ഷ. ട്വിസ്റ്റിനു വേണ്ടി വീണ്ടും അകത്തേക്ക്‌. പക്ഷെ അടിയുടെ പൊടി പൂരമായിരുന്നു പിന്നിടു. ആദ്യം ചേട്ടന്‍ അടിക്കുന്നു. മടുക്കുമ്പോള്‍ അനിയന്‍ അടിക്കുന്നു. അങ്ങനെ ടേണ്‍ അനുസരിച്ചു അടി, അദൃശ്യമായ അടി തുടങ്ങിയ പ്രതിഭാസങ്ങള്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടു. തന്‍റെ  കൂട്ടാളി, വെറുതെ പറന്നു പോവുന്നതു കണ്ട്‌ മനസ്സിലാവത്ത വില്ലനോട്‌, എന്‍റെ അടിക്കു വേഗത കൂടുതല്‍ ആണെന്നും സ്ളോ മോഷനില്‍ ആലോചിച്ചാല്‍ കിട്ടുമെന്നും നായകന്‍. ആലോചിച്ച വില്ലന്‌ അപ്പോളാണ്‌ അടി നടന്നതു മനസ്സിലാവുന്നത്‌. എന്‍റെ ഉള്ളില്‍ നിന്നും അറിയാതെ "കൂ" എന്നൊരു ശബ്ദം പൊങ്ങി. തിയേറ്ററിലുള്ള വളരെയധികം പേര്‍ ഇതിനോട്‌ സഹകരിച്ചു.


എന്‍റെ സുഹൃത്തു വാച്ചില്‍ സമയം നോക്കുന്നതു കണ്ടാണ്‌ ഞാനും നോക്കി തുടങ്ങിയതു. പിന്നിടു ഞാന്‍ ഓരോ 10 മിനിറ്റു കൂടുമ്പൊളും നോക്കി തുടങ്ങി. സമയത്തൊടെന്തോ ഒരു പ്രത്യേക താല്‍പര്യം. മമ്മൂട്ടിയുടെ ഡാന്‍സ്‌ എന്നു പറയുന്ന രംഗം കണ്ടപ്പൊള്‍ മദാമ്മ ഉണ്ടാക്കിയ പാല്‍പ്പായസം കഴിച്ച ഒരു പ്രതീതി. മണ്ണു ചവിട്ടി കുഴക്കുന്നതു പൊലുള്ള ആ സ്റ്റെപ്പ്‌ കണ്ടപ്പൊള്‍ എനിക്കു സലിം കുമാറിന്‍റെ ഡാന്‍സ്‌ സ്റ്റെപ്പുകള്‍ ഓര്‍മ വന്നു. വാച്ചു നോട്ടവും ബാക്കിയുള്ളവരെ നോട്ടവുമായി, ഞാന്‍ പിന്നിട്‌. വായ്കൊട്ട എന്നൊരു പ്രത്യേക വികാരം കുറെ പേരുടെ മുഖത്തു കാണാന്‍ കഴിഞ്ഞു. സമയത്തിനെന്തൊ കുഴപ്പമുണ്ടെന്നും അതു നീങ്ങുന്നില്ലെന്നും പറഞ്ഞു കുറച്ചു പേര്‍ ഇറങ്ങി പോവുന്നതും കണ്ടു. താന്തൊന്നി എന്ന സിനിമയില്‍ തന്‍റെ അഭിനയ പാടവം എല്ലവരെയും കാണിച്ച യുവനായകന്‍ ഇതില്‍ കൂടുതല്‍ തിളങ്ങിയിരിക്കുന്നു.ഇതിന്‍റെ നിര്‍മാതാവയ മുളകുപാടത്തോട്‌ ഒരു വാക്കു പറഞ്ഞു നിര്‍ത്തട്ടെ, " എന്നാലും mr. മുളകുപാടം, ഞങ്ങളോട്  ഇത്ര വേണ്ടിയിരുന്നില്ല"

Sunday, May 16, 2010

Good Puzzle

There are 3 priests and 3 devils on one side of a river and all of them wants to go to the other side. There is one boat, for which atleast one is required for rowing. If at any time, the no. of devils at any side is more than the no. of priests at the corresponding side, then devils will kill the priests there. Max. number of persons allowed in boat is 2. After each travel in boat everybody in the boat should get down at corresponding side. How everybody can reach the other side safely?

Answers are expected as comments

Saturday, May 8, 2010

നെല്ലിയാമ്പതിയിലേക്ക്‌ ഒരു യാത്ര

പഠനം പൂര്‍ത്തിയാക്കി പിരിഞ്ഞ ശേഷം ഒരു സഹപാഠിയുടെ വിവാഹത്തിനായാണ്‌ ഞങ്ങള്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പാലക്കാട്‌ ഒത്തുകൂടിയത്‌.വിവാഹത്തേക്കാള്‍ ഉപരിയായി ഒരു യാത്ര പൊവുകയായിരുന്നു ഞങ്ങളുടെ പ്രധാന ലക്ഷ്യം. അതുകൊണ്ടു തന്നെ ഞങ്ങള്‍ എല്ലാവരും വിവാഹ തലേന്നു തന്നെ പാലക്കാട്‌ മുറിയെടുത്തു. നെല്ലിയാമ്പതി എന്ന വിനോദസഞ്ചാര കേന്ദ്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം.രാവിലെ ഒരു കുളി ഒക്കെ പാസ്സാക്കി ഉദ്ദെശം 10 മണിയോടെ ഞങ്ങള്‍ പുറപ്പെട്ടു. ഒരു സുമോയില്‍ ആയിരുന്നു യാത്ര. സുഹൃത്തുക്കളോടൊപ്പമുള്ള യാത്ര ഒരു മനോഹരമായ അനുഭൂതിയാണ്‌, വിശേഷിച്ചു ദീര്‍ഘ നാളുകള്‍ക്കു ശേഷം കാണുമ്പോള്‍. അവര്‍ നമ്മളെ തല്ലിയും തലോടിയും എപ്പോളും ഉന്‍മേഷവാന്‍മാരാക്കികൊണ്ടിരിക്കും.വണ്ടി പതിയെ ലക്ഷ്യ സ്ഥാനത്തേക്കു നീങ്ങി കൊണ്ടിരുന്നു.


വാരിയും വാരല്‍ മേടിച്ചും അകത്ത്‌ ഞങ്ങളും വ്യാപ്രിതരായിരുന്നു. ഭക്ഷണം ഒരു കള്ളു ഷാപ്പില്‍ നിന്നു ആക്കാം എന്നു ഞങ്ങള്‍ ആദ്യമേ തീരുമാനിച്ചിരുന്നു. പലക്കാട്‌ കള്ളിനു പ്രശസ്തമാണല്ലോ. വഴിയിലുള്ള ഒരു ഷാപ്പില്‍ ഞങ്ങള്‍  ഇറങ്ങി. അവിടെ സമാധാനപരമായി കുടിച്ചു കൊണ്ടിരുന്ന സ്ഥിരം കുടിയന്‍മാര്‍ക്ക്‌ ഞങ്ങള്‍ 8-9 പെരുടെ വരവു കൌതുകവും, ഒപ്പം ചെറിയ ശല്യവും ഉണ്ടാക്കിയതായി തോന്നി. അവിടുത്തെ മേശയൊക്കെ അടുപ്പിച്ചിട്ട്‌ കപ്പയും കറിയും ഓര്‍ഡര്‍ ചെയ്തു. ബീഫ്‌ കറിയും ചിക്കന്‍ കറിയുമായിരുന്നു പ്രധാനമായി ഉണ്ടായിരുന്നതു. കറിക്കൊക്കെ അത്യാവശ്യം എരിവ്‌ ഉണ്ടായിരുന്നു. കുടിക്കാന്‍ ആവശ്യക്കാര്‍ക്‌ നല്ല തെങ്ങിന്‍ കള്ളും പനങ്കള്ളും. ഒരു കാര്യം പറയണമല്ലൊ, അവിടെയുണ്ടായിരുന്ന കപ്പ മുഴുവനും ഞങ്ങല്‍ തീര്‍ത്തു. കറിയും ഒരുമാതിരി ഫിനിഷ്ഡ്‌. കൈ കഴുകി പുറത്തിറങ്ങിയ ഞങ്ങളിലെ ചില വിരുതന്‍മാര്‍ മണത്തില്‍ നിന്നു മത്തി ഫ്രൈ ഉണ്ടെന്നു മനസ്സിലാക്കി കടയിലേക്കു തന്നെ പാഞ്ഞു കയറി. ആക്രാന്തം മൂത്തു ഒറ്റയടിക്കു 5,6 ഫ്രൈ അകത്താക്കി ഞങ്ങള്‍ പുറത്തിറങ്ങി. ഷാപ്പ്‌ ഉടമസ്ഥനായ ശ്രീ തങ്കപ്പനെ നന്ദിയോടെ സ്മരിച്ചു യാത്ര തുടര്‍ന്നു.


 പോകുന്ന വഴിക്ക്‌ പാലക്കാടു നിന്നു ഉദ്ദെശം 40 കിലോമീറ്റര്‍ അകലെ ആണ്‌ പോത്തുണ്ടി ഡാം സ്ഥിതി ചെയ്യുന്നത്‌.വളരെ ചെറിയ ഒരു ഡാം ആണ്‌ അത്‌. പക്ഷെ നടക്കാന്‍ നല്ല സുഖമാണ്‌. ചെറുതായതു കൊണ്ട്‌ വെള്ളത്തില്‍ വരെ ഇറങ്ങാം. ഞങ്ങള്‍ എല്ലാവരും ഫോട്ടോ സെഷന്‌ വേണ്ടി നിരന്നു. തലങ്ങും വെലങ്ങും ഫ്ളാഷുകല്‍ പാറി. നിന്നും ഇരുന്നും കിടന്നും മലര്‍ന്നും പിന്നെ പറ്റാവുന്ന എല്ല രീതിയിലും ഫോട്ടോ എടുത്തു. അവിടെ നിന്നു നോക്കിയാല്‍ വിദൂരതയില്‍ മലനിരകളായി നെല്ലിയാമ്പതി കാണാം. അതും ഞങ്ങള്‍ ക്യാമറയില്‍ ആക്കി. അല്‍പ നേരം അവിടെ വിശ്രമിച്ച ശെഷം ഐസ്‌ ക്രീമൊക്കെ മേടിച്ചു ഞങ്ങള്‍ യാത്ര തുടങ്ങി.


 ഡാം കഴിഞ്ഞാല്‍ ഉടനെ വന മേഖല ആണ്‌. പാസ്സ്‌ മേടിച്ചു ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഹെയര്‍പിന്‍ വളവുകളും തുടങ്ങി. താഴെ നിന്നു കണ്ട മലനിരകള്‍ സുമോ അരിച്ചരിച്ചു കയറുകയാണ്‌. കൊള്ളാവുന്ന സ്ഥലങ്ങളിലൊക്കെ ഞങ്ങള്‍ നിര്‍ത്തി ഫോട്ടോ എടുക്കുന്നുണ്ട്‌. ഒരു ഫോട്ടോ സെഷനു പൊകുന്ന മൂഡിലാണ്‌ എല്ലാവരും. അങ്ങു താഴെ ഡാം ചെറിയ ഒരു പൊട്ടായി വരുന്നതു സുമൊയില്‍ ഇരുന്നു വലരെ വ്യക്തമായി കാണാം. അവസാനം അതും കാണാമറയത്താക്കി ഞങ്ങളുടെ വണ്ടി മുകളിലേക്കു കുതിച്ചു. ഉദ്ദെശം മുക്കാല്‍ മണിക്കൂറ്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ നെല്ലിയമ്പതി ഗ്രമപഞ്ചായത്തില്‍ എത്തി. വളരെ ചെറിയ ഒരു പഞ്ചായത്ത്‌. ഈ ടൂറിസ്റ്റ്‌ വരുമാനം കൊണ്ടു മാത്രമാണ്‌ അതു കഴിഞ്ഞു പോവുന്നതു എന്നു തോന്നി.

 ഞങ്ങളുടെ വണ്ടി പിന്നെയും മുന്നോട്ടു പോവുകയാണ്‌. ചെങ്കുത്തായ പാറകളുടെയും മറ്റും മുകളിലൂടെ. ഭ്രമരം എന്ന സിനിമയില്‍ ക്യാമറ കണ്ണിലൂടെ കണ്ട പലതും നേരിട്ടു കാണാനായതിന്‍റെ   സന്തോഷത്തിലായിരുന്നു ഞങ്ങള്‍. കേരളം ദൈവത്തിന്‍റെ  സ്വന്തം നാട്‌ എന്നു അറിയപ്പെടുന്നതു ഇത്തരം സ്ഥലങ്ങല്‍ കൊണ്ടാകാം.വേനല്‍ കാലത്തു പോയിട്ടും നല്ല തണുപ്പായിരുന്നു അവിടെ.വണ്ടി പിന്നെയും നിര്‍ത്താതെ പാഞ്ഞുകൊണ്ടിരുന്നു.അവസാനം വണ്ടി പോബ്സ്‌ എന്ന സ്വകാര്യ എസ്റ്റേറ്റില്‍ പ്രവേശിച്ചു. മുന്നാര്‍ എന്ന പൊലെ ഇവിടെയും ഭൂരിഭാകവും സ്വകാര്യ എസ്റ്റേറ്റ്‌ ആണ്‌. കാപ്പി, ഓറഞ്ച്‌ തെയില, മലഞ്ചരക്ക്‌ എന്നിവയാണ്‌ പ്രധാന കൃഷി. ആദ്യം കാപ്പിത്തോട്ടം പിന്നിട്ട വണ്ടി ഓറഞ്ചുത്തോട്ടത്തിലേക്കു കയറി. ശരിക്കും മനോഹരം. ചുറ്റും ഓറഞ്ചു മരങ്ങല്‍ മാത്രം. അതൊക്കെ ആസ്വദിച്ചു കുറെ കഴിഞ്ഞപ്പൊള്‍ ആണ്‌ സാക്ഷാല്‍ തെയിലത്തോട്ടങ്ങളുടെ വരവ്‌. ആവേശം മൂത്ത ഞങ്ങള്‍ വണ്ടി നിര്‍ത്തി അവിടെയിറങ്ങി അവക്കിടയില്‍ അല്‍പ സമയം ചിലവഴിച്ചു.ഫ്ളാഷുകല്‍ മിന്നികൊണ്ടിരുന്നു.


 അവസാനം ഞങ്ങള്‍ വ്യൂ പോയിന്റ്‌  എന്ന കാഴ്ചയുടെ വിസ്മയ ലോകത്തെത്തി. ശരിക്കും നെല്ലിയാമ്പതി ഒരു ക്ളിഫ്‌ ആണ്‌. അടിവാരത്തില്‍ നിന്നു ഉദ്ദെശം 1km മുകളില്‍, ചെങ്കുത്തായ പാറകള്‍ക്കു മുകളില്‍ ആണ്‌ സ്ഥിതി ചെയ്യുന്നത്‌. പാറകള്‍ എല്ലം ചെങ്കുത്തായതു കൊണ്ട്‌ ഞങ്ങള്‍ വളരെ സൂക്ഷിച്ചാണ്‌ നടന്നത്‌. അടിവാരം വളരെ കഷ്ടിയെ കാണാന്‍ പറ്റു. ആ കാഴ്ച ശരിക്കും മനസ്സിനെ ഫ്രീ ആക്കും. അതിന്‍റെ തൊട്ടടുത്ത് ഒരു ചെറുകാടു കൂടിയുള്ളത്‌ അതിന്‍റെ സൌന്തര്യം വര്‍ദ്‌ധിപ്പിച്ചു. എല്ലാവരും ഓടി നടന്ന്‌ ഫോട്ടോ എടുക്കുന്നുണ്ട്‌. പല ഫോട്ടോകള്‍ക്കും സുഹൃത്തുക്കള്‍ പോസ്‌ ചെയ്തതു അത്യാവശ്യം സാഹസികമായി തന്നെ ആയിരുന്നു. നടന്നു നടന്നു കുറെ കഴിയുമ്പൊള്‍ മനം കുളിര്‍പ്പിക്കാന്‍ എന്ന പൊലെ ഒരു വെള്ളച്ചാട്ടവും. എത്ര മികച്ച സദ്യ കഴിച്ചാലും ഇതു പോലെ മനൊഹരമായ ഒരു സ്ഥലത്തു പൊയ സംതൃപ്തി കിട്ടില്ല.


 നേരം നന്നേ വൈകിയപ്പൊളാണ്‌ ഞങ്ങള്‍ മടക്ക യാത്ര ആരംഭിച്ചത്‌. ഞങ്ങള്‍ വണ്ടിയില്‍ കയറിയതും തകര്‍പ്പന്‍ മഴയും ഒരുമിച്ചായിരുന്നു. മഴയത്തുള്ള നെല്ലിയാമ്പതി മലനിരകള്‍ മനം കുളിര്‍പ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു. ഞങ്ങലുടെ വണ്ടി മലകളും വനവും പിന്നിട്ടു സാവധാനം നഗരത്തിലേക്ക്‌ സഞ്ചരിച്ചുകൊണ്ടിരുന്നു.തിരിച്ചു പോത്തുണ്ടി ഡാം എത്തിയപ്പൊള്‍ ഞാന്‍ കൈകള്‍ വെളിയിലിട്ടു നെല്ലിയാമ്പതി മലനിരകളോട്‌ യാത്ര പറഞ്ഞു. അതില്‍ എന്‍റെ മനസ്സും ഉണ്ടായിരുന്നു.

Thursday, May 6, 2010

ചിന്തകള്‍

ഒരു നീണ്ട യാത്രക്കു ശേഷം ചെറിയ ഒരു വിശ്രമം. അപ്പോള്‍ മനസ്സിലേക്കു വന്ന പല കാര്യങ്ങളും വൈരുദ്ധ്യാത്മകമായി തോന്നി.
നമ്മുടെ വീടുകള്‍ വിസ്താരപൂര്‍ണമായികൊണ്ടിരിക്കുമ്പോള്‍ കുടുംബങ്ങള്‍ ചെറുതാകുന്നു.
അത്യാധുനീക മരുന്നുകള്‍ വരുമ്പോളും ആരോഗ്യം ക്ഷയിച്ചുകൊണ്ടേ ഇരിക്കുന്നു. വിദ്യാഭ്യാസം കൂടുമ്പോളും പ്രായോഗീക വിവരം ചുരുങ്ങുന്നു.
മനുഷ്യന്‍ ചന്ദ്രനില്‍ വരെ അതിര്‍ത്തി വിസ്തൃതമാക്കുമ്പോല്‍ ബന്ധങ്ങള്‍ കുറഞ്ഞു കൊണ്ടിരിക്കുന്നു.

ഈ വൈരുദ്ധ്യാത്മക കാര്യങ്ങളുടെ മൂലകാരണം എന്തായിരിക്കും?