ലോകാരംഭം മുതല്‍ നന്മയും തിന്മയും യുദ്ധത്തിലാണ്. തിന്മയ്ക്കായിരുന്നു ലോകഗതിയില്‍ ജയം കൂടുതല്ലെങ്കിലും ആത്യന്തികമായി നന്മ വിജയിക്കുമെന്ന് ഭൂരിഭാഗവും വിശ്വസിക്കുന്നു. ദൈവം എന്നൊരു ശക്തിയുണ്ടെന്നും, മറ്റുള്ളവര്‍ക്ക് നന്മ ചെയ്തു ജീവിക്കണമെന്നും ഈക്കൂട്ടര്‍ വിശ്വസിക്കുന്നു. തിന്മയുടെ പ്രചാരകരും ലോകഗതിയില്‍ നിറഞ്ഞു നിന്നിരുന്നു. അവര്‍ ഇപ്പോള്‍ കൂടുതല്‍ പ്രചാരം നേടി വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കയില്‍ സ്ഥാപിതമായ church of satan ഇന്ന് ലോകമെമ്പാടും തങ്ങളുടെ ശ്രംഖല വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നു.
Church of Satan അഥവാ സാത്താന്‍ ആരാധകരുടെ സംഘം സ്ഥാപിച്ചത് 1969ഇല്‍ ആന്ടന്‍ ലാവേ ആണ്. സാത്താന്‍ ആരാധകരുടെ മുഖമുദ്ര സ്വയം ഉള്ള ആരാധനയാണ്. ദൈവവിശ്വാസികള്‍ തങ്ങളിലും വലുതായി ദൈവത്തെ കണ്ടു അവിടുത്തെ ആരാധിക്കുമ്പോള്‍, സാത്താന്‍ ആരാധകര്‍ സ്വന്തം വ്യക്തിത്വങ്ങള്‍ക്ക് മുകളില്‍ മറ്റൊന്നില്ല എന്ന നിലക്ക് സ്വയം ആരാധനക്ക് വിധേയമാകുന്നു. ലവേ തന്നെ രചിച്ച The Bible of Satan ആണ് ഇവരുടെ മതഗ്രന്ഥം. സാത്താന്‍ ചിഹ്നമുള്ള നക്ഷത്രവും, തിരിഞ്ഞ നിലയിലുള്ള കുരിശുമാണ് പ്രധാന ചിഹ്നങ്ങള്‍.
ഇതില്‍ രണ്ടു തരം അംഗങ്ങള്‍ ആണുള്ളത്. സാധാരണ അംഗങ്ങളും ആക്ടിവ് അംഗങ്ങളും. ആക്ടിവ് അംഗങ്ങളായി എല്ലാവര്‍ക്കും ചേരാന്‍ സാധിക്കില്ല. പ്രവര്‍ത്തന മികവും മറ്റു സാഹചര്യങ്ങളും പ്രമാണിച്ചു സംഘം തന്നെ ക്ഷണിച്ചാലെ ആക്ടിവ് മെമ്പര്‍ ആകാന്‍ സാധിക്കൂ. ആക്ടിവ് അംഗങ്ങള്‍ക്ക് അഞ്ചു പടിയുണ്ട്. അതില്‍ മൂന്നു മുതലുള്ള പടികളിലുള്ളവരാണ് പൂജകള്‍ അര്‍പ്പിക്കുക. ഇതിലെ അംഗങ്ങള്‍ക്കെല്ലാം, അവരുടെ പൊതു ജീവിതത്തെ ബാധിക്കുന്നു എന്ന് തോന്നിയാല്‍, സംഘത്തിലെ അംഗത്വം രഹസ്യമാക്കി വെക്കാനുള്ള അവകാശവുമുണ്ട്.
പരസ്പര സമ്മതത്തോടെ ആരുമായിട്ടോ, എത്ര പേരുമായിട്ടോ, ഏതു രീതിയില്‍ വേണമെങ്കിലുമോ രതിയില്‍ ഇവര്‍ ഏര്‍പ്പെടും. സാത്താനെ ഒരു ദുഷ്ട ശക്തിയായല്ല, മറിച്ചു എന്തിനെയും ചോദ്യം ചെയ്യുന്ന ഒരു പ്രതീകമായിട്ടാണ് ഇവര്‍ പരിഗണിക്കുന്നത്. തങ്ങള്‍ക്കു ശല്യം എന്ന് തോന്നുന്നവരെ നിഷ്കരുണം നശിപ്പിക്കാനും സംഘം പഠിപ്പിക്കുന്നു. ഇവരുടെ ആരാധന രീതികള്‍ ലാവേ എഴുതിയ Satanic Rituals എന്ന പുസ്തകത്തില്‍ അതിസ്ഥിതമാണ്. പുസ്തകത്തില്‍ വളരെ മോശമായ രീതികള്‍ കുറവാണെങ്കിലും, യഥാര്‍ത്ഥത്തില്‍ നടത്തപ്പെടുമ്പോള്‍, നഗ്നതതയും, രക്തവും ഒക്കെ ഉപയോഗപ്പെടുത്തി വളരെ മോശമാണ് ആചാരങ്ങള്‍ എന്ന് പറയപ്പെടുന്നു. ശത്രുക്കളെ നശിപ്പിക്കാനുള്ള പ്രത്യേക പൂജകളും ഇവര്‍ക്കുണ്ട്.
ഇതിന്‍റെ ആശയം യുവാക്കളില്‍ പ്രചരിപ്പിക്കുന്ന പ്രധാന ഘടകം മെറ്റല്‍ മ്യൂസിക്കുകള്‍ ആണ്. റോക്ക് സംഗീതത്തിന്‍റെ ഒരു വിഭാഗമാണ് മെറ്റല്‍ മ്യൂസിക്. ധാരാളം ബീറ്റുകളും, ശബ്ദവും, ഗിത്താറുമൊക്കെ ഇതിന്‍റെ അവിഭാജ്യ ഘടകങ്ങളാണ്. മെറ്റല്‍ സംഗീതത്തില്‍ തന്നെയുള്ള ഡെത്ത് മെറ്റല്‍, ബ്ലാക്ക് മെറ്റല്‍ എന്നിവയാണ് സാത്താന്‍ ആരാധകര്‍ കാര്യമായി ഉപയോഗിക്കുന്നത്. അലറലുകളും, മരണസമാനമായ സാഹചര്യം സൃഷ്ട്ടിക്കുന്ന കൂവലുകളും ഇവയുടെ പ്രത്യേകതയാണ്. യുവജനങ്ങളെയാണ് ഈ സംഗീതം ലക്‌ഷ്യം വയ്ക്കുന്നത്. അതില്‍ അവര്‍ ഒരു പരിധി വരെ വിജയിക്കുന്നുമുണ്ട്.
ഇവയൊക്കെ ലോകത്തിന്‍റെ മറ്റൊരു കോണില്‍ നടക്കുന്നവയാണെന്നു ആശ്വസിക്കുന്നുണ്ടെങ്കില്‍ തെറ്റി. ഇവ ഭാരതത്തിലെക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു കഴിഞ്ഞു. ഇവയുടെ രഹസ്യ സ്വഭാവം മൂലം യഥാര്‍ത്ഥ കണക്കുകള്‍ ലഭ്യമല്ല. മിസോറാമില്‍ നിന്നും നഗ്നതാ പ്രദര്‍ശനവും, രക്തവുമൊഴുക്കി സാത്താന്‍ ആരാധന നടത്തുകയായിരുന്ന ആരാധാന വ്രന്ദത്തെ പിടികൂടിയിട്ടു അധിക നാള്‍ ആയിട്ടില്ല. നമ്മുടെ കൊച്ചു കേരളത്തിലെ തിരുവനന്തപുരത്തുള്ള പര്‍പ്പിള്‍ ലോഞ്ചില്‍ അണ്ടര്‍ഗ്രൌണ്ട് മെറ്റല്‍ മ്യൂസിക് എന്ന പേരില്‍ അടുത്ത നാളില്‍ നടന്ന സംഗീത പരിപാടിയുടെ പോസ്റ്റര്‍ ശ്രിദ്ധിക്കുക. അതില്‍ താഴെയായി കൊടുത്തിട്ടുള്ള സാത്താന്‍ ചിഹ്നവും, വന്ന ബാന്‍റ്റുകളും നോക്കുക. ഇവ ഇന്ത്യ ആകെ വ്യാപിച്ചിരിക്കുന്നു.
ഫ്രീ സംസ്കാരത്തെ പുരാതന കാലം മുതല്‍ സ്വീകരിച്ചിട്ടുള്ള അമേരിക്കയില്‍ ജനങ്ങള്‍ ഇതിനെ പറ്റിയും ദൂഷ്യ വശങ്ങളെ പറ്റിയും ഏറെക്കുറെ ബോധാവാന്മാരന്. എന്നാല്‍ നമ്മുടെ യുവതലമുറ ഇത്തരം സംഘങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള സാദ്ധ്യത വളരെയേറെയാണ്. യുവതലമുറ നഷ്ട്ടപ്പെട്ട ഒരു രാജ്യത്തിന് ഏറെയൊന്നും ചെയ്യാനുമില്ല. സാത്താന്‍ എന്നും ദൈവവുമായി യുദ്ധത്തിലായിരുന്നു. ഇന്നും അത് തുടരുന്നു. നമ്മുടെ യുവതലമുറ ഈ യുദ്ധത്തില്‍ നന്മയുടെ ഭാഗത്ത് നിലകൊള്ളട്ടെ.
Interesting topic! Njan aadyamayittanu ithokke kelkkunnath. Ee article ezhuthanundaya prachodanam, source okke onnu parayamo? Sambhavam enik ishtamayi tto:)
ReplyDeletealiya para comedy.ninaakku death metal sangeethanthine petti ithra knowledge undennu njan arinjilla.(ariyathe kaaryathe petti parayaruth ennanu udheshichathu)
ReplyDeleteവളരെ മുമ്പ് ചെകുത്താന് സേവകരെ കുറിച്ചൊരൂ ആർട്ടിക്ള് കേരള ശബ്ദത്തിൽ വായിച്ചതായി ഓർക്കുന്നു…
ReplyDelete:) kollamallo!!!
ReplyDeleteഎന്തിനു വിദേശത്ത് പോകുന്നു? നമ്മുടെ കൊച്ചിയില്‍ തന്നെയുണ്ട് സാത്താന്‍റെ വിശ്വാസികള്‍. ദൈവം ഉണ്ടെകില്‍ സാത്താനും ഉണ്ട് എന്നതാണ് ഇവരുടെ ആപ്ത വാക്യം. അവരുടെ രഹസ്യം കണ്ടിട്ടുള്ള ആരും തന്നെ ജീവനോടെ ഇല്ല.നന്മയുടെ മുകളിക്ക് തിന്മയെ വളര്‍ത്തുക എന്നാ ലക്ഷ്യത്തോടെ ഇറങ്ങുന്ന ഇവരില്‍ പലരും സമ്പന്നര്‍ ആണ്. മനോരമ ന്യൂസില്‍ വന്ന ഈ വാര്‍ത്ത ഒന്ന് കണ്ടു നോക്കുക
ReplyDeletehttp://www.youtube.com/watch?v=HTs0eH22jhI
Kollam... Nice writing...
ReplyDelete@ Kiran.. Ivan paatil research nadathiyenna thonnunne
oru chodyam koode .ithil nee enthu kond thettu kaanunnu.how different is it from other established religions.nee kuttam parayumbol avarude swathanthraythe hanikuka alle cheyyunathu,cause every individual has the right to believe in whatever religion or set of beliefs he or she chooses.
ReplyDeleteകേരളത്തിലെ സമ്പന്നരായ അച്ചായന്മാരു തന്നെയാ ഇവിടുത്തെ പ്രധാന സാത്താന്‍ അരാധകര്‍. അവര്‍ക്കു മധ്യ കേരളത്തില്‍ പള്ളിയുമുണ്ട്. പിന്നെ, ഇങ്ങനത്തെ പണിക്കൊന്നും പോകാത്ത അ.പു. (അതി പുരാതന കുടുംബം) കുഞ്ഞാടുകള്‍ ചെയ്യുന്നതും ഒരു കണക്കില്‍ സാത്താന്‍ സേവ തന്നെയാ.. പണത്തെ ആര്‍ത്തിയോടെ സമ്പാദിക്കുന്നവന്‍ പണത്തെ തന്നെയാണ് ആരാധിക്കുന്നത്.
ReplyDelete-പ്രശസ്തമായ 'Hotel California' song സാത്താന്‍ അരാധനയ്ക്കുള്ള സംഗീതമാണ്.