Raise our Conscience against the Killing of RTI Activists




Saturday, January 7, 2012

കാമം തെരുവുകളിലേക്ക് നീങ്ങുമ്പോള്‍


അവള്‍ ജനിച്ചത്‌ ബംഗാളിലായിരുന്നു. കേരളമെന്ന ദൈവത്തിന്‍റെ സ്വന്തം നാട് മറ്റെല്ലാവരെയും പോലെ അവളെയും തുടക്കത്തില്‍ അമ്പരപ്പിച്ചു. സ്വന്തം കാമുകനെ തേടിയാണ് അവള്‍, സഹോദരന്‍റെയും മറ്റും കൂടെ ഇവിടേയ്ക്ക് എത്തിയത്. ഒരു രാത്രിയില്‍ അവര്‍ക്ക് യാത്ര ചെയ്യുവാനായി ഒരു ലോറിക്കാരന്‍ സഹായം വാഗ്ദാനം ചെയ്യുന്നു. ബന്ധുക്കള്‍ ഉള്ളതിനാല്‍ അവള്‍ക്കു സുരക്ഷിതത്വ ബോധം അനുഭവപ്പെട്ടിരിക്കണം. ലോറിയില്‍ താമസിയാതെ മൂന്നാല് ആളുകള്‍ വന്നു കയറുന്നു. അവര്‍ അവളുടെ ബന്ധുക്കളെ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയ ശേഷം റോഡില്‍ ഇറക്കി വിടുന്നു. ലോറിയില്‍ അവളുടെ മാനം കത്തിക്കപ്പെടുന്നു. ആവശ്യശേഷം ഉടു തുണി പോലും കൊടുക്കാതെ അവളും റോഡരുകിലേക്ക്. നാട്ടുകാര്‍ അവളെ വസ്ത്രം ഉടുപ്പിച്ചു ആശുപത്രിയിലാക്കുന്നു. അവളുടെ സ്വബോധം നഷ്ടപ്പെട്ടിരിക്കുന്നു ഇന്ന്. എന്ത് ചെയ്യണമെന്നു നിരക്ഷരരായ ആ ബംഗാളി ബന്ധുക്കള്‍ക്കും അറിവില്ല. കോഴിക്കോടെ മെഡിക്കല്‍ കോളേജില്‍ അവള്‍ ആരെ കാണുമ്പോഴും രക്ഷിക്കണേ എന്ന് വിളിച്ചു കരയുന്നു. നമ്മുടെ ഒരു ജനപ്രധിനിധികളോ പൌര പ്രമുഖരോ ഇങ്ങനെ ഒരു ജീവിതത്തെ പറ്റി പ്രതികരിക്കുന്നില്ല. ഇരുട്ടിലായ മൂന്നു ജീവിതങ്ങള്‍ അവിടെ കഴിയുന്നു.

ഇനി രംഗം മദ്ധ്യ കേരളത്തില്‍. ഇവിടെ അവള്‍ വീട്ടമ്മയാണ്. രണ്ടു കുഞ്ഞുങ്ങളുടെ അമ്മയാണ്. ഭാര്യയാണ്. ഒരു വിവാഹ ആലോചനയുമായി ഇംഗ്ലണ്ടിലുള്ള ഒരു ഗൃഹസ്ഥന്‍ വിളിക്കുമ്പോള്‍, ഫോണ്‍ എടുക്കുന്നത് അവള്‍. കാലം ചെല്ലുന്തോറും വിളികളുടെ എണ്ണം കൂടുന്നു. അവര്‍ പ്രണയബദ്ധരാണെന്നു തിരിച്ചറിയുന്നു. അയാള്‍ ഭാര്യയെ വിട്ടു ഇംഗ്ലണ്ടില്‍ നിന്നും നാട്ടിലേക്ക് വരുന്നു. ഇരുവരും ചേര്‍ന്ന് അവളുടെ ഭര്‍ത്താവിനെ മയക്കു മരുന്ന് നല്‍കി ഉറക്കുന്നു. ഭാര്യ കഴുത്തില്‍ ചുറ്റിയ കയര്‍ മുറുക്കുന്നത് ജാരനായ അയാള്‍‍. മറ്റൊരു ജീവിതം അവിടെ ബലി കഴിക്കപ്പെടുന്നു.

നമ്മുടെ ചുറ്റിലും സമീപ കാലത്ത് നടന്ന രണ്ടു സംഭവങ്ങള്‍ മുകളില്‍ കുറിച്ചിരിക്കുന്നു. ദൈവത്തിന്‍റെ ഈ നാട്ടിലാണ് കാമം എന്ന വികാരത്തിന് ജീവനേക്കാള്‍ വിലയുള്ളത് എന്ന് തോന്നുന്നു. ഇന്ന് കാമം ഭവനങ്ങളില്‍ നിന്ന് തെരുവുകളിലേക്ക് മാറുകയാണോ എന്നും ഞാന്‍ സംശയിക്കുന്നു. ഇവയൊക്കെ മൃഗീയ മനസ്സുള്ള ഏതാനം പേരുടെ ചെയ്തികളായി എഴുതിത്തള്ലാന്‍ ആവുമോ, അതോ ഇവ നമ്മുടെ ചിന്താഗതികളില്‍ വരുന്ന ഒരു മാറ്റത്തിന്‍റെ പ്രതിഫലനം കൂടിയാണോ? ചിന്താഗതികളില്‍ മാറ്റം വരുന്നതായി തന്നെ ഞാന്‍ കരുതുന്നു. വ്യക്തികളെ പോലും ഭോഗ്യ വസ്തുക്കളായി കാലം(?) മാറ്റിയിരിക്കുന്നു. മുകളില്‍ കുറിച്ച ബംഗാളി പെണ്‍കുട്ടിയുടെ കാര്യത്തില്‍ പൊതു സമ്മതര്‍ ആരും പ്രതികരിച്ചില്ലെന്നത് ഖേദകരം. ഒരു പക്ഷെ സൌമ്യയെക്കാള്‍ മോശമായ ഒരു അവസ്ഥയിലാണ് ആ കുട്ടി എന്ന് ഞാന്‍ പറയും. കാരണം അവള്‍ക്ക് ആര്‍ക്കും വേണ്ടാത്ത ഒരു ജീവിതം ഇനി ജീവിച്ചു തീര്‍ക്കുക എന്ന കടമ കൂടി കിടക്കുന്നു. ക്രിക്കറ്റ്‌ കളി കാണുമ്പോഴും, ഒളിമ്പിക്സിലും മാത്രമേ നമുക്ക് ഭാരതീയര്‍ എന്ന വികാരം വരൂ. കഴിഞ്ഞു കഴിയുമ്പോള്‍ നീ എനിക്ക് വെറും അയാള്‍ മാത്രം.

പ്രണയത്തിന്‍റെ സാവകാശത്തിലേക്കെത്താന്‍ പോലും ഇന്ന് നമുക്ക് സമയമില്ല. എല്ലാവരും തിരക്കിലാണ്, ഏവര്‍ക്കും വിദ്യാഭ്യാസവും കൂടിയിരിക്കുന്നു. ഇതിന്‍റെയൊക്കെ കാരണങ്ങള്‍,  ഏറ്റവും നന്നായി അറിയുക ചിന്തിക്കുന്ന ഒരു സമൂഹത്തിനാവും. ഒരേയൊരു ജീവിതം ആഘോഷിച്ചു തീര്‍ക്കാനുള്ള ഉത്സാഹത്തില്‍ മറ്റു ജീവനുകള്‍ കൂടി ചുറ്റിലുമുണ്ട് എന്ന ചിന്ത ഗുണം ചെയ്യും. നമ്മെ പോലെ അനേകര്‍ ഇവിടെ ജീവിച്ചിരുന്നു. ചക്രവര്‍ത്തിമാര്‍ മുതല്‍ പട്ടിണി പാവങ്ങള്‍ വരെ. ഏവരുടെയും അവസാനം ഒരേ പോലെ ആയി എന്നതാണ് ഇവിടെ ചിന്തനീയമായുള്ള ഒരു വസ്തുത. വൈകൃതങ്ങള്‍ എന്ന് പേരില്‍ ഒരു കാലത്ത് പടിക്കു പുറത്തു നിര്‍ത്തിയിരുന്നവ ഇന്ന് അന്തസ്സിന്‍റെ അടയാളങ്ങള്‍ ആവുന്നുണ്ടോ?

മൂന്നാറില്‍ ഒരു പതിനാലു വയസ്സുകാരന്‍ ഒരു പത്തു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു മരത്തിന്‍റെ പൊത്തില്‍ ഒളിപ്പിച്ച സംഭവം നടന്നിട്ട് കാലം അധികം കഴിഞ്ഞിട്ടില്ല. പതിനാലു വയസ്സുകാരന്‍ വരെ ഇങ്ങനെ ചിന്തിച്ചു എങ്കില്‍ അതില്‍ ഞാനും നീയും ഉള്‍പ്പെടുന്ന സമൂഹത്തിനു കൂടി ഉത്തരവാദിത്വം ഉണ്ടു തന്നെ. വൈകൃതങ്ങള്‍ നമ്മെയും വരിഞ്ഞു മുറുക്കിയിട്ടുണ്ടോ എന്നത് ചിന്തിക്കുവാനാണ് കാലം എന്നോടും നിന്നോടും ആവശ്യപ്പെടുന്നത്. അവള്‍ കുറ്റം ചെയ്യുന്നു എന്ന് പറയുന്നവരോട് യേശു പറയുന്ന ഒരു വാക്യമുണ്ട്. "സ്വന്തം കണ്ണിലെ തടിക്കഷണം കാണാതെ അന്യന്‍റെ കണ്ണിലെ കരട് എടുക്കുന്നതെങ്ങനെ?" ഇത് ഇന്നും പ്രസക്തമാണ്. കാരണം സമൂഹം എന്ന് പറയുന്നത് അയാളും അവളും മാത്രമല്ല, ഞാനും നീയും കൂടി ഉള്‍പ്പെടുന്നതാണ്.

11 comments:

  1. സമൂഹം മാറികൊണ്ടിരിക്കുന്നു ഇന്റെനെറ്റ്‌ മുബൈലും എല്ലാം കാമത്തിന്റെ പര്യായങ്ങളായി മാറി കൊണ്ടിരിക്കുന്നു ,മൂല്യങ്ങള്‍ ചിതലരിച്ചു തുടങ്ങുന്നു ,ബംഗാളി പെണ്‍കുട്ടി യുടെ കാര്യം വായിച്ചിരുന്നു.
    മനസ്സില്‍ വിഷമം ഉണ്ടാക്കിയ ഒരു വാര്‍ത്ത‍ /നല്ല പോസ്റ്റ്‌ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  2. മലയാളിക്ക്‌ ലൈംഗിക വിദ്യാഭ്യാസം നല്‍കണം എന്ന അനിവാര്യതയിലേക്ക് ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നു.

    ReplyDelete
  3. ഇന്ന് കാമം ഭവനങ്ങളില്‍ നിന്ന് തെരുവുകളിലേക്ക് മാറുകയാണോ......
    മൂല്യച്യുതി
    "സ്വന്തം കണ്ണിലെ തടിക്കഷണം കാണാതെ അന്യന്‍റെ കണ്ണിലെ കരട് എടുക്കുന്നതെങ്ങനെ?" ഇത് ഇന്നും പ്രസക്തമാണ്. കാരണം സമൂഹം എന്ന് പറയുന്നത് അയാളും അവളും മാത്രമല്ല, ഞാനും നീയും കൂടി ഉള്‍പ്പെടുന്നതാണ്.
    നല്ല പോസ്റ്റ്
    ആശംസകള്‍

    ReplyDelete
  4. ഞാന്‍ ഇപ്പോഴും പറയുന്നത് പോലെ, കുറെ ഡിഗ്രി എടുക്കുന്നതല്ല വിദ്യാഭ്യാസം. വിദ്യാഭാസത്തിന്റെ ആദ്യ പടികള്‍ എന്ന് പറയുന്നത് സമൂഹത്തില്‍ സംസ്കാരത്തോട്‌ കൂടെ എങ്ങനെ പെരുമാറണം എന്ന് പഠിക്കുന്നതാണ്. അങ്ങനെ നോക്കുകയാണെങ്കില്‍ കേരളം വിദ്യാഭ്യാസത്തില്‍ ഒരിക്കലും മുന്നില്‍ നിക്കുന്നവരാന് എന്ന് പറയാന്‍ പറ്റില്ല. ഇടയ്ക്കു എനിക്ക് തോന്നാറുണ്ട്, ലൈങ്കികത സംബന്ധിച്ച കാര്യങ്ങള്‍ വല്ലാതെ അടിച്ചമര്‍ത്തി expose ചെയ്യാതെ ഇരിക്കുന്ന സമൂഹം ആണ് ഇതിനൊക്കെ കാരണം എന്ന്. അങ്ങനെ അടിച്ചമര്‍ത്തുന്ന സമയത്താണ് ഇങ്ങനെ ഒക്കെ ചെയ്യാന്‍ തോന്നുന്നത്. ലൈങ്കികതയുടെ കാര്യത്തില്‍ സമൂഹം കുറച്ചും കൂടെ ഓപ്പണ്‍ ആവേണ്ട സമയം അതിക്രമിച്ചു. സെക്സ് എന്ന് കേള്‍ക്കുമ്പോള്‍ "shhhhhhh മിണ്ടല്ലെ!!!" എന്ന് പറയുന്ന mentality മാറ്റിയാല്‍ തന്നെ ഇതിനൊക്കെ കുറച്ചു കുറവ് വരും എന്നാണു എനിക്ക് തോന്നുന്നത്

    ReplyDelete
  5. Good one danish.................

    ReplyDelete
  6. ഇരുളിലൊരു പെണ്ണുടലിനെ തിരയുമൊരുവൻ
    പകലിലൊരു പൈതലിനെ തിരയുമപരൻ
    കാലമുരുളുന്നു കാമവെറി പെരുകുന്നു
    വികാരമാ മാനവ വിവേകത്തെ ജയിച്ചിടുന്നു,
    പിന്നെയാ മനസ്സിൽ വിഷമേറ്റിടുന്നു
    വിലാപ കാവ്യങ്ങൾ ഉയിർത്തിടുന്നു
    വികലമാമംഗമുള്ളവനും
    അനങ്ങിടാൻ കഴിയാത്തവനും
    പെണ്ണുടലുകണ്ടാലുശിരേറിടുന്നു!
    അധികാരമുള്ളവനും
    തലചായ്ക്കാനിടമില്ലാത്തവനും
    തേടിടുന്നു പെണ്ണിനേയും പിഞ്ചിനേയും.
    ഒളിച്ചിരുന്നു പിടിച്ചു തിന്നും കാട്ടുപുലിക്കും
    ഓടിയൊളിച്ചിടാനാകാത്ത പേടമാനിനും
    പര്യായമായിടുന്നു അഭിനവ മാനവനും പാവമിരയും
    അറുപതിനേയും ആറിനേയും ഇന്ന്-
    പിറന്നു വീണ പൈതലിനേയും
    ഭോഗിച്ചിടുന്നു അന്യനും സ്വന്തവും!
    രക്ഷയേകിടേണ്ട പിതാവും കൂട്ട്
    രക്ഷ നൽകിടേണ്ട സോദരനും
    കാമവെറിയാൽ കടിച്ചു കീറിടുന്നു പിന്നെ വിറ്റിടുന്നു!
    ജന്മമേകിയ അമ്മയും
    ആ സ്ഥാനമുള്ള ചിറ്റമ്മയും
    വെള്ളിക്കാശിനാശയാൽ
    കീറിമുറിച്ചിടുന്നു പിഞ്ചുഹൃദയങ്ങളെ
    കാലമേ നീ കാണ്മതില്ലേ കലികാല പേക്കൂത്തുകളെ
    കാണ്മുവെങ്കിൽ കണ്ണടച്ചു കൊൾക
    ഇനിയൊരവതാരപ്പിറവി നാദം കേട്ടിടും വരെ!

    ReplyDelete
  7. Excellent kannaa. Thanks everybody for the comments

    ReplyDelete
  8. സെക്സ് എന്നവാക്ക് ഏറ്റവും കൂടുതൽനെറ്റിൽ തിരയുന്നവർ ഇന്ത്യക്കാരായിട്ടുണ്ട്, അതിൽ നല്ലൊരൂ പങ്ക് മലയാളികൾക്കാവുമെന്നതിൽ സംശയമില്ല. സാംസ്കാരിക മൂല്യതകർച്ചയാണിത്.. ഗൌരവത്തോട് ചിന്തിക്കേണ്ട വിഷയം എഴുതിയ സഹോദരനു അഭിനന്ദനം.

    ReplyDelete
  9. “മലയാളിക്ക്‌ ലൈംഗിക വിദ്യാഭ്യാസം നല്‍കണം എന്ന അനിവാര്യതയിലേക്ക് ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നു.“

    കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും കുട്ടികളിൽ ഉരിത്തിരിഞ്ഞു വരേണ്ട ഒരു നല്ല സംസ്കാരത്തിന്റെ അഭാവം.അതാണ് ഈ അരാജകത്വത്തിന്റെ കാരണം.....ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഒരു കുറവും മലയാളിക്കുണ്ടെന്ന് തോന്നുന്നില്ല. അല്പം കൂടി എന്നല്ലാതെ........

    ReplyDelete
  10. sexuality begins from the birth of the child. continue till the death,,,, let we put our hand together to give awareness to everybody regarding the positive aspects of sexuality.... if a man rape a women indicates that he did not understand his mother properly and viceversa. let our home only the training center of proper sexuality.
    dear brother ,
    good theme congratssssss

    ReplyDelete
  11. This comment has been removed by the author.

    ReplyDelete