Raise our Conscience against the Killing of RTI Activists




Friday, April 30, 2010

ചിന്തകള്‍

വ്യര്‍ഥമായ ചിന്തകള്‍ തിളക്കുന്ന യുവത്വത്തെ സൃഷ്ട്ടിക്കുന്നു. തിളക്കുന്ന യുവത്വം പക്വമതികളായ മദ്‌ധ്യവയസ്കരെയും, പക്വമതികളായ മദ്‌ധ്യവയസ്കര്‍ വ്യസനിക്കുന്ന വാര്‍ദ്‌ധക്യത്തെയും സൃഷ്ട്ടിക്കുന്നു.

നല്ല ചിന്തകള്‍ മനോഹരമായ ഓര്‍മകളായി രൂപാന്തരപെടുന്നു.....................

Average Puzzle



You are having 7 uniform burning rate sticks each of length 1m. Using a match box with match sticks and these sticks, how can you measure 1.75m?


Answers are expected as comments



Average Puzzle



Suppose you are in a room with no metal objects except for two iron rods. Only one of them is a magnet.
How can you identify which one is a magnet? 



Answers are expected as comments

Thursday, April 29, 2010

Good Cricket Puzzle




In a cricket match, during a ball,which is not the last ball of an over; the following things happened
1) Batsman strike rotated.
2) Number of balls in score board is incremented by 1.
3) No runs was acquired in that ball.
How?

Answers are expected as comments





Thursday, April 22, 2010

Good Puzzle



In a Buddhist monastery there are N no. of monks and value of N is known to every monk. They have a head monk who does not belong to the N. One night the head monk puts a mark on heads of X number of monks out of N and the X is known only to head monk.Everybody knows X is not equal to 0. No form of communication is allowed between monks of monastery. The only time every body can  gather together is during lunch time. The head monk has told them that whoever understands that there is a dot in their head should not come for lunch from the next day onwards. How many days will the X monks take to realize that there is a dot in their head? How?


Answers are expected as comments.

Good Cricket Puzzle

Two Batsmen of a cricket match, each are individually at 94 runs score. Their team needs 7 runs for winning. 3 balls are pending. After the match both batsmen each are at individual score of 100(not out). How is this possible?


Answers are expected as comments.

Wednesday, April 21, 2010

നമ്മുടെ വിദ്യാഭാസ രീതി - ഒരു വിചിന്തനം

                
                 വിദ്യാഭാസമാണ് ഒരു വ്യക്തിയുടെയും, നാടിന്‍റെയും അതിലുപരി രാജ്യത്തിന്‍റെയും പുരോഗതിക്കു നിതാനം എന്നുള്ള തിരിച്ചറിവില്‍ നിന്നാണ് ഈ ലേഖനം തുടങ്ങുന്നത്. പ്രാചിന കാലത്ത്, അതായത് തക്ഷശില യുഗത്തില്‍ ഭാരതമായിരുന്നു ആഗോള വിദ്യാഭാസ കേന്ദ്രം. നമ്മുടെ ഗുരുകുല സമ്പ്രദായത്തിന്റെ ഗുണഫലങ്ങള്‍ ലോകം മുഴുവന്‍ അനുഭവിച്ചിരുന്ന കാലം. പിന്നിട് ആ ഉന്നതി എത്തിപിടിക്കാന്‍ നമുക്കായില്ല. മറ്റു രാജ്യങ്ങള്‍  കുതിച്ചപ്പോള്‍ നമ്മള്‍ പിന്നിലായി പോയിരിക്കുന്നു. ദാരിദ്ര്യം മാത്രമാണ് ഇതിനു കാരണം എന്ന് പറയാന്‍ വയ്യ. നമ്മുടെ ചിന്താഗതിയില്‍ ഉള്ള വ്യത്യാസവും അത്തരമൊരു മാറ്റത്തിന് ചുക്കാന്‍ പിടിച്ചു. മധ്യയുഗങ്ങളില്‍ ഭാരതം സാഹിത്യത്തിനും കലക്കും മാത്രം പ്രാധാന്യം നല്കിയതല്ലേ ഇതിനു കാരണം എന്ന് ഞാന്‍ സംശയിക്കുന്നു.


              സര്‍വകലാശാലകളുടെയും മറ്റും തലപ്പത് രാഷ്ട്രിയം കടന്നു കയറിയത് വലിയ ഒരു പ്രാശ്നമായി എനിക്ക് തോന്നുന്നു. താരതമ്യേന  വിദ്യാഭാസം കുറവുള്ള MLA, MP ഒക്കെ സെനറ്റിലും മറ്റും കയറുന്നു. തന്നെയുമല്ല അവിടെയുള്ള അംഗങ്ങളെ വരെ രാഷ്ട്രിയ അടിസ്ഥാനത്തില്‍ വിഭജിക്കുന്നു. ഞാന്‍ പഠിച്ച കേരള സര്‍വകലാശാലയില്‍ സ്ഥിതി ഒട്ടും ഭിന്നമല്ല. യോഗങ്ങളില്‍, തമ്മിലടിക്കാന്‍ പ്രഥാനമായും സമയം ചിലവഴിക്കുന്ന ഇവര്‍ ഗവേഷണത്തിനും മറ്റും എങ്ങനെ സമയം ചിലവഴിക്കും? ഇത്തരം ഉന്നത അധികാര സമിതകളില്‍ രാഷ്ട്രിയം പൂര്‍ണമായി മാറ്റി meritinu പ്രാധാന്യം കൊടുക്കണം. അവിടങ്ങളില്‍ എത്തുന്നവര്‍ വളരെ നല്ല track record ഉള്ളവരാണെന്ന് എല്ലാവര്‍ക്കും അറിയാമായിരിക്കണം. നമ്മുടെ പ്രശതമായ iit, iim structure എല്ലാ  സര്‍വകലാശാലകളും നടപ്പാക്കണം.


               വിദ്യാര്‍ഥി രാഷ്ട്രിയം എക്കാലത്തെയും നീറുന്ന ഒരു പ്രശ്നമാണെന്ന് തോന്നുന്നു. യഥാര്‍ത്ഥത്തില്‍ കലാലയങ്ങളില്‍ രാഷ്ടിയ പ്രവര്‍ത്തനത്തിന്റെ ആവശ്യം എന്താണെന്ന് എല്ലാവരും ചിന്തിക്കേണ്ടിയിരിക്കുന്നു. കലാലയം വിദ്യ അഭ്യസിക്കാനുള്ള ആലയം ആണ്. നേതൃപാടവം, സംഘടന  ശേഷി, പ്രതികരണ ശേഷി എന്നിവ കലാലയ രാഷ്ട്രിയം വഴിയെ  ഉണ്ടാവു എന്നതിനോട് ഞാന്‍ വിയോജിക്കുന്നു.  എല്ലാ കലാലയങ്ങളിലും വിദ്യാര്‍ഥി  കൂട്ടായ്മ ഉണ്ടാവണം. അതില്‍ തിരഞ്ഞെടുപ്പിലൂടെ എല്ലാ വര്‍ഷവും നേതാക്കളെ കണ്ടെത്തണം. എന്നാല്‍ അവക്കോ, അവയില്‍ മത്സരിക്കുന്നവര്‍ക്കോ രാഷ്ട്രിയ പ്രസ്ഥാനങ്ങളുമായി  ഒരു ബന്ധവും ഇല്ലാതിരിക്കുന്നതാണ് നല്ലത്. ലോകപ്രശസ്തമായ  പല സര്‍വകലാശാലകളും പതിറ്റാണ്ടുകളായി സമാധാനപരമായി  ഇത്തരത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നത് നാം കാണേണ്ടി ഇരിക്കുന്നു.


              നമ്മുടെ രാജ്യത്ത് പ്രധാനമായി മിക്ക സര്‍വകലാശാലകളിലും കണ്ടു വരുന്ന ഒരു പ്രതിഭാസമാണ് പരീക്ഷക്ക്‌ വേണ്ടി പഠിക്കുക എന്നത്. നമ്മടെ പരീക്ഷയിലെ ചോദ്യങ്ങള്‍ അഥവാ പരീക്ഷകള്‍ തന്നെ അത്തരത്തില്‍ ഉണ്ടാക്കപെട്ടവ ആണ്. അതിനാല്‍ മിക്കവരും    വിഷയത്തിന്റെ പ്രായോഗിക തലങ്ങളിലേക്ക് കടക്കുന്നില്ല. അഥവാ കടക്കുന്നവര്‍ വിജയം വരിക്കുന്നുമില്ല. ഇത് വളരെ പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. വിഷയം മനസിലാകാന്‍ ഞാന്‍ ഒരു ചെറിയ ഉദാഹരണം സമര്‍തിക്കാം. എന്‍റെ ഒരു സുഹൃത്ത്‌ englandil ആണ് engineering പഠിച്ചത്. ഞാന്‍ ഇവിടെയും. ഞങ്ങള്‍ക്ക് 2 പേര്‍ക്കും 3rd semil C++ എന്ന വിഷയം അഭ്യസിക്കാന്‍ ഉണ്ടായിരുന്നു. ഞാന്‍ ഇവിടെ എന്താണ്, എങ്ങനെയാണ് എന്ന രീതിയില്‍ പഠിച്ചു. തരക്കേടില്ലാത്ത മാര്‍ക്കും കിട്ടി. അവനു അവിടെ തുടക്കത്തില്‍ തന്നെ അദ്ധ്യാപകന്‍ 3 project ആണ് ആ semesterilekku ആയി നല്‍കിയത്. ഒട്ടു മിക്ക അടിസ്ഥാന പാടങ്ങളും അതില്‍ അടങ്ങിയിരുന്നു. അവസാനം ഒരു super marketinte program മുഴുവന്‍ അവന്‍ ഒറ്റയ്ക്ക് എഴുതി. എനിക്ക് അതിന്‍റെ പകുതി പോലും ആ പഠനത്തിനു ശേഷം എഴുതാന്‍ കഴിഞ്ഞില്ല. പക്ഷെ ഇത്തരം വിദ്യാഭാസ രീതിക്ക് വളരെ അത്യാവശ്യം വേണ്ടത് നല്ല അറിവുള്ള അത്യാപകരാന്. ഇവിടെ അതിനു കുറവ് ഉണ്ടെങ്കിലും ഉള്ള അത്യാപകരുടെ മനോഗത്ക്കും മാറ്റം വരേണ്ടി ഇരിക്കുന്നു.


               ഇവിടെ  juniorinte  അല്ലെങ്കില്‍  വിദ്ധ്യാര്തികളുടെ  സംശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന അധ്യാപകര്‍ വളരെ  കുറവാണ് . സ്വതന്ത്രമായ ഒരു ചിന്താ ശൈലി നമ്മുടെ രാജ്യത്ത് പ്രോല്‍സാഹിപ്പിക്കപെടുന്നുണ്ടോ എന്നത് കണ്ടു അറിയേണ്ടി  ഇരിക്കുന്നു. പലപ്പോഴും ഇത്തരം കാട് കയറുന്ന ചിന്തകളാണ് വലിയ കണ്ടുപിടിത്തങ്ങളില്‍  എത്തിയിട്ടുള്ളത്  "A teacher is one who teaches" എന്നതില്‍ നിന്നു മാറി  "A teacher is one who guides you" എന്ന്  ആകേണ്ടിയിരിക്കുന്നു. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ഇത്തരമൊരു നിലപാട് വളരെ ആവശ്യമാണ്‌.  


               ഉന്നത ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി വളരെ അധികം പണം ആവശ്യമുണ്ട്. ഇത് മുഴുവന്‍ സര്‍ക്കാര്‍ മുടക്കുക എന്നത് തീര്‍ത്തും അപ്രായോഗികവും ബാലിശവുമായ ഒരു വാദമാണ്. ഗവേഷണങ്ങള്‍ കൊണ്ട് പ്രയോജനമുള്ള ധാരാളം സ്വകാര്യ പ്രസ്ഥാനങ്ങള്‍ ഉണ്ട്. അവരുടെ പണം sponsorship ആയി ഗവേഷണത്തിന് ഉപയോഗിക്കാം. അത് കൊണ്ട് ഗവേഷകനും, പ്രസ്ഥാനത്തിനും, സര്‍ക്കാരിനും നേട്ടമുണ്ട്. ധാരാളം വ്യക്തികള്‍ ഗവേഷണ മേഖലയിലേക്ക് ആകര്ഷിക്കപെടുകയും ഒപ്പം നമ്മുടെ രാജ്യം ഒരു ഗവേഷണ കേന്ദ്രമായി വളരുകയും ചെയ്യും. പൊതുജനങ്ങള്‍ക്കു വേണ്ടിയുള്ള ഗവേഷണങ്ങള്‍ക്ക്‌ സര്‍ക്കാരിനു കൂടുതല്‍ പൈസ മുടക്കുകയും ചെയ്യാം.


              നമ്മുടെ രാജ്യത്തെ ഒരു പ്രധാന പ്രശ്നം ശാസ്ത്ര ഗവേഷണത്തിന് നല്‍കുന്ന പ്രാധാന്യ കുറവാണ്. ഇവിടെ കലയിലും ഭാഷയിലും ഒക്കെ ധാരാളം ഗവേഷണങ്ങള്‍ നടക്കുന്നു. 18th നൂറ്റാണ്ടില്‍ നമുക്ക് പറ്റിയ തെറ്റുകള്‍ ആവര്ത്തിക്കപെടുകയാണ്. കലയിലും ഭാഷയിലും ഗവേഷണം നടത്തിയതുകൊണ്ട് പൊതു ജനത്തിന് എന്താണ് പ്രയോജനം. നമ്മള്‍ ശാസ്ത്ര ഗവേഷണത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ട സമയം വളരെ വൈകിയിരിക്കുന്നു. ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ വിദ്യാഭാസ ഗവേഷണങ്ങള്‍, പുരോഗതിയെ  അഭേദ്യമാം  വിധത്തില്‍ സ്വാധീനിക്കുന്നു. ഇത് എല്ലാവരുമായി വളരെയധികം ബന്ധപെട്ടിരിക്കുന്ന വിഷയമായതിനാല്‍ എല്ലാവരുടെയും അഭിപ്രായം സാദരം ക്ഷണിക്കുന്നു. ലോകത്തെ വന്‍ ശക്തിയാകാന്‍ കുതിക്കുന്ന ഭാരതത്തിനു വിദ്യാഭാസ പ്രസ്ഥാനങ്ങള്‍ ഉറച്ച പിന്തുണ  നല്‍കട്ടെ.  


   

Monday, April 19, 2010

Simple puzzle



How much time do a watch lose a day, if its hands coincide every 64min?


Answers are expected as comments



Sunday, April 18, 2010

Simple Logical Puzzle



How to stand behind somebody when he is already standing behind you?


Answers are expected as comments.



Saturday, April 3, 2010

വീണ്ടുമൊരു ദുഖവെള്ളി

                 മറ്റൊരു ദുഖവെള്ളി കൂടി ശാന്തം കടന്നുപോയി. ഒരു സാധാരണ പ്രഭാതം മാത്രം. പക്ഷെ ചില ചിന്തകള്‍. ഇരുതല വാളിനേക്കാള്‍ മൂര്‍ച്ചയേറിയ ചിന്തിപ്പിക്കുന്ന വാക്കുകള്‍. ആദിക്കും അന്ത്യത്തിനും  ഇടയില്‍  പാഞ്ഞു പോവുന്ന സമയത്തിന് പോലും പറയാനാവാത്ത സമസ്യകള്‍. എല്ലാം ശേഷിക്കുന്നു. നിന്‍റെ കണ്ണിലെ തടിക്കഷണം കാണാതെ അന്യന്‍റെ കണ്ണിലെ കരടു എടുക്കാന്‍ ശ്രമിക്കുന്നോ എന്ന് അവന്‍ അരുള്‍  ചെയ്തത് എന്നോടാണോ? അവന്‍ എന്‍റെ കണ്ണിലെ തടിക്കഷണം കാണുന്നു. എല്ലാം കുരിശില്‍ ചുമക്കുന്നു. പടയാളികളുടെ ചാട്ടവാര്‍ നിശബ്ദം സഹിച്ച അവനു ഇപ്പോള്‍  നമ്മള്‍  നല്‍കുന്ന കുരിശുകള്‍ സഹിക്കാന്‍ സാധിക്കുന്നുണ്ടോ?  "മറഞ്ഞിരിക്കുന്നതോന്നും  വെളിച്ചത്തു വരാതിരിക്കില്ല. നിഗൂടമായതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല. നിങ്ങള്‍ ഇരുട്ടത്ത് സംസാരിച്ചത് വെളിച്ചത്തു കേള്‍ക്കപെടും."


               ദാരിദ്ര്യത്തില്‍  ജനിച്ചു, ദാരിദ്ര്യത്തില്‍ ജീവിച്ചു, ദാരിദ്ര്യത്തില്‍ മരിച്ച അവന്‍ അനേകരെ മുന്നോട്ടു നയിച്ചുഭണ്ടാരത്തില്‍ അനേകം പണം നിക്ഷേപിച്ച ധനികനെക്കള്‍ സ്വര്‍ഗത്തില്‍  ഓഹരി നേടിയത് തന്‍റെ അന്നത്തെ വരുമാനത്തിന്‍റെ ഒരു പങ്കായ തുച്ചമായ വരുമാനം ദൈവത്തിനു നല്‍കിയ വിധവയാണ്  എന്ന് അവന്‍   പറഞ്ഞപ്പോള്‍ അതൊരു പുതിയ നിയമ സംഹിതയായി. പശ്ച്ചാതപിക്കുന്നിലെങ്കില്‍  നിങ്ങള്‍ക്കു നാശം എന്ന് അവന്‍  ഉദ്ഖോഷിച്ചത്  നമ്മെ  നോക്കി ആയിരുന്നോ?  "ആത്മാവാണ് ജീവന്‍ നല്കുന്നത്. ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോട് ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്മാവും ജീവനുമാണ്.നിങ്ങള്‍ വിധിക്കുന്നത് പോലെ നിങ്ങളും വിധിക്കപെടും". ഞാന്‍ ബൈബിള്‍ കൈയില്‍ എടുത്തു.   അവന്‍റെ ജീവിതത്തിലൂടെ ഒരു ചെറു പ്രദിക്ഷണം. ബൈബിള്‍ അടക്കുമ്പോള്‍ ഒരു വാചകം എന്‍റെ മനസ്സില്‍ തറച്ചു നിന്നു. "നിങ്ങളില്‍ പാപം ചെയ്യാത്തവര്‍  ഇവളെ കല്ലെറിയട്ടെ".          

Thursday, April 1, 2010

സുഹൃത്തുക്കള്‍

രാമനുണ്ണിക്ക്   പ്രായമായിരിക്കുന്നു. ഒന്നും രണ്ടുമല്ല  നാല്പത്തഞ്ചു വയസ്സാവുകയാണ് നാളെ. ഒരു ഞെട്ടലോടെ രാമനുണ്ണി ഒന്നെനീറ്റിരുന്നു. വിശാലമായ സദ്യയുടെയും മറ്റും ഒരുക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്. ചെറുപ്പത്തില്‍  ഒരു പിറന്നാളിനായി കൊതിച്ചിട്ടുണ്ട് താന്‍. അന്നൊക്കെ സമപ്രായക്കാര്‍ പിറന്നാള്‍ ആഖോഷിക്കുമ്പോള്‍ തനിക്ക് സങ്കടം വരുമായിരുന്നു. ഇന്നിപ്പോള്‍ ഓരോ പിറന്നാളും ഞെട്ടലാണ് ഉണ്ടാക്കുന്നത്‌. യുവത്വം അതിന്‍റെ വഴിയില്‍ നിന്നു തന്നെ ഉപേക്ഷിച്ചു  കടന്നു കളയുകയാണ്. എല്ലാം മാറുന്നുണ്ടെങ്കിലും അടിസ്ഥാനപരമായ മാറ്റം എന്നൊന്നില്ല തന്നെ. തന്‍റെ ചെറുപ്പത്തിലും ഇവിടെ വഴികള്‍, മരങ്ങള്‍ എല്ലാം ഉണ്ടായിരുന്നു. ഇന്നും ഉണ്ട്. പക്ഷെ രൂപത്തിലും ഭാവത്തിലും മാത്രം മാറ്റം വന്നിരുക്കുന്നു. ജീവിതത്തിന്‍റെ തടവറയില്‍ കഴിയുന്ന ഹതഭാഗ്യരാണ് എല്ലാവരും. 


                "അച്ഛാ", രുക്മിനിയുടെ വിളി കേട്ട് രാമനുണ്ണി ഞെട്ടി എഴുന്നേറ്റു. ചിന്തകളുടെ ലോകതിരിക്കുമ്പോലുണ്ടായ ആ പൊടുന്നനെയുള്ള വിളി അയാളെ അസ്വസ്ഥനാക്കി. "ഒന്നു വന്നു സഹായിക്കു അച്ഛാ", രുക്മിണി വിളിച്ചു പറയുകയാണ്. "ദാ വരുന്നു", അയാള്‍ പറഞ്ഞു. 


              അയാള്‍ തന്‍റെ കസേരയില്‍ ചാരി ഇരുന്നു. ലക്ഷ്മിയമ്മയുടെയും ജനാര്‍ധനന്‍    മൂച്ചാരിയുടെയും ഓര്‍മ്മകള്‍  അയാളുടെ  മനസ്സിലൂടെ കടന്നു പോയി. രാമനുണ്ണി ജനിച്ചത്‌ പാലക്കാട്ടാണ്. അച്ഛനും അമ്മയും ചെറുപ്പത്തിലെ പോയ തനിക്കു ആകെ ഉണ്ടായിരുന്നത് ഒരു അമ്മാവനാണ്. ലക്ഷ്മിയമ്മക്ക്‌ ഒരു സഹായത്തിനായാണ് നന്നേ ചെറുപ്പത്തിലെ താന്‍  ത്രിക്കാട്ടുകരയില്‍ എത്തിയത്.  ലക്ഷ്മിയമ്മയുടെ വീട്ടിലെ കാര്യസ്ഥന്‍ കുട്ടന്‍ നായരുടെ ഒരു സുഹൃത്തായിരുന്നു തന്‍റെ അമ്മാവന്‍. തന്നെ തീരെ താല്പര്യമില്ലാതിരുന്ന ആ അമ്മാവന്‍ ഉടനെ തന്നെ  കുട്ടന്‍ നായരുടെ കൂടെ പറഞ്ഞു വിട്ടു. 


              ലക്മിയമ്മക്കും മൂച്ചാരിക്കും കൂടി ആകെ ഒരു മകനെ ഉണ്ടായിരുന്നുള്ളൂ. ആനന്ദന്‍. അവന്‍ പഠനത്തില്‍ നന്നേ പിന്നോക്കമായിരുന്നു. വിശേഷിച്ചു ഗണിതത്തില്‍. വീട്ടില്‍ വന്നപ്പോള്‍ ലക്മിയമ്മ  ചോദിച്ചു, "എന്താ പേര്?". " രാമനുണ്ണിന്നാ"  താന്‍ പറഞ്ഞു.  "വൃത്തിയും വെടിപ്പും ഒക്കെ ഉള്ള കൂട്ടത്തില്‍ ആണല്ലോ അല്ലെ ? ഇവിടുത്തെ ചെറിയ പണിയൊക്കെ ചെയ്തങ്ങു കൂടിക്കോള്. പിന്നെ, ആ ചായ്പ്പില്‍ കിടന്നോളൂ . ഒരു പായ അവിടെ കേടക്കനത്‌  എടുത്തോളു". മൂച്ചാരിയാണ് ബാക്കി പറഞ്ഞത്. 


             ആനന്ദന്‍ താനുമായി വളരെ വേഗം അടുത്തു. തനിക്കറിയാവുന്ന ഗണിതം അവനു പറഞ്ഞു കൊടുത്തു. കണക്കിലെ അവന്‍റെ പുരോഗതി മനസ്സിലാക്കിയ ലക്ഷ്മിയമ്മയാണ് മൂച്ചരിയുടെ അടുത്ത് ആ രഹസ്യം പറഞ്ഞത്. പഠിക്കുന്ന കുട്ടികളെ നന്നേ താല്പര്യമുണ്ടായിരുന്ന അവര്‍ ഇരുവരും ചേര്‍ന്നാണ് അന്ന് തന്നെ പള്ളിക്കൂടത്തില്‍ ചേര്‍ത്തത്. രണ്ടു പേരും ഒരുമിച്ചു പഠിച്ചു വന്നു. ആനന്ദന്റെ, വീട്ടിലെ ഗുരുവായിരുന്നു താന്‍. തങ്ങള്‍ അന്യോന്യം ഉറ്റ സുഹ്ര്തുക്കളായി   മാറാന്‍ അധികം  താമസിച്ചില്ല.   


          പത്താം തരം പിന്നിട്ടപ്പോലാണ് ഇരുവരും പിരിഞ്ഞത്. ആനന്ദന്‍ തന്‍റെ ഇഷ്ട പ്രകാരം ഡോക്ടര്‍ ആകാനുള്ള പഠനത്തിനായി പോയി. താന്‍ തനിക്ക് എന്നും പ്രിയപ്പെട്ട വക്കില്‍ പഠനത്തിനും. ലക്ഷ്മിയമ്മയും മൂച്ചാരിയും തങ്ങളെ ഒരിക്കലും വേര്‍തിരിച്ചു കണ്ടിട്ടില്ല. ഉയര്‍ന്ന ഗ്രേഡില്‍ തന്നെ താന്‍ പഠിച്ചു പാസ്സായി. ആനന്ദന്‍ തുടക്കത്തില്‍ ചില പരീക്ഷകളില്‍ തോറ്റെങ്കിലും പിന്നിട് അവനും പഠിച്ചു പാസ്സായി. വിജയ ദിവസത്തെ ആഘോഷം അയാളുടെ ഓര്‍മയിലൂടെ കടന്നു പോയി. അയാള്‍ കണ്ണുകളടച്ചു. 


        ഓര്‍മ്മകളുടെ ഈ ലോകതിരിക്കുമ്പോലുള്ള സുഖം ഒന്നു വേറെ തന്നെയാണ്. ചുറ്റുപാടുകളില്‍ നിന്നു അകന്നു, സങ്കല്പ്പലോകത്തില്‍ ഒരു കണികയായി പാറിനടക്കം. പൂര്‍ണ സ്വതന്ത്രനായി, ഒന്നിനാലും ബന്ധിക്കപ്പെടാതെ . "അച്ഛനോട് വഴക്കാണ്", രുക്മിനിയുടെ ആവര്‍ത്തിച്ചുള്ള പരാതി കേട്ടാണ് രാമനുണ്ണി ഉണര്‍ന്നത്. അയാള്‍ തന്‍റെ കണ്ണട മൂക്കിന്മുകളില്‍ ഉറപ്പിച്ചു രുക്മിനിയുടെ കൂടെ പോയി.


        ഇത്തവണത്തെ പിറന്നാള്‍ ആഘോഷം ഇത്ര വിപുലമാക്കാനുള്ള പ്രധാന കാരണം  ആനന്ദന്റെ വരവാണ്. അയാള്‍ പഠനത്തിനു ശേഷം അമേരിക്കയിലാണ് താമസം. ഇപ്പോള്‍ നാട്ടില്‍ വന്നിട്ട് തന്നെ അഞ്ചാറു വര്‍ഷമായി. രാമനുണ്ണിക്ക് ഏറ്റവും സന്തോഷം നല്‍കുന്ന വാര്‍ത്തയായിരുന്നു ആനന്ദന്റെ  വരവ്.അതോടെ  ഈ പിറന്നാള്‍ കെങ്കേമം ആക്കാന്‍  അയാള്‍ തീരുമാനിച്ചു.  വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള കാത്തിരുപ്പ് ഒരു പ്രത്യേക അനുഭൂതിയാണ്. അയാള്‍ ചിന്തിച്ചു . അവര്‍ എത്തുമ്പോഴാണ്  ആകാംക്ഷ പൂര്‍ണമായി സന്തോഷമായി മാറുക. താല്‍കാലികമായെങ്കിലും മറ്റെല്ലാം മറക്കുന്ന നിമിഷം. കൂട്ടുകാരന് കൊടുക്കാനായി അയാള്‍ വിലപിടിപ്പുള്ള ഒരു സമ്മാനം മേടിച്ചു വച്ചിട്ടുണ്ട്. വില കൂടിയ ഒരു വാച്ച്. പല കടകളില്‍ പരതിയാണ്  അയാള്‍ അത് മേടിച്ചത്. ഇന്ന് വൈകുന്നേരം   അവന്‍ വരും. ഇഴഞ്ഞു നീങ്ങുന്ന സമയത്തെ അയാള്‍ പുഞ്ചിരിയോടെ കീഴ്പെടുത്തികൊണ്ടിരുന്നു. പടിപ്പുരയില്‍ കണ്ണുംനട്ട്‌ അയാള്‍ കസേരയിലേക്ക് ചാഞ്ഞു.