Raise our Conscience against the Killing of RTI Activists




Thursday, July 15, 2010

യാക്കൂബ്‌ വാസു

താന്‍ ഭയങ്കര സീരിയസാണ്‌ എന്നാണ്‌ സ്വയം വിചാരമെങ്കിലും യാക്കൂബ്‌ വാസു ഒരു തമാശക്കാരനാണ്‌ . വലിയ വിപ്ളവകരമായാണ്‌ പുള്ളി സംസാരിക്കുക. അതു കേള്‍ക്കുമ്പോഴേ ചിരി വരും. ബാക്കിയുള്ളവര്‍ക്കൊന്നും ബൌദ്ധീകമായി ആ ലെവലില്‍ എത്താന്‍ കഴിയാത്തതാണ്‌ ആ ചിരിയുടെ കാരണമെന്നാണ്‌ പുള്ളിയുടെ വിശദീകരണം. അണ്ണന്‍ എഞ്ചിനീയറിംഗ്‌ ഒക്കെ കഴിഞ്ഞു ഇപ്പോള്‍ രാജ്യസേവനത്തില്‍ മുഴുകി ഇരിക്കുകയാണ്‌.

                      ഒരിക്കല്‍ ഇങ്ങനെ രാജ്യസേവനമൊക്കെ കഴിഞ്ഞു മടങ്ങുന്ന വഴി ചെന്നൈയില്‍ ഷോപ്പിങ്ങിനു പോകാമെന്നു അദ്ദേഹത്തിനൊരു ബുദ്ധി ഉദിച്ചു. നേരെ മാമ്പലത്തേക്കു വിട്ടു. ഞാനും പിന്നെ രണ്ടു മൂന്നു കൂട്ടുകാരും കൂടെയുണ്ട്‌. ഞങ്ങളുടെ പ്രധാന ഉദ്ദേശം വായിനോക്കലാണ്‌. അവിടെയാകുമ്പോള്‍ കുറേ സുന്ദരിമാര്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ്‌ ഞങ്ങള്‍. വഴിയരുകിലെ കടകളും സുന്ദരിമാരെയും എണ്ണി നടക്കുകയാണ്‌ ഞങ്ങള്‍. അണ്ണന്‌ അതിലൊന്നും വലിയ താല്‍പര്യമില്ല. ഷോപ്പിംഗ്‌ എന്ന ജ്വരവുമായി മുന്നില്‍ നടക്കുകയാണ്‌ അദ്ദേഹം. "വായി നോക്കി നടക്കാതെ വേഗം ഇങ്ങ്‌ വാടാ", ഇടക്ക്‌ അവന്‍ ഞങ്ങളെ നോക്കി പറഞ്ഞു. അതു ഞങ്ങള്‍ക്ക്‌ അത്ര ദഹിച്ചില്ല. അങ്ങനെ നടന്നു പോകുമ്പോഴാണ്‌ വഴിയരുകിലെ ഒരു പാവ അവന്‍റെ കണ്ണില്‍ പെടുന്നത്‌. വഴിക്കച്ചവടമാണ്‌. വാസുവിന്‌ അതു നന്നായി ഇഷ്ടപെട്ടു. നോക്കിയപ്പോള്‍ പാവക്കടുത്തായി ഒരു ചേച്ചിയും പാവയെ നോക്കി നില്‍കുന്നു. മറ്റാരെയും കാണാനുമില്ല. അവന്‍ പാവയിലേക്കു ചൂണ്ടി ചോദിച്ചു," what is the rate?" ആ പെണ്ണു കുന്തം വിഴുങ്ങിയ പോലെ അവനെ തുറിച്ചുനോക്കി. രണ്ടാമതു ഒന്നു കൂടി അവന്‍ അതു തന്നെ ആവര്‍ത്തിച്ചു. പക്ഷേ ഇത്തവണ പറഞ്ഞു വന്നപ്പോള്‍ theക്കു പകരം your എന്നായി പൊയി. ചേച്ചി പാവക്കിട്ട വിലയെത്രയാണ്‌ എന്നതാണ്‌ അവനുദ്ദേശിച്ചത്‌. അതും കൂടാതെ പാവയെ ചൂണ്ടിയിരുന്ന വിരല്‍ അറിയാതെ അവളുടെ നേരെയായിപ്പോയി. പകരം കൊടുക്കാന്‍ ഒരു ചാന്‍സ്‌ കിട്ടിയ സന്തോഷത്തില്‍ ഞങ്ങള്‍ മൂന്നു പേരും പുറകില്‍ നിന്ന്‌ അവളെ നോക്കി ലാസ്യഭാവത്തില്‍ ഒന്നു ചിരിച്ചു. പിന്നീടു നോക്കിയപ്പൊ അതാ നമ്മുടെ വാസു മോന്തയും തിരുമി നില്‍ക്കുന്നു. "ഠേ", എന്നൊരു ഒച്ച അതിനു മുമ്പു കേട്ടതു അപ്പോഴാണ്‌ ഞാന്‍ ഓര്‍ക്കുന്നത്‌. ഞാന്‍ വേഗം പുള്ളിയുടെ അടുത്ത്‌ ചെന്നു പറഞ്ഞു, " കിട്ടിയത്‌ കളയാതെ പിടിച്ചോ.നമുക്കു വേഗം സ്ഥലം വിടാം." പോകാന്‍ തിരിഞ്ഞപ്പോഴാണ്‌ കടക്കാരന്‍ പാണ്ടി വരുന്നത്‌. " എന്നാ വേണം സാര്‍?" പുള്ളി ഞങ്ങളോടു അപേക്ഷ ഭാവത്തില്‍ ചോദിച്ചു. "ഒന്നു പോടോ", ആ പെണ്ണിനോടുള്ള ദേഷ്യം മുഴുവന്‍ അവന്‍റെ ആ മറുപടിയില്‍ പ്രതിഫലിച്ചിരുന്നു.

                               ഇതിനു പകരമോ എന്തോ തിരിച്ചൊരു പാര കുറച്ചു നാള്‍ കഴിഞ്ഞു എനിക്കു കിട്ടി. ഞാനും വാസുവും ഒരിക്കല്‍ മദ്രാസ്‌ മെയിലില്‍ കേരളത്തിലേക്ക്‌ വരാന്‍ തുടങ്ങുകയാണ്‌. വണ്ടി ചെന്നൈയില്‍നിന്നു പുറപ്പെടാന്‍ തുടങ്ങുന്നേയുള്ളു. ഞങ്ങള്‍ ac കമ്പാര്‍ട്ട്മെണ്റ്റില്‍ ആണ്‌. ഇതില്‍, പ്ളാറ്റ്ഫോമിന്‍റെ സൈഡിലുള്ള വാതില്‍ മാത്രമേ സാധാരണ തുറന്നിടാറുള്ളു. മറ്റേ സൈഡിലേത്‌ അടച്ചിടും. പരിസരത്തുള്ള ഒരു സീറ്റില്‍ പോലും ഒരു സുന്ദരി ഇല്ലാത്തതിന്‍റെ വിഷമത്തിലാണ്‌ ഞങ്ങള്‍ രണ്ടും. അതിന്‍റെ വിഷമം തീര്‍ക്കാന്‍ ഞങ്ങള്‍ കോച്ചുകളിലൂടെ രണ്ടു തവണ അങ്ങോട്ടും ഇങ്ങോട്ടും സീറ്റ്‌ തപ്പി നടക്കുന്നപോലെ നടന്നു. ഇതിനിടയില്‍ സിനിമാനടി ഗീത വിജയനെ ട്രെയിനില്‍ കാണുകയും ഷൈക്‌ ഹാണ്റ്റ്‌ കൊടുക്കുകയുമൊക്കെ ചെയ്തു. ട്രെയിന്‍ പുറപ്പെടാറായി. അപ്പോഴതാ ac കോച്ചിലെ അടച്ചിട്ട വാതിലിന്‍റെ പുറത്തു നിന്നു ആരോ തട്ടുന്നു. വാതിലിലെ ഗ്ളാസ്സിലൂടെ ഒരു കൈ മാത്രം കാണാം. അവന്‍ വേഗം അകത്തേക്കുപോയി തിരിച്ചു വന്നു. ഞാന്‍ കുറച്ചു കഴിഞ്ഞപ്പോള്‍ തുറന്നേക്കാം എന്നും കരുതി വാതിലിനടുത്തേക്കു പോയപ്പോള്‍ അവന്‍ പറഞ്ഞു," എടാ വല്ല കള്ളന്‍മാരുമായിരിക്കും, തുറക്കെണ്ട".ഞാന്‍ തിരിച്ചു വന്ന തക്കത്തിനു അവന്‍ പോയി കതകു തുറന്നു. ഞാന്‍ നോക്കിയപ്പൊ അതാ ഒരു അതിസുന്തരി. പഹയന്‍ അകത്തു പോയി കണ്ണാടിയിലൂടെ ആരാണെന്നു നോക്കിയിട്ടു വന്നിട്ടായിരുന്നു എന്നോടു തുറക്കെണ്ട എന്നു പറഞ്ഞത്‌. അവന്‍ തന്നെ അവളെ കൈ കൊടുത്തു അകത്തേക്കു കയറ്റുന്ന ആ മൃഗീയ ദൃശ്യം കണ്ട്‌ ഞാന്‍ ഞെട്ടി. അവള്‍ കുറേ താങ്ക്സ്‌ അവനോട്‌ പറഞ്ഞിട്ട്‌ എന്നെ ഒന്നു കലിപ്പിച്ചു നൊക്കി. പിന്നെ എനിക്കു ഒന്നും നോക്കെണ്ടി വന്നില്ല. അവന്‍ തമാശ പറയുന്നു, അവള്‍ ചിരിയോടു ചിരി, അവളു പറയുമ്പോഴത്തേ കാര്യം പിന്നെ പറയേണ്ട കാര്യമില്ലല്ലൊ, ചാടി മറിഞ്ഞൊക്കെയാണ്‌ അവന്‍ ചിരിച്ചു വിടുന്നത്‌. ഇക്കിളി കുട്ടിയാല്‍ പോലും ചിരി വരാത്ത ടിണ്റ്റുമോന്‍ തമാശയൊക്കെയാണ്‌ അണ്ണന്‍ അടിച്ചുവിടുന്നത്‌.. ഞാന്‍ വേഗം ഉറങ്ങാന്‍ കിടന്നു, "അടുത്ത തവണ കാണിച്ചു തരാമെടാ" എന്നും മനസ്സില്‍ വിചാരിച്ച്‌...

3 comments:

  1. basically ella kathakalum ninteyum ninte koottukaranmaarudeyum njarambu rogaathinte aanallo eh?? :P
    jokin man.. good writing... keep it up..

    ReplyDelete
  2. Ninak vaayinokkan ulla praayamokke aayoda chekka??

    ReplyDelete