ചക്കമത്തായി ചേട്ടന്‍ ഒരിക്കല്‍ മൂവാറ്റുപുഴയില്‍ പോയി. ആള്‍ എന്‍റെ വീടിനടുത്തുള്ള ഒരു കക്ഷിയാണ്. ലേശം പിശുക്കന്‍ കൂടിയാണ് പുള്ളി. അവിവാഹിതനായതു കൊണ്ട് നമ്മുടെ അടുത്തുള്ള ഒരു ഹോട്ടലില്‍ നിന്നാണ് സ്ഥിരം ഭക്ഷണം. മൂവറ്റുപുഴയിലെത്തിയ ചക്ക ചേട്ടനു വിശപ്പിന്‍റെ അസുഖം തുടങ്ങി. അപ്പോഴതാ തൊട്ടു മുമ്പില്‍ ബെസ്റ്റോട്ടെല്‍. മൂവാറ്റുപുഴയിലെ പുരാതന ഹോട്ടലാണ്. നാട്ടിലെ ഉണക്കപുട്ടു സ്ഥിരമായി കഴിച്ചു മടുത്തിരുന്ന ചേട്ടന്‍ അന്നു വ്യതസ്തമായി എന്തെങ്കിലും കഴിച്ചുകളയാം എന്നു മനസ്സിലുറപ്പിക്കുകയും ചെയ്തു. മെനു നോക്കിയപ്പോള്‍ എല്ലാത്തിനും ഒടുക്കത്തെ വില. നോക്കി നോക്കി വന്നപ്പോള്‍ അതാ സ്റ്റീം കേക്ക് എന്നൊരു ഐറ്റം. സാധനത്തിനു 4 രൂപയെ ഉള്ളുതാനും. പിന്നെ ഒന്നും നോക്കിയില്ല. അതങ്ങു ഓര്‍ടര്‍ ചെയ്തു. "കൂടെ കറി വല്ലതും?", വെയിറ്റര്‍ ചോദിച്ചു. "എന്തൊരു മണ്ടനാ, കേക്കിന്‍റെ കൂടെ ആരെങ്കിലും കറി കഴിക്കുമൊ?" ചേട്ടന്‍ മനസ്സില്‍ വിചാരിച്ചു. "വേണ്ടാ......", കല്യാണ രാമന്‍ സ്റ്റയിലില്‍ അങ്ങു തട്ടി വിട്ടു. വീണ്ടും വെയിറ്റര്‍,"പഞ്ചസാരയോ?". "ഒന്നു പോയി സാധനം എടുത്തു കൊണ്ടു വാടോ", ചേട്ടന്‍ ക്ഷോഭിച്ചു. വെയിറ്റര്‍ പോയി സാധനവുമായി വന്നു. മറ്റൊന്നുമല്ല നമ്മുടെ പുട്ടു തന്നെ. "ഇതാണോടോ കേക്ക്?" സ്ഥിരം ഐറ്റം കണ്ട് ചേട്ടന് ദേഷ്യം സഹിച്ചില്ല. "കേക്കല്ല സ്റ്റീം കേക്ക്". വെയിറ്റര്‍ തിരുത്തി. ആത്മാഭിമാനം കാരണം ചേട്ടന്‍ കറിയൊന്നും ചോദിച്ചില്ല. നാട്ടിലെ പുട്ടിന് കറിയെങ്കിലും കാണുമായിരുന്നല്ലൊ എന്നോര്‍ത്ത് അദ്ദേഹം അങ്ങനെ ഇരുന്നു പോയി.
ആള്‍ നസ്രാണി യൂണിയന്‍റെ വലിയ പ്രവര്‍ത്തകനാണ്. ഒരിക്കല്‍ യൂണിയന്‍ തിരുവനന്തപുരത്ത് വാന്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. രാജ് ഭവന്‍ മുതല്‍ സെക്രട്ടേറിയേറ്റ് വരെയാണ് റാലി. ഉച്ച മുതല്‍ തുടങ്ങിയ നടപ്പു തീര്‍ന്നപ്പോള്‍ വൈകിട്ടായി. പിന്നെ പ്രഭാഷണം കൂടിയായപ്പോള്‍ സമയം രാത്രി. പത്തു മുപ്പതു കുട്ടികളുടെ നിയന്ത്രണ ചുമതല ആണ് ചക്ക ചേട്ടന് അവിടെ. രാത്രിയായപ്പോഴെക്കും കുട്ടികള്‍ക്കു മൂത്രമൊഴിക്കാന്‍ മുട്ടി ആകെ അവശരായി. അവര്‍ ആ റോഡ് സൈഡില്‍ തന്നെ കാര്യം സാധിച്ചു. ഇതു കണ്ട ചേട്ടന്‍ ക്ഷുഭിതനായി."റോഡ് സൈഡിലാണൊ ഇതൊക്കെ സാധിക്കേണ്ടത്? വല്ല പെണ്ണുങ്ങളൊക്കെ കാണില്ലെ?". ഭയങ്കര അഭിമാനിയായ ചേട്ടനു ദേഷ്യം അടക്കാന്‍ പറ്റുന്നില്ല. പിള്ളേര്‍ പേടിച്ചു മൂത്രമൊഴിക്കല്‍ നിര്‍ത്തി. ഓര്‍ക്കുന്തോറും ആഗ്രഹം കൂടി കൂടി വരുന്ന ഒരു പ്രത്യേക വികാരമാണല്ലൊ ഈ മൂത്രമൊഴിക്കല്‍. പരിപാടി തീര്‍ന്നപ്പോഴെക്കും ചേട്ടനും മുട്ടി തുടങ്ങി. ഒത്തിരി ദൂരത്തു നിന്നുള്ളവരൊക്കെ വന്നിട്ടുള്ളതു കൊണ്ടു ടൂറിസ്റ്റ് ബസ്സിനാണു ഭൂരിഭാകവും വന്നത്. അതെല്ലാം അടുത്തൊരു ഗ്രൌണ്ടില്‍ നിര്‍ത്തി ഇട്ടിരിക്കുകയാണ്. ചേട്ടന്‍ പയ്യെ അങ്ങോടു പോയി. ചേട്ടന്‍ പമ്മി പമ്മി പോവുന്നതു കണ്ട പിള്ളേര്‍ ഒച്ച വെക്കാതെ പുറകെ കൂടി. ഒരു ബസ്സിന്‍റെ സൈഡില്‍ മാറി നിന്ന ചേട്ടന്‍ കാര്യം സാധിക്കാന്‍ തുടങ്ങി. കുറേ നേരമായി പോകാത്തതു കൊണ്ടു പാട്ടൊക്കെ പാടി വലരെ മങ്കളകരമായി ആണ് പോക്ക്. കുറച്ചു കഴിഞ്ഞപ്പൊ ബസ്സിന്‍റെ ഗ്ളാസ്സ് തുറന്നൊരു അമ്മച്ചി ക്ഷോഭിച്ചു," പെണ്ണുങ്ങള്‍ മാത്രമുള്ള ബസ്സിന്‍റെ മുമ്പില്‍ വന്നു മൂത്രമൊഴിക്കാന്‍ നാണമില്ലേടൊ കെഴവാ?". ചമ്മലും, കെഴവാ എന്നു കേട്ടതിന്‍റെ ദേഷ്യവുമായി നില്‍ക്കുമ്പോഴാണ് പിള്ളേരുടെ വക അകമ്പടി കൂവല്‍. പിന്നെ അവിടെ ആരും ചേട്ടനെ കണ്ടില്ലെന്നാണ് ശ്രുതി.
Ulla vedi muzhuvan blogil ezhuthikkolum :p
ReplyDelete