വെള്ളമടിക്കുക എന്നത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം ഒരു അഭിമാന മുഹൂര്‍ത്തമാണ്. വെള്ളമടിക്കാത്തവരെ പൊതുവേ പോഴന്‍മാരായും, അടിക്കാരെ മഹാന്‍മാരായും പരിഗണിക്കുന്ന ഒരു സംസ്കാരം കോളേജുകളില്‍ നിലവില്‍ ഉണ്ട്. എന്‍റെ കോളേജിലും അങ്ങനെതന്നെ ആയിരുന്നു. അതിനാല്‍ തന്നെ മുക്കാലും വെള്ളമടി തുടങ്ങുന്നത് കോളേജില്‍ നിന്നാണ്. കപ്പാസിറ്റി കൂടുന്നതനുസരിച്ച്, കിട്ടുന്ന ബഹുമാനത്തിലും മാറ്റം വരും. പരീക്ഷക്ക് 1ആം റാങ്ക് മേടിക്കുന്നവനു പോലും, ഒറ്റയടിക്ക് നാലഞ്ച് ഫുള്ള് അകത്താക്കുന്നവന്‍റെ പകുതി വിലയെ ഉള്ളു അവിടെ.
വലിയ ഒരു കുടിയനാകണം എന്ന മൊഹവുമായി ചെങ്ങനാശ്ശേരിയില്‍ നിന്നും കോളേജില്‍ പഠിക്കാന്‍ എത്തിയതായിരുന്നു Mr.അരുണന്‍. വന്നു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മൂത്ത കുടിയന്‍മാര്‍ അങ്ങോട്ടും ഇങ്ങോട്ടും കമ്പനി ആകും. അങ്ങനെയുള്ള, എന്‍റെ ക്ളാസ്സിലെ 2 തലമുതിര്‍ന്ന കുടിയന്‍മാരായിരുന്നു പ്രതീപന്‍ കായംകുളവും, തമ്പാനൂര്‍ കീരിയും. സദസ്സുകളില്‍ ഇവന്‍മാരുടെ വെള്ളമടി കഥകള്‍ കേട്ടു കൊതിയോടും, കോരിത്തരിപ്പോടും കൂടി അരുണനും സമീപത്ത് മാറി നിന്നു. എങ്ങിനീയറിംഗ് ക്ളാസ്സുകള്‍ തുടങ്ങി നാലഞ്ച് മാസം കഴിഞ്ഞപ്പോള്‍, തന്‍റെ മനസ്സിലെ മുളക്കാതെ നിന്ന ആ ആഗ്രഹം അരുണന്‍ കുടിയന്‍മാരുടെ മുന്നില്‍ അവതരിപ്പിച്ചു.
പുതിയ എന്‍ട്രികളെ, വളരെ ശ്രദ്ധയോടും, സൂക്ഷ്മമായും വിലയിരുത്തിയിട്ടെ കുടിയന്‍മാര്‍ തങ്ങളുടെ സംഗത്തില്‍ ചേര്‍ക്കാറുള്ളു. അതിനാല്‍ തന്നെ, ഇവന്‍ കുടിയന്‍മാരുടെ മഹാത്മ്യം ഉയര്‍ത്തി പിടിക്കുമൊ, കാലുവാരുമൊ തുടങ്ങിയവ അറിയാന്‍ വിശദമായ ഒരു ഇണ്റ്റര്‍വ്യൂ തന്നെ നടന്നു. അവസാനം, അവന്‍ കുടിയന്‍മാരുടെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുമെന്നും, കുടിയന്‍മാര്‍ക്ക് ഒരു മുതല്‍ക്കൂട്ടാകുമെന്നും മനസ്സിലാക്കിയ കുടിയന്‍ സബ് കമ്മിറ്റി അവനു പച്ച സിഗ്നല്‍ കൊടുത്തു.
ഐശ്വര്യമായി, ഒരു വിഷു ദിനത്തില്‍ പ്രതീപനും, കീരിയും, മറ്റു കുടിയന്‍മാരും, അരുണനെ ഹരിശ്രീ എഴിതിക്കുവാനായി കോളേജിന്‍റെ അടുത്തു തന്നെ ഉള്ള ഹരിശ്രീ എന്ന ബാറിലേക്കു കൊണ്ടുപോയി. സമയം വൈകിട്ടു 5:00 കഴിഞ്ഞു. അതിഗംഭീരമായി ഉദ്ഘാടനം നടത്തിയ ശേഷം പിന്നിടു അരുണനെ സ്വന്തം നിലക്കു വെള്ളമടിക്കാന്‍ വിട്ടു. അപ്പൊഴാണ് അരുണന്‍ ഒരു കാര്യം ശ്രദ്ധിച്ചത്. ഒരു പെഗ് അടിച്ചിട്ടും തനിക്കു ഒന്നും പറ്റിയിട്ടില്ല. ബോധമെല്ലാം പഴയ പോലെ തന്നെ. അനവധി പെഗുകള്‍ അടിച്ചിട്ടും ബോധം പോകാത്തവര്‍, അഥവ കുടിയന്‍ ഭാഷയില്‍ കപ്പാസിറ്റി കൂടിയവര്‍ക്കാണ് കൂടുതല്‍ ബഹുമാനം കിട്ടുക. അരുണന്, തന്നെ പറ്റി തന്നെ അഭിമാനം തോന്നി.
മൂത്ത കുടിയന്‍മാര്‍ അവിടെ മാറിയിരുന്നു സൊറ പറഞ്ഞു സാവധാനം സാധനം അകത്താക്കി കൊണ്ടിരിക്കയാണ്. ഒരു പെഗു കൂടി അടിച്ച ശേഷം അരുണന്‍ ഒരു ഫുള്‍ ഓര്‍ഡര്‍ ചെയ്തു. എന്നിട്ടും തനിക്കു മാറ്റമൊന്നുമില്ല എന്ന അഭിമാന വാര്‍ത്ത നേതാക്കളെ അരുണന്‍ ധരിപ്പിച്ചു. സാവധാനം, എന്ന ഉപദേശത്തോടെ അവര്‍ അരുണനോടു തുടര്‍ന്നുകൊള്ളാന്‍ പറഞ്ഞു. പിന്നീടു അവിടെ ഫുള്ളുകളുടെ ഒരു പ്രവാഹമായിരുന്നു. പെട്ടെന്നാണ് അതു സംഭവിച്ചത്. അതാ, അരുണന്‍ ബോധം പോയ പോലെ "ഠേ" എന്ന ശബ്ദത്തോടെ, നിന്ന നില്‍പ്പില്‍ നിലത്തടിച്ചു വീണു.
മുതിര്‍ന്ന കുടിയന്‍മാര്‍ ഓടിയെത്തി. അവന്‍ ബോധം കെട്ട പോലെ കിടക്കുയാണ്. വായില്‍ നിന്നുള്ള മണം, നെഞ്ചിടിപ്പ്, തുടങ്ങിയ പല ഘടകങ്ങല്‍ വെച്ച് പ്രശ്നത്തിന്‍റെ നിജ സ്ഥിതി മുതിര്‍ന്നവര്‍ മനസ്സിലാക്കി. അവര്‍ ലോകം മുഴുവന്‍ അംഗീകരിച്ച ചികത്സാ മാര്‍ഗത്തിലേക്കു കടന്നു. അവനെ ബാത്‌റൂമില്‍ കൊണ്ടു പോയി മൂന്നാല് ബക്കറ്റ് വെള്ളം ഒഴിച്ചു. ഒരു അനക്കവുമില്ല. പിന്നെയും നാലഞ്ച് ബക്കറ്റ് ഒഴിച്ചപ്പോള്‍ ചെറിയ ഒരനക്കം. ഒപ്പം പച്ച നിറത്തില്‍, ഹോസ്റ്റെലിലെ പുഴുത്ത മോരുകറി പോലെ എന്തോ ഒരു സാധനം പുറത്തേക്കും. പിന്നെയും ബൊധം പൊയി. ഇങ്ങനെ ഒരൊ മൂന്നാല് ബക്കറ്റ് കഴിയുമ്പോഴും ചെറുതായി ബൊധം വരികയും, തൃശ്ശൂര്‍ പൂരത്തിന്‍റെ വെടിക്കെട്ടു പോലെ പല വര്‍ണത്തില്‍ സാധനം ശര്‍ദ്ദിലായി ബഹിര്‍ഗമിക്കുകയും ചെയ്തുകൊണ്ടിരുന്നു.
അവസാനം കഴിച്ചതെല്ലാം പോയി കാറ്റു മാത്രം വരുന്ന അവസ്ഥയായി. സാവധാനം ബൊധം വന്നു. കഷ്ടി എഴുന്നേറ്റു നില്‍ക്കാമെന്ന അവസ്ഥയായി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ പ്രതീപന്‍ കായംകുളവും, കീരി തമ്പാനൂരും ചേര്‍ന്നു അണ്ണനെ പൊക്കിയെടുത്തു, തൂക്കി റോഡിലൂടെ നടന്നു. ഒറ്റ ഓട്ടോ പോലും കൈ കാണിച്ചിട്ടു നിര്‍ത്തുന്നില്ല. അവസാനം ബസ്സില്‍ കയറ്റി കഷ്ട്ടപെട്ടു രാത്രി ഹോസ്റ്റെലില്‍ എത്തിച്ചു. വിവരം അറിഞ്ഞ സഹപാഠികള്‍ അതൊരു ആഘോഷമാക്കാന്‍ തീരുമാനിച്ചു. അവര്‍ അരുണനെ പൊക്കിയെടുത്തു ഹോസ്റ്റെലിലെ എല്ലാ മുറികളിലും, ആദിവാസികള്‍ ശവം കൊണ്ടു പോകുന്ന പോലെ "ഊ ഹോയി ഊ ഹോയി" ശബ്ദത്തോടെ എടുത്തു പൊക്കി കൊണ്ടുപോയി. കുടിയന്‍ സമൂഹത്തിനു അപമാനം വരുത്തി വച്ച അരുണനെ, കുടിയന്‍ ഹൈ കമ്മാണ്റ്റ് അടിയന്തരമായി സസ്പെണ്റ്റ് ചെയ്തു. പിറ്റേന്നു ബോധം വന്നപ്പോഴാണ് അരുണന്‍ കാര്യങ്ങള്‍ അറിയുന്നത്. ഇനി അടിക്കില്ല എന്നൊക്കെ പ്രഖ്യാപിച്ചെങ്കിലും, ഇപ്പോള്‍ അവന്‍ പ്രതീപന്‍ പോലും തോറ്റു പോകുന്ന വിധത്തില്‍ ഒരു അന്താരാഷ്ട്ര കുടിയനാണെന്നുള്ള വിവരം സന്തോഷപൂര്‍വ്വം അറിയിച്ചു കൊള്ളട്ടെ.
This comment has been removed by the author.
ReplyDeleteഗ്രാമര്‍ ഒട്ടും ശരിയായില്ല......പെഗ്,ലാര്‍ജ്,ഫുള്‍ തുടങ്ങിയവയുടെ അര്‍ഥം മനസ്സിലാക്കിയ ശേഷം കഥയെഴുതുക.... പിന്നെ കേന്ദ്രകഥാപാത്രമായ 'അനരൂപ് മുണ്ടക്കയത്തെ' പറ്റി ഒന്നും പരാമര്‍ശിച്ചു കണ്ടില്ല.
ReplyDeleteമുകളില്‍ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു
ReplyDeleteNB : അരുണന്‍ ചെങ്ങനാശ്ശേരി നിന്നെ തപ്പി ഇറങ്ങിയിട്ടുണ്ട് സൂക്ഷിക്കുക :
ReplyDeleteഇപ്പോള്‍ അവന്‍ പ്രതീപന്‍ പോലും തോറ്റു പോകുന്ന വിധത്തില്‍ ഒരു അന്താരാഷ്ട്ര കുടിയനാണെന്നുള്ള വിവരം.....
ReplyDeleteഒരു മുഴുക്കുടിയന്‍ കൂടി ജനിച്ചിരിക്കുന്നു... സന്തോഷം....!!