എന്‍റെ വളരെ അടുത്ത സുഹൃത്ത് ആണ് അജീബ് എന്ന അജിക്കുട്ടന്‍. ഒരിക്കല്‍ ഞാനും അജിക്കുട്ടനും ഷോപ്പിംഗ് കഴിഞ്ഞു വരികയാണ്. അപ്പോളാണ് അവന്‍ അത് കണ്ടത്. തിരുവനന്തപുരം big bazaar ഷോപ്പിന്‍റെ അടുത്തുള്ള കറണ്ടു പോസ്റ്റിലെ ഫ്യുസില്‍ നിന്ന് ലൈന്‍ ഷോര്‍ട്ട് ആയി പുക വരുന്നു. നടന്നു പോവുന്ന ചിലര്‍ അത് കാണുന്നുണ്ട്. ചിലര്‍ കാണാതെ പോകുന്നുമുണ്ട് . അജിക്കുട്ടനിലെ പര സഹായബോധം അതിന്‍റെ ഉച്ചസ്ഥായില്‍ എത്തി. അവന്‍ ഉടനെ ഓടി ചെന്ന് അവിടെ നിന്ന് ആളുകളെ മാറ്റാന്‍ തുടങ്ങി. കാണാതെ പോവുന്നവരെ അത് കാണിച്ചു അതിന്‍റെ തിക്തഫലങ്ങള്‍ വിവരിക്കാനും തുടങ്ങി. ചെറിയ സമയം കൊണ്ട് അവിടെ ഒരു വലിയ ജനക്കൂട്ടം രൂപപ്പെട്ടു . ഞാന്‍ പതിയെ ജനക്കൂട്ടത്തിലേക്ക് മുങ്ങി. അവന്‍റെ വിവരണം കേട്ട് കറണ്ടു ഇങ്ങനെയൊക്കെ ആണോ എന്ന മട്ടില്‍ ജനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കുകയും തലയാട്ടുകയും ഒക്കെ ചെയ്യുന്നുണ്ട്.നമ്മള്‍ ഭാഗ്യത്തില്‍ രക്ഷപെട്ടല്ലോ എന്ന ആവേശത്തിലാണ് അവരുടെ നില്‍പ്.
ജനക്കൂട്ടത്തില്‍ ഒന്നു രണ്ടു സുന്ദരികള്‍ ഉണ്ടായിരുന്നത് പൊതുവേ സ്ത്രീ തല്‍പരനായിരുന്ന അജിക്കുട്ടന്റെ ആവേശം കൂട്ടി. ഉടനെ അവന്‍ ഫോണ്‍ എടുത്തു. അതിന്‍റെ തലേ ആഴ്ച കേരളത്തിലെ എല്ലാ പോലീസ് SPമാരും commissionerമാരും അവരുടെ നമ്പറുകള്‍ പബ്ലിഷ് ചെയ്തത് അവന്‍റെ ഫോണില്‍ ഉണ്ടായിരുന്നു. അവന്‍ ആവേശത്തില്‍ തിരുവനന്തപുരം commissionerine തന്നെ വിളിച്ചു. commissioner വിവരങ്ങല്ലെല്ലാം ചോദിച്ചറിഞ്ഞ ശേഷം അവന്‍റെ പരസഹായബോധത്തെ മുക്തകണ്ടം പുകഴ്ത്തുകയും വേണ്ട സഹായങ്ങള്‍ ഉടനടി എത്തിക്കാമെന്നു ഉറപ്പു നല്‍കുകയും ചെയ്തു. ഇതൊക്കെ കഴിഞ്ഞു പുറകോട്ടു നോക്കിയാ അജിക്കുട്ടന്‍ ഞെട്ടി പോയി.അതാ പുക തന്നത്താന്‍ നിന്നിരിക്കുന്നു. താന്‍ ഇപ്പോള്‍ വരാമെന്നും ആരോടും പോകരുതെന്നും പറഞ്ഞിട്ട് ഫോണ്‍ switch off ചെയ്തു അവന്‍ പയ്യെ ജനക്കൂട്ടത്തിലേക്ക് മുങ്ങി. ഞാന്‍ അടുത്ത ബസില്‍ ചാടി കയറി.അല്‍പം കഴിഞ്ഞപ്പോ അവിടെ ഒരു പോലീസ് ജീപ്പ് വന്നു നില്‍ക്കുന്നതും ആള്‍ക്കാരോട് എന്തൊക്കെയോ ചോദിക്കുന്നതും ഞങ്ങള്‍ ദൂരെ ബസില്‍ ഇരുന്നു കണ്ടു. പിന്നിട് അവനെ ഒരാഴ്ചക്ക് ശേഷമാണ് ഞാന്‍ ഓഫീസില്‍ കണ്ടത്. പനിയായാതിനാല്‍ നാട്ടില്‍ പോയി എന്ന അവന്‍റെ മറുപടി കേട്ട് ഞാന്‍ ചിരിച്ചു പോയി.
Ithrayum parasahayabodhamulla aalanno ee ajeeb.sho arinjillayirunnallo.appol enthelum prasnam undelum iyalu pariharichu tharumallo alle.enikkariyam ayalde mattoru thamaasa
ReplyDeleteayyo ithu than udeshikunna ajeeb alla
ReplyDelete