Raise our Conscience against the Killing of RTI Activists




Friday, March 26, 2010

തുറുപ്പു ജെയ്സ്

 തുറുപ്പു ജെയ്സ്   അഥവാ ജെയ്സ്മോന്‍  എനിക്ക് പ്രിയപ്പെട്ടവനാണ്. നാട്ടുകാര്‍ക്കെല്ലാം വളരെ പ്രിയപ്പെട്ടവന്‍. നാട്ടിലെ എല്ലാ പ്രശ്നങ്ങളിലും ഇടപെട്ടു തല്ല് മേടിച്ചു കൂട്ടുന്ന ഒരു സ്വഭാവം അദ്ദേഹത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. മറ്റൊരു പ്രത്യേകത അദ്ദേഹത്തിന്‍റെ നിര്‍ത്താതെയുള്ള തമാശയാണ്. ഒരു കൂട്ടത്തില്‍ അദ്ദേഹം മാത്രം ചിരിച്ചു കൊണ്ട് നില്‍ക്കുന്നത് കണ്ടാല്‍ ഉറപ്പിക്കാം, പുള്ളി എന്തോ തമാശ അടിച്ചിട്ടുണ്ട്. കൈയൂക്ക്‌, നാവു എന്നിവ ആയുധമായി മറ്റുള്ളവര്‍ ഉപയോഗിക്കുമ്പോള്‍ അദ്ദേഹം അതിനായി തമാശ ഉപയോഗിക്കുന്നു.


സുന്ദരിമാരെ പറ്റിക്കുക എന്നത് പുള്ളിക്ക് ഒരു ഹരമാണ്. ഒരിക്കല്‍ ഞങ്ങള്‍ നാല്  പേര് ട്രെയിന്‍ കാത്തു stationil നില്‍ക്കുകയായിരുന്നു. കൂട്ടത്തില്‍ ഒന്നു ഒരു സുന്ദരിയാണ്. അവള്‍ ബാഗ് ഞങ്ങളെ ഏല്‍പ്പിച്ചു ഭക്ഷണം മേടിക്കാനായി പോയി. അപ്പോള്‍ ജെയ്സ് മോനൊരു കിടിലന്‍ ഐഡിയ. "അവിടെയിരിക്കുന്ന രണ്ടു ബാഗുകളില്‍ ഒന്നു ഒളിപ്പിച്ചു വയ്ക്കാം. അപ്പോള്‍ സുന്ദരി ഭയക്കുമല്ലോ. അങ്ങനെ നമുക്കവളെ പറ്റിക്കാം", പുള്ളി പറഞ്ഞു. ഞങ്ങളും സമ്മതിച്ചു. പുള്ളി ഓടിപ്പോയി അവിടെയുള്ള ബാഗുകളില്‍ ഒന്നു പുള്ളിയുടെ ബാഗുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചു. അതുകഴിഞ്ഞ് ഒരു സെക്കണ്ടു  കഴിഞ്ഞില്ല എവിടെ നിന്നോ അഞ്ചാറു പേര്‍ ഓടിവന്നു പുള്ളിയെ പൂരത്തല്ല്. "ഞങ്ങളുടെ ബാഗ് അടിച്ചു മാറ്റുന്നോടാ" എന്ന് ചോദിച്ചാണ് അടി. എന്നിട്ട് അവര്‍ ബാഗുമെടുത്ത്‌ പോയി. അപ്പോളാണ് ഞങ്ങള്‍ക്ക് കാര്യം പിടികിട്ടുന്നത്‌. പിന്നിട് സുന്ദരി വന്നപ്പോള്‍ ഞാന്‍ കാര്യം തിരക്കി. അവള്‍ പറഞ്ഞു അവള്‍ക്കു ആകെ ഒരു ബാഗെ ഉള്ളു എന്ന്. അപ്പോളാണ് അവള്‍ വീങ്ങിയ ജൈസിന്‍റെ  മുഖം കാണുന്നത്. തട്ടി വീണതാണ് എന്ന പുള്ളിയുടെ മറുപടി കേട്ട് ഞങ്ങള്‍ ചിരിച്ചു പോയി.


പിശുക്ക് എന്ന പദം തന്നെ അദ്ദേഹത്തില്‍ നിന്നാണോ ഉത്ഭവിച്ചത്‌ എന്ന് ഞാന്‍ സംശയിക്കുന്നു. ഒരിക്കല്‍ ഞാനും അദ്ദേഹവും മദ്രാസിലെ KFC എന്ന ഭക്ഷണ ശാലയില്‍ കയറി. ഞങ്ങള്‍ വയറു നിറയെ കഴിച്ചു. പുള്ളി ഇടയ്ക്കിടയ്ക്ക് അവിടെ കയറുന്നത് കൊണ്ട് അഞ്ചു പൈസ ടിപ്പു വയ്ക്കില്ലെന്ന് അവിടുത്തെ waitarkku  അറിയാമായിരുന്നു. അതുകൊണ്ട് waitor ഒരു പണി ഒപ്പിച്ചു. മിച്ചം വന്ന 7 രൂപയില്‍ 2 രൂപ envalappinte വരിപ്പില്‍ ഒളിപ്പിച്ചു വച്ചു. മിച്ചം നോക്കിയാ പുള്ളി ഞെട്ടി പോയി. രണ്ടു രൂപ കുറവോ. പുള്ളി envalappu മുഴുവന്‍ തപ്പി ഒളിപ്പിച്ചിരുന്ന രണ്ടു രൂപ കണ്ടെടുത്തു. എന്നിട്ട് അവിടെ ടാറ്റാ എന്നെഴുതിയ ചെറിയ ഒരു കടലാസ് തിരുകി വച്ചു. ഞങ്ങള്‍ തിരിച്ചു പോരുമ്പോള്‍ ഞാന്‍ പതിയെ ഒന്നു തിരിഞ്ഞു നോക്കി. waiter ആ ടാറ്റാ കടലാസ് വായിച്ചു ഒരു ചമ്മലോടെ എന്നേ  നോക്കി. ഒരു പുഞ്ചിരിയോടെ ഞാന്‍ പുള്ളിക്ക് ടാറ്റാ പറഞ്ഞു.

1 comment:

  1. എടാ നുണയാ..നിന്റെ ഏതെങ്കിലും കഥ സത്യമാണോ?

    ReplyDelete