ശരത്താശാന്‍ എന്‍റെ ഓഫീസിലെ സഹപ്രവര്‍ത്തകനാണ്. വലിയ ആദര്‍ശമൊക്കെ ഉള്ള ആളാണെങ്കിലും പലപ്പോഴും അതൊന്നും നടപ്പാകാറില്ല. മറ്റേതൊരു ശരാശരി കൌമാരക്കാരനെയും പോലെ തന്നെ തരുണീമണികള്‍ കൂടതല്‍ ഉള്ള കോഴിക്കൂടുകള്‍ തന്നെയാണ് ആശാനും താല്പര്യം. നല്ല ഒരു ഉദ്യോഗവും, വരുമാനവും ഉള്ളതിനാല്‍ പറ്റിയ ഒരു പിടയെ കണ്ടുപിടിക്കുന്നതിനാണ് ഈ പരിശ്രമം എന്നാണു ആശാന്‍റെ ഭാഷ്യം.
ആശാന്‍ കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ഒരു ബന്ധുവിന്‍റെ കല്യാണത്തിന് പോയി. ബന്ധു എന്ന് പറഞ്ഞാല്‍ ഏതോ മുള്ളിയാല്‍ തെറിച്ച ബന്ധം മാത്രമേ ഉള്ളു. വരനാണ് ബന്ധു. കുറച്ചു നാള്‍ ഏതോ ഗള്‍ഫ് രാജ്യത്ത് പോയി എന്നതാണ് വരന്‍റെ പ്രധാന യോഗ്യത. ജാട എന്ന പദം പോലും അദ്ദേഹമാണോ കണ്ടു പിടിച്ചത് എന്ന് സംശയം തോന്നും. അമ്മയാണെങ്കില്‍ പറയുകയും വേണ്ട. നമ്മുടെ ഗോപുമോന്‍റെയും (ശ്രീശാന്ത്) അമ്മയുടെയും മറ്റൊരു പതിപ്പായി കണക്കാക്കാം. അച്ഛന്‍ പഞ്ച പാവവും. വീട്ടില്‍ നിന്ന് ഇറങ്ങുന്നതിനു തൊട്ടു മുമ്പാണ് ആശാന്‍ വീട്ടില്‍ ചെല്ലുന്നത്. ആശാനാണെങ്കില്‍ ആദ്യമായാണ് ഇവരെ കാണുന്നത് തന്നെ. ചെന്നപ്പോഴാണ് അറിയുന്നത് വരന്‍റെ അമ്മ അവരുടെ സ്വന്തം കാറായ കൊറോളയില്‍ ഡ്രൈവറെയും കൂട്ടി അമ്പലത്തിലേക്ക് വരനെയൊന്നും
കൂട്ടാതെ നേരത്തെ പോയിരിക്കുന്നു. അച്ചനാണെങ്കില്‍ ഡ്രൈവിങ്ങും വശമില്ല. കല്യാണ ദിവസം വരന്‍ തന്നെ എങ്ങനെ വണ്ടി ഓടിക്കും?
ആശാന്‍ വന്നപോഴേ തന്നെ വരന്‍റെ പെങ്ങളായ സുന്ദരിയെ ശ്രിദ്ധിച്ചിരുന്നു. അച്ഛനെ പോലെ മറ്റൊരു നല്ല വ്യക്തി. ഇടക്കിടക്ക് ആശാന്‍ തന്‍റെ ഉദ്യോഗത്തിന്‍റെ id കാര്‍ഡ് ഇടുക തുടങ്ങി പലവിധ നമ്പറുകള്‍ കുട്ടിയുടെ അടുത്ത് പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അപ്പോഴാണ് ഈ വണ്ടി ഓടിക്കല്‍ പ്രശ്നം ആശാന്‍ കേട്ടത്. ഉടനെ ആശാന്‍ അച്ഛനോട് തന്‍റെ ഡ്രൈവിംഗ് പ്രാഗല്ഭ്യത്തെ പറ്റി അറിയിച്ചു. എല്ലാവര്‍ക്കും സന്തോഷം. പെങ്ങള്‍ തന്‍റെ ആദ്യ നോട്ട ശരം ആശാന് നേരെ എയ്തു. മനസ്സില്‍ ഒരു ലഡ്ഡു പൊട്ടിയെന്ന് ആശാന്‍റെ മനസ്സും. അപ്പോഴാണ് വരന് ജാട എന്ന അസുഖം ഇളകിയത്. "ഇവനൊന്നും ഓടിച്ചാല്‍ ശരിയാകില്ല", വരന്‍ പ്രഖ്യാപിച്ചു. മറ്റാരും ഓടിക്കാനില്ലാത്തത് കൊണ്ടും, അച്ഛന്‍റെയും ബന്ധുക്കളുടെയും സമ്മര്‍ദ്ദം മൂലവും ഒടുവില്‍ വരന്‍ സമ്മതിച്ചു. "നിനക്ക് ഇന്നോവയൊക്കെ ഓടിക്കാനറിയാമോടാ ചെറുക്കാ"?, പ, മ, കു, തുടങ്ങിയ അക്ഷരങ്ങളില്‍ വന്ന ചില വാക്കുകള്‍ വിഴുങ്ങിയ ആശാന്‍ വിനീതവിധേയനായി, അറിയും എന്ന്
മൊഴിഞ്ഞു. പെങ്ങള്‍ പ്രതീക്ഷയോടെ തന്‍റെ മുഖത്തേക്ക് ഉറ്റു നോക്കുന്നുണ്ട്.
ശരത്തും പരിവാരങ്ങളും വണ്ടിയില്‍ കയറി. യാത്രാമധ്യേ കാറിന്‍റെ ഗ്ലാസ് വഴി ശരത്താശാന്‍ തന്‍റെ ഹൃദയത്തിന്‍റെ ഒരു ചെറിയ കഷണം പെങ്ങള്‍ക്ക് കൈമാറി. അവസാനം അമ്പലത്തിലെത്തിയപ്പോള്‍, വരന്‍ മൊഴിഞ്ഞു, "ങാ, നീ വണ്ടി അങ്ങ് മാറ്റി പാര്‍ക്ക് ചെയ്തെരെ". എന്നിട്ട് വരനും പരിവാരവും പുറത്തിറങ്ങി അമ്പലം ലക്‌ഷ്യം വച്ച് നടപ്പാരംഭിച്ചു. ശരത് ആരാ മുതല്. ഒരു സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് ഉല്‍പ്പന്നമാണ്. "ശ്ശ്" എന്ന് വിളിച്ച ശേഷം, ആശാന്‍ കീ വായുവിലൂടെ, എല്ലാവരും നോക്കി നില്‍ക്കെ, നായകന്‍റെ കയ്യില്‍ എത്തിച്ചു. വരന്‍ മോന്തക്കടി കിട്ടിയ പോലെ അതാ അവിടെ ഠിം. തിരിച്ചു നടക്കുമ്പോള്‍, ആശാന്‍ ഒന്ന് തിരിഞ്ഞു നോക്കി. പെങ്ങള്‍ അപ്പോഴും ആശാനെ നോക്കുന്നുണ്ടായിരുന്നു.
ശരത് ഫോര്‍ വീല്‍ ലൈസെന്‍സ് എടുത്തപ്പോഴും ഒരു രസകരമായ സംഭവമുണ്ടായി. ലൈസെന്‍സ് ടെസ്റ്റിന്‍റെ അന്ന് രാവിലെ ടെസ്റ്റ് ഗ്രൌണ്ടിലെത്തിയ ശരത് കഷ്ടപ്പെട്ട് H പാസായി. ഇനിയുള്ളത് റോഡിലൂടെ ഓടിച്ചുള്ള പരീക്ഷയാണ്. ശരത്താശാന്‍റെ സമയമായി. മുതലമട മുത്തപ്പനെയും മനസ്സില്‍ ധ്യാനിച്ച് ആശാന്‍ വണ്ടിയിലേക്ക് കയറി. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഇടതു വശത്ത് ഇരിപ്പുണ്ട്. പുറകില്‍ ഡ്രൈവിംഗ് സ്കൂളുകാരനും. എല്ലാവര്‍ക്കും അറിയാമായിരിക്കുമല്ലോ, ഡ്രൈവിംഗ് സ്കൂള്‍ വണ്ടികള്‍ക്ക് ഇടതു വശത്തും ക്ലച്ചും ബ്രേക്കും ഒക്കെയുണ്ട്. പഠനത്തിന്‍റെ ആദ്യ കാലങ്ങളില്‍, കിടിലമായി ഓടിക്കുന്നു എന്ന് നമുക്ക് തോന്നുമെങ്കിലും ശരിക്കും ഡ്രൈവിംഗ് സ്കൂളുകാരന്‍ തന്നെ ആയിരിക്കും ബ്രേക്ക് ഒക്കെ അമര്‍ത്തുക. പുറകിലുള്ള സ്കൂളുകാരനോട് വര്‍ത്തമാനം പറഞ്ഞിരുന്ന വെഹിക്കിളിന്‍റെ കാലുകള്‍ ബ്രേക്കിന്‍റെയും ക്ലെച്ചിന്‍റെയും മുകളിലായി പോയി. ഓടിക്കാന്‍ കയറിയ ശരത് ഞെട്ടി. അതാ ബ്രേക്കും ക്ലെച്ചും താഴ്ന്നിരിക്കുന്നു. രണ്ടു മൂന്നുവട്ടം അവയില്‍ ചവിട്ടിയെങ്കിലും പൊങ്ങി വരുന്നില്ല. പുറകിലുള്ള, വണ്ടി ആശാന്‍ ഒന്നും മനസ്സിലാകാതെ മിഴിച്ചിരിപ്പുമുണ്ട്. അവസാനം ശരത് അവസാന ശ്രമം നടത്തി. കുനിഞ്ഞു ബ്രേക്കില്‍ പിടിച്ചു വലിയായി. ഇത് കണ്ട വെഹിക്കിള്‍ ഞെട്ടി. "താന്‍ എന്തുവാടോ ഈ കാണിക്കുന്നേ?" എന്നാ ശകാരത്തിന്‍റെ കൂടെ വെഹിക്കിളിന്‍റെ കാലും അയാള്‍ അറിയാതെ ഇതില്‍ നിന്ന് മാറി. ബ്രേക്ക് പൊങ്ങി. ഞാന്‍ വണ്ടിയെ ഒന്ന് വണങ്ങി പ്രാര്‍തിച്ചതാണ് സര്‍ എന്നാ ശരത്തിന്‍റെ മറുപടി കേട്ട് ഒന്നും മനസ്സിലാകാതെ കിളിയായി പുറകില്‍ വണ്ടി ആശാന്‍ അപ്പോഴും ഉണ്ടായിരുന്നു. ആശാന്‍റെ കൈമടക്കിന്‍റെ മിടുക്കോ അതോ ശരതിന്‍റെ
ഭാഗ്യമോ, എന്തായാലും ശരത്തിന് ലൈസെന്‍സ് കിട്ടിയെന്നു പറഞ്ഞാല്‍ മതിയല്ലോ
):
ReplyDeleteകൊള്ളാം :))
ReplyDeleteKollam:) parichayappettavar muzhuvan postukalayi ee blogil varumo? Aa, jeevitham post aakkunnavaralle nammal bloggers! Next post njan aayirikkumo:)
ReplyDeleteചിലപ്പോ വനങ്ങിയത് കൊണ്ടുതന്നെ ആവും ! പോട്ടെ പാവം എന്ന് ഓര്‍ത്ത് !
ReplyDeleteHe he he.. Kollameda Machu
ReplyDeleteനന്നായിട്ടുണ്ട്.............നിനക്കു പറ്റിയത് പാവം ശരത്താശാനിട്ടു താങ്ങി അല്ലെ ?
ReplyDelete