ഭൂരിഭാഗം ജനങ്ങള്‍ക്കും ഭയമുളവാക്കുന്ന ഒരു പ്രതിഭാസമാണ് മരണം. മനസ്സ് അല്ലെങ്കില്‍ ബോധ മണ്ഡലം എന്നത് തലച്ചോറിന്‍റെ പ്രവര്‍ത്തനഫലമാണെന്നും, അതിനാല്‍ തന്നെ തലച്ചോറിനു നാശം സംഭവിച്ചാല്‍ അത് നശിക്കുമെന്നും, ആയതിനാല്‍ മരണത്തോടെ നമ്മുടെ മനസ്സാക്ഷിയും നശിക്കുമെന്നും ശാസ്ത്രം വിലയിരുത്തുന്നു. എന്നാല്‍ അതിനെ ഖണ്ഡിക്കുന്ന ചില അനുഭവങ്ങള്‍ അനേകര്‍ക്ക് ഉണ്ടാകുന്നു. അതിനാല്‍ തന്നെ അവയെ ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുകയുണ്ടായി. മരണത്തോട് അനുബന്ധിച്ചു വ്യക്തികളില്‍ ഉണ്ടാകുന്ന മാനസീക അനുഭവങ്ങളെ near death experiences (NDE) എന്ന് വിളിക്കുന്നു. ഈ വ്യക്തികള്‍ പലരും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോഴാണ് NDEയെ പറ്റി ലോകം അറിയുന്നത്. ഇവിടെ മരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ക്ലിനിക്കല്‍ മരണം അഥവാ മസ്തിഷ്ക മരണമാണ്. ശാസ്ത്ര ലോകത്തില്‍ നല്ലൊരു പങ്ക് ഇതിനെ ഹാലൂസിനെറി അനുഭവങ്ങളായി കാണുന്നു.
NDEയില്‍ ഗവേഷകരെ അമ്പരപ്പെടുത്തിയ ഒരു ഘടകം, ലോകത്തെല്ലായിടത്തുമുള്ള വ്യക്തികള്‍ക്കും, സമാനമായ അനുഭവങ്ങളാണ് ഉണ്ടാകുന്നത് എന്നതാണ്. അതിനാല്‍ അവര്‍ ഇത്തരം അനുഭവങ്ങളെ വേര്‍തിരിച്ചിട്ടുണ്ട്. താഴെ പറയുന്ന ക്രമത്തിലാണ് അനുഭവങ്ങള്‍ വ്യക്തികളില്‍ സംഭവിക്കുന്നത്.
ഗവേഷണത്തില്‍ ഉദ്ദേശം 60% വ്യക്തികള്‍ out of body experience കൈവരിച്ചപ്പോള്‍ 10% വ്യക്തികള്‍ക്ക് മാത്രമാണ് അഭൌമമായ പ്രകാശത്തിന്‍റെ അനുഭവം ഉണ്ടായത്. ഹൃദയാഘാതം, ഡീപ്പ് കോമ, ബ്രെയിന്‍ ഹാമെറേജ് തുടങ്ങി അനേകം മരണ സമാന അവസ്ഥകളില്‍ NDE അനുഭവപ്പെട്ടിട്ടുണ്ട്.
2008ഇല്‍ ഉദ്ദേശം 1500 ഹ്രദ്രോഗികളില്‍, NDE പഠനം നടത്തിയ Dr. Sam Parniaയുടെ ഗവേഷണ ഫലം അദ്ദേഹം 2010ല്‍ പുറത്തുവിടുകയുണ്ടായി. അദ്ദേഹത്തിന്‍റെ പഠനമനുസരിച്ച്, മരണം എന്ന പ്രക്രിയ തുടങ്ങിക്കഴിഞ്ഞും, അല്‍പ സമയത്തേക്ക് മാനസീക ആത്മീയ പ്രവര്‍ത്തനങ്ങള്‍ തുടരും. മരണം എന്നത് തലച്ചോറിന്‍റെ മൊത്തത്തിലുള്ള സ്ട്രോക്ക് ആണ്. അതിനാല്‍ തന്നെ തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളും പടിപടിയായിട്ടാണ് ഇല്ലാതെയാവുന്നത്. ആ സമയത്തുള്ള മാനസീക പ്രവര്‍ത്തനങ്ങളാവാം NDEയില്‍ കലാശിക്കുന്നത് എന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. NDEയെ പറ്റി ശാസ്ത്രീയമായ പഠിക്കുന്നത് International Association for Near-death Studies (IANDS) എന്ന സംഘടനയാണ്. അവരുടെ Journal of Near-Death Studies എന്ന പ്രസിദ്ധീകരണത്തില്‍ ധാരാളം NDEകളെ ശാസ്ത്രീയമായി വിലയിരിത്തിയിട്ടുണ്ട്. ലോകമെമ്പാടും നടക്കുന്ന ഗവേഷണങ്ങളില്‍ ധാരാളം NDEകള്‍ കണ്ടെത്താനായിട്ടുണ്ട്. 2005ല്‍ ഓസ്ട്രേലിയയില്‍ ഹൃദ്രോഗികളില്‍ നടത്തിയ ഒരു സര്‍വേയില്‍ 18% വ്യക്തികള്‍ക്ക് NDE അനുഭവമുള്ളതായി കണ്ടെത്തുകയുണ്ടായി.
മറ്റൊരു തിയറി അനുസരിച്ച്, NDE സമയത്ത്, തലച്ചോര്‍ അതിന്‍റെ മുഴുവന്‍ ഓര്‍മയും മരണ സമാനമായ ഒരു അനുഭവത്തിന് വേണ്ടി പരിശോദിക്കും, ഈ പരിശോധന കൈക്കുഞ്ഞായ കാലം വരെ നീളും. ആയതിനാലാണ് വിസ്മ്രിതിയിലായ പല കാര്യങ്ങളും ആ സമയത്ത് ഓര്‍മ കിട്ടുന്നത്. ഓര്‍മയില്‍ നിന്ന് കണ്ടെടുത്ത കാര്യങ്ങള്‍ മനസ്സാക്ഷി, മുന്‍പു ഉണ്ടായിട്ടുള്ള മരണ സമാനമായ ഒരു അനുഭവത്തെ എങ്ങനെ അതിജീവിക്കാം എന്നതിന് വേണ്ടി വിലയിരുത്തും. പ്രശ്നത്തിന്‍റെയും, ചുറ്റുപാടുകളുടെയും ഒരു മാനസീക വിലയിരുത്തല്‍ തലച്ചോര്‍ നടത്തുന്നത് കൊണ്ടാണ് out of body experience ഉണ്ടാവുന്നത്. തലച്ചോര്‍ പഞ്ചേന്ദ്രിയങ്ങളില്‍ നിന്നും, ഓര്‍മയില്‍ രേഘപ്പെടുത്തപ്പെട്ട വിവരങ്ങളില്‍ നിന്നും, തന്നെ കുറിച്ചും, ചുറ്റുപാടുകളെ കുറിച്ചും, സ്വപ്ന സമാനമായ ഒരു അനുഭവം ഉണ്ടാക്കുന്നു. മരണത്തിലൂടെയോ, മരണ സമാനമായ അവസ്ഥകളിലൂടെയോ കടന്നു പോയവര്‍ക്കാണ് NDE അനുഭവപ്പെട്ടിരിക്കുന്നത്. യാത്ര ചെയ്യുന്നതിന്‍റെയോ, പരമമമായ ആനന്ദം ഉണ്ടാകുന്നതിന്‍റെയോ കാരണമായി ചൂണ്ടിക്കാട്ടുന്നത്, തലച്ചോര്‍ ഈ സമയത്ത്, പഞ്ചേന്ദ്രിയങ്ങളെ ആശ്രയിക്കാതെ, expectational processing നടത്തുന്നത് കൊണ്ടാണ് എന്നാണ്
NDEയിലൂടെ കടന്നു പോയവര്‍ക്ക്, ശേഷ ജീവിതത്തില്‍ വളരെ മാറ്റങ്ങള്‍ ഉണ്ടാവുന്നുമുണ്ട്. ഉയര്‍ന്ന ആത്മ വിശ്വാസം, വര്‍ദ്ധിച്ച സഹജീവികളോടുള്ള അനുകമ്പ, സ്നേഹം, അറിയുവാനുള്ള താല്‍പ്പര്യം, ഉയര്‍ന്ന ആത്മീയത, പാരിസ്ഥിക സ്നേഹം എന്നിവ ഇവരില്‍ പ്രകടമാകുന്നു. കൂടാതെ ഇവര്‍ മദ്യത്തോടും, മയക്കുമരുന്നിനോടും വര്‍ദ്ധിച്ച വിരക്തിയും പ്രകടമാക്കുന്നു. NDE, ഒരു ദൈവീക പ്രവര്‍ത്തനമായി, ദൈവ വിശ്വാസികള്‍ കണക്കാക്കുന്നു.
വിശദീകരിക്കാന്‍ ബുദ്ധിമുട്ടുള്ള പലതും NDEയില്‍ സംഭവിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഓസ്ട്രേലിയയില്‍ ഉണ്ടായ ഒരു NDEയില്‍ തന്നെ സര്‍ജറി ചെയ്യാനുപയോഗിച്ച, ഇത് വരെ അവര്‍ കണ്ടിട്ടില്ലാത്ത ഉപകരണം, രോഗി തിരിച്ചറിഞ്ഞു. നെതര്‍ലാണ്ട്സില്‍, ഡീപ്പ് കോമയില്‍ ആയിരുന്ന ഒരു രോഗിയുടെ ഹൃദയ ശാസ്ത്രക്രീയക്കിടയില്‍, പ്രാധനമായി സഹായിച്ച നഴ്സിനെ രോഗി ശാസ്ത്രക്രീയക്ക് ശേഷം തിരിച്ചറിയുക യുണ്ടായി, കൂടാതെ നേഴ്സ് ചെയ്ത കാര്യങ്ങള്‍ രോഗി വിശദീകരിക്കുകയും ചെയ്തു. മറ്റൊരു കേസില്‍, ശാസ്ത്രക്രീയക്കിടയില്‍ അല്‍പ സമയം തന്‍റെ EEG നിലച്ചത് രോഗി പിന്നീട് ചൂണ്ടി കാണിക്കുകയുണ്ടായി.

- ടെലിപതിക് രൂപത്തില്‍ സന്ദേശങ്ങള്‍ കിട്ടുന്നു.
- താന്‍ മരിച്ചിരിക്കുന്നു എന്ന് വ്യക്തികള്‍ക്ക് അനുഭവപ്പെടുന്നു.
- വളരെയധികം ശാന്തിയും, സമാധാനവും, വേദനയില്‍ നിന്നുള്ള മുക്തിയും, നല്ല ചിന്തകളും കൈ വരുന്നു.
- താന്‍ തന്‍റെ ശരീരത്തില്‍ നിന്ന് പുറത്തു കടന്നതായി അനുഭവപ്പെടുക. ഇതിനെ out of body experience എന്ന് വിളിക്കുന്നു. ഇതില്‍ ചിലര്‍ക്ക് തങ്ങളുടെ ശരീരം ശസ്ത്രക്രീയ ചെയ്യപ്പെടുന്നതും കാണാനാവും.
- താന്‍ ഒരു ഇരുണ്ട വഴിയിലൂടെ അഭൌമമായ പ്രകാശത്തിലേക്ക് പോകുന്നതായി തോന്നുക. ഇതിനെ tunnel experience എന്ന് വിളിക്കുന്നു.
- അഭൌമമായ പ്രകാശത്തിലേക്ക് എത്തി ചേരുക. പ്രകാശവുമായി സംസാരിക്കുക. ഈ അവസ്ഥയില്‍ വ്യക്തികള്‍ക്ക് പരമമായ ശാന്തിയും, സമാധാനവും ലഭിക്കുന്നതായി രേഘപ്പെടുത്തിയിട്ടുണ്ട്.
- മുന്‍പ് മരണമടഞ്ഞവരെ കാണാനാവുക.
- അവിടെ വച്ച് ജീവിതത്തെ പറ്റി ഒരു വിലയിരുത്തല്‍ നടക്കുന്നു. അതില്‍ ജീവിതത്തില്‍ ചെയ്ത പ്രധാന കാര്യങ്ങള്‍ ദര്‍ശിക്കാനാവുന്നു.
- ജീവിതത്തെ പറ്റിയും പ്രപഞ്ചത്തെപറ്റിയും മനസ്സിലാക്കാന്‍ സാധിക്കുന്നു.
- ജീവിതത്തിലേക്ക് തിരിച്ചു പോകാനുള്ള ഒരു തീരുമാനം എടുക്കപ്പെടുന്നു.
- തിരികെ ഒരു അതിര്‍ത്തിയില്‍ എത്തുന്നതായി തോന്നുന്നു.
ഗവേഷണത്തില്‍ ഉദ്ദേശം 60% വ്യക്തികള്‍ out of body experience കൈവരിച്ചപ്പോള്‍ 10% വ്യക്തികള്‍ക്ക് മാത്രമാണ് അഭൌമമായ പ്രകാശത്തിന്‍റെ അനുഭവം ഉണ്ടായത്. ഹൃദയാഘാതം, ഡീപ്പ് കോമ, ബ്രെയിന്‍ ഹാമെറേജ് തുടങ്ങി അനേകം മരണ സമാന അവസ്ഥകളില്‍ NDE അനുഭവപ്പെട്ടിട്ടുണ്ട്.
2008ഇല്‍ ഉദ്ദേശം 1500 ഹ്രദ്രോഗികളില്‍, NDE പഠനം നടത്തിയ Dr. Sam Parniaയുടെ ഗവേഷണ ഫലം അദ്ദേഹം 2010ല്‍ പുറത്തുവിടുകയുണ്ടായി. അദ്ദേഹത്തിന്‍റെ പഠനമനുസരിച്ച്, മരണം എന്ന പ്രക്രിയ തുടങ്ങിക്കഴിഞ്ഞും, അല്‍പ സമയത്തേക്ക് മാനസീക ആത്മീയ പ്രവര്‍ത്തനങ്ങള്‍ തുടരും. മരണം എന്നത് തലച്ചോറിന്‍റെ മൊത്തത്തിലുള്ള സ്ട്രോക്ക് ആണ്. അതിനാല്‍ തന്നെ തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളും പടിപടിയായിട്ടാണ് ഇല്ലാതെയാവുന്നത്. ആ സമയത്തുള്ള മാനസീക പ്രവര്‍ത്തനങ്ങളാവാം NDEയില്‍ കലാശിക്കുന്നത് എന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. NDEയെ പറ്റി ശാസ്ത്രീയമായ പഠിക്കുന്നത് International Association for Near-death Studies (IANDS) എന്ന സംഘടനയാണ്. അവരുടെ Journal of Near-Death Studies എന്ന പ്രസിദ്ധീകരണത്തില്‍ ധാരാളം NDEകളെ ശാസ്ത്രീയമായി വിലയിരിത്തിയിട്ടുണ്ട്. ലോകമെമ്പാടും നടക്കുന്ന ഗവേഷണങ്ങളില്‍ ധാരാളം NDEകള്‍ കണ്ടെത്താനായിട്ടുണ്ട്. 2005ല്‍ ഓസ്ട്രേലിയയില്‍ ഹൃദ്രോഗികളില്‍ നടത്തിയ ഒരു സര്‍വേയില്‍ 18% വ്യക്തികള്‍ക്ക് NDE അനുഭവമുള്ളതായി കണ്ടെത്തുകയുണ്ടായി.
മറ്റൊരു തിയറി അനുസരിച്ച്, NDE സമയത്ത്, തലച്ചോര്‍ അതിന്‍റെ മുഴുവന്‍ ഓര്‍മയും മരണ സമാനമായ ഒരു അനുഭവത്തിന് വേണ്ടി പരിശോദിക്കും, ഈ പരിശോധന കൈക്കുഞ്ഞായ കാലം വരെ നീളും. ആയതിനാലാണ് വിസ്മ്രിതിയിലായ പല കാര്യങ്ങളും ആ സമയത്ത് ഓര്‍മ കിട്ടുന്നത്. ഓര്‍മയില്‍ നിന്ന് കണ്ടെടുത്ത കാര്യങ്ങള്‍ മനസ്സാക്ഷി, മുന്‍പു ഉണ്ടായിട്ടുള്ള മരണ സമാനമായ ഒരു അനുഭവത്തെ എങ്ങനെ അതിജീവിക്കാം എന്നതിന് വേണ്ടി വിലയിരുത്തും. പ്രശ്നത്തിന്‍റെയും, ചുറ്റുപാടുകളുടെയും ഒരു മാനസീക വിലയിരുത്തല്‍ തലച്ചോര്‍ നടത്തുന്നത് കൊണ്ടാണ് out of body experience ഉണ്ടാവുന്നത്. തലച്ചോര്‍ പഞ്ചേന്ദ്രിയങ്ങളില്‍ നിന്നും, ഓര്‍മയില്‍ രേഘപ്പെടുത്തപ്പെട്ട വിവരങ്ങളില്‍ നിന്നും, തന്നെ കുറിച്ചും, ചുറ്റുപാടുകളെ കുറിച്ചും, സ്വപ്ന സമാനമായ ഒരു അനുഭവം ഉണ്ടാക്കുന്നു. മരണത്തിലൂടെയോ, മരണ സമാനമായ അവസ്ഥകളിലൂടെയോ കടന്നു പോയവര്‍ക്കാണ് NDE അനുഭവപ്പെട്ടിരിക്കുന്നത്. യാത്ര ചെയ്യുന്നതിന്‍റെയോ, പരമമമായ ആനന്ദം ഉണ്ടാകുന്നതിന്‍റെയോ കാരണമായി ചൂണ്ടിക്കാട്ടുന്നത്, തലച്ചോര്‍ ഈ സമയത്ത്, പഞ്ചേന്ദ്രിയങ്ങളെ ആശ്രയിക്കാതെ, expectational processing നടത്തുന്നത് കൊണ്ടാണ് എന്നാണ്
NDEയിലൂടെ കടന്നു പോയവര്‍ക്ക്, ശേഷ ജീവിതത്തില്‍ വളരെ മാറ്റങ്ങള്‍ ഉണ്ടാവുന്നുമുണ്ട്. ഉയര്‍ന്ന ആത്മ വിശ്വാസം, വര്‍ദ്ധിച്ച സഹജീവികളോടുള്ള അനുകമ്പ, സ്നേഹം, അറിയുവാനുള്ള താല്‍പ്പര്യം, ഉയര്‍ന്ന ആത്മീയത, പാരിസ്ഥിക സ്നേഹം എന്നിവ ഇവരില്‍ പ്രകടമാകുന്നു. കൂടാതെ ഇവര്‍ മദ്യത്തോടും, മയക്കുമരുന്നിനോടും വര്‍ദ്ധിച്ച വിരക്തിയും പ്രകടമാക്കുന്നു. NDE, ഒരു ദൈവീക പ്രവര്‍ത്തനമായി, ദൈവ വിശ്വാസികള്‍ കണക്കാക്കുന്നു.
വിശദീകരിക്കാന്‍ ബുദ്ധിമുട്ടുള്ള പലതും NDEയില്‍ സംഭവിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഓസ്ട്രേലിയയില്‍ ഉണ്ടായ ഒരു NDEയില്‍ തന്നെ സര്‍ജറി ചെയ്യാനുപയോഗിച്ച, ഇത് വരെ അവര്‍ കണ്ടിട്ടില്ലാത്ത ഉപകരണം, രോഗി തിരിച്ചറിഞ്ഞു. നെതര്‍ലാണ്ട്സില്‍, ഡീപ്പ് കോമയില്‍ ആയിരുന്ന ഒരു രോഗിയുടെ ഹൃദയ ശാസ്ത്രക്രീയക്കിടയില്‍, പ്രാധനമായി സഹായിച്ച നഴ്സിനെ രോഗി ശാസ്ത്രക്രീയക്ക് ശേഷം തിരിച്ചറിയുക യുണ്ടായി, കൂടാതെ നേഴ്സ് ചെയ്ത കാര്യങ്ങള്‍ രോഗി വിശദീകരിക്കുകയും ചെയ്തു. മറ്റൊരു കേസില്‍, ശാസ്ത്രക്രീയക്കിടയില്‍ അല്‍പ സമയം തന്‍റെ EEG നിലച്ചത് രോഗി പിന്നീട് ചൂണ്ടി കാണിക്കുകയുണ്ടായി.
പൂര്‍ണമായി NDE വിശദീകരിക്കാന്‍ ഇതുവരെ ഒരു തിയറിക്കും സാധിച്ചിട്ടില്ല. മനസ്സാക്ഷി തലച്ചോറിനു പുറത്തു സ്ഥിതി ചെയ്യുന്നു എന്നൊരു നിഗമനത്തിലാണ് ഗവേഷകര്‍ എത്തിച്ചേരുന്നത് . മനസ്സാക്ഷിക്ക്, തലച്ചോറില്‍ നിന്ന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും കരുതപ്പെടുന്നു. തലച്ചോര്‍ പൂര്‍ണ്ണമായി മരണമടഞ്ഞ ശേഷം ഉണ്ടാകുന്ന ഇത്തരം അനുഭവങ്ങള്‍, ശാസ്ത്ര സമൂഹത്തിനു ഇന്നും ഒരു പ്രഹേളികയാണ്. നമുക്ക് മുകളില്‍ ഒരു ശക്തിയുണ്ടെന്നും, അതിന്‍റെ ഒരംശമാണ് നമ്മുടെ മനസ്സാക്ഷി എന്നും ഞാന്‍ കരുതുന്നു. മരണത്തിലൂടെ നാമെല്ലാം കടന്നു പോകും. എത്തുന്നത് ഇത് പോലെ ഒരു അഭൌമീക പ്രകാശത്തിനു മുന്നിലാണെങ്കില്‍, നമ്മുടെ ജീവിതങ്ങള്‍ അവിടെ വിലയിരുത്തലിനു വിധേയമായാല്‍, നമ്മുടെ പ്രവര്‍ത്തികളെ ന്യാകീരിക്കാന്‍ നമുക്ക് സാധിക്കുമോ?
നല്ലൊരു ലേഖനം... അറിയാത്ത ചില കാര്യങ്ങള്‍ അറിയാന്‍ സാധിച്ചു :)
ReplyDeleteസത്യം തന്നെയാണോ??? എന്തായാലും പുതിയ ചില അറിവുകള്‍ കൂടി... താങ്ക്സ്
ReplyDeleteനല്ല ലേഖനം ....!
ReplyDeleteനല്ല വിവരണം ,
ReplyDeleteനല്ല അറിവ്
പക്ഷെ മരണം, അതിനെ കുറിച്ച് ആര്‍കും അറിയില്ലാ
അത് ദൈവത്തിന്‍ വിട്ട് കൊടുക്കുക
thank you for this article
ReplyDelete