Raise our Conscience against the Killing of RTI Activists




Sunday, February 21, 2010

തറവാട് എന്ന ഭക്ഷണശാല


കഴിഞ്ഞ  തവണ  ഞങ്ങള്‍  കോളേജ്  alumnis  എല്ലാം  ഒത്തു  കൂടിയപ്പോള്‍  കുമരകം  യാത്ര 
പ്ലാന്‍  ചെയ്തു.കുമരകം  ശരിക്കും  മനോഹരമായ  ഒരു  സ്ഥലമാണ്.ദൈവത്തിന്‍റെ  സ്വന്തം  നാട്  എന്ന്  തന്നെ  അതിനെ  വിളിക്കാം. ഞങ്ങള്‍  രാത്രിയില്‍  കോട്ടയത്ത്‌  ഹോട്ടലില്‍  ഒത്തു  കൂടി . എന്നിട്ട്  രാവിലെ  കുമരകം   പുറപ്പെട്ടു. ശരിക്കും മനസ്സില്‍  തങ്ങി  നില്‍ക്കുന്ന  ഒരു  യാത്ര  എന്ന് പറയാം. പഴയ   കോളേജ്  ജീവിതം  വീണ്ടു  കിട്ടിയ  പോലെ. രാവിലെ അവിടെ   എത്തിയ   ഞങ്ങള്‍  പക്ഷി  സങ്കേതം ആണ് ആദ്യം പോയത്. പക്ഷികളെ  ഒന്നും  കണ്ടില്ലെങ്കിലും  യാത്ര നല്ല   രസകരമായിരുന്നു. പക്ഷികളെയും   ഒപ്പം  സുന്ദരിമാരെയും  കണ്ടുകൊണ്ടു  ഒരു  നടപ്പ്. പിന്നിട്  ബോട്ടിങ്ങിനായി  ഇറങ്ങി. നമ്മള്‍  ഒരു  വള്ളം  സങ്കടിപ്പിച്ചു . 8 പേര്‍   അതില്‍  കയറി.ബോട്ടില്‍  പോകുന്നവര്‍ക്ക്  വള്ളത്തിലുള്ള  ഞങ്ങളെ  കാണുമ്പോള്‍  ഒരു  ആവേശം. നമ്മള്‍ക്ക്  അതിനെക്കാള്‍  ആവേശം. അങ്ങനെ   ഒന്നര   മണിക്കൂര്‍   ബോട്ട്   യാത്ര  വേഗം  തീര്‍ന്നു. വിശപ്പിന്‍റെ വിളി ശക്തമായി.


അപ്പോളാണ്  ഞങ്ങളുടെ  കൂടെയുണ്ടായിരുന്ന  കുമരകം   വിദഗ്ദ്ധന്‍  ഞങ്ങളെ  അവിടെ  തന്നെ ഉള്ള  തറവാട്  എന്ന  ഭക്ഷ്ണശാലയിലേക്ക്   നയിച്ചത്. പുറമേ   നിന്ന്   "കള്ള്   ഷാപ്പ്‌"  എന്നൊരു  ബോര്‍ടെ  വായിക്കാവു. പക്ഷെ  അകമേ  നല്ല  കിടിലന്‍   ഭക്ഷണം   ലഭിക്കും. ഞങ്ങള്‍  നേരെ  അകത്തേക്ക്  കയറി. കപ്പ   പുഴുക്കും,   കക്ക   വറുത്തത്‌, ഞണ്ട്  കറി, ബീഫ്‌  ഫ്രൈ, കിളിമീന്‍  വറുത്തത്‌, കൊഞ്ചു  റോസ്റ്റ്, പുഴമീന്‍   കറി, ഞാവനിങ്ങ  ഉലര്‍ത്തിയത്  എന്നിവയും  ഓര്‍ഡര്‍  ചെയ്തു. ആവശ്യക്കാര്‍ക്ക്  നല്ല  സ്വയമ്പന്‍  കള്ളും. ഫുഡ്‌  കിടിലമായിരുന്നു . വ്യത്യസ്ത   ഐറ്റംസ്  നല്ല  ടെയ്സ്റ്റില്‍    പാചകം  ചെയ്തിരിക്കുന്നു. തീറ്റയില്‍  ഞങ്ങളാരും  മോശമല്ലാത്തത്‌  കൊണ്ട്  ഫുഡ്‌  വേഗം   തീര്‍ന്നു. കൂട്ടത്തില്‍  ഞണ്ട്  കറിയും  കൊഞ്ചു  റോസ്റ്റും  ഇടിവെട്ട്  എന്ന്  പറയാതെ  വയ്യ. ഇപ്പഴും  അത്  ഓര്‍ക്കുമ്പോള്‍  വിശക്കുന്നു. താമസിയാതെ   അവിടേക്ക്   ഒന്ന്  കൂടി  പോണം. രുചികരമായ  ഭക്ഷ്ണമാണല്ലോ  പ്രധാനം.

2 comments:

  1. അലവലാതീ... ആ പടങ്ങള്‍ കാണുമ്പോള്‍ തന്നെ കൊതിയാകുന്നു..
    ഞാനും ഒന്നു രണ്ടു സുഹൃത്തുക്കളും കൂടി കുമരകത്ത് പോയിരുന്നു. 2 വര്‍ഷമായിക്കാണും. ഈ പറഞ്ഞ സ്ഥലം തന്നെയാണോ എന്ന് ഉറപ്പില്ല. ഒരു തുരുത്തിലുള്ള കള്ള് ഷാപ്പ്/ഭക്ഷണശാലയില്‍ ഇതുപോലെ ഉഗ്രന്‍ ഫുഡ്ഡടിച്ചിരുന്നു.

    ReplyDelete
  2. എല്ലും മുള്ളും മാത്രം മിച്ചം.... കുറച്ചുനാള്‍ ഇങ്ങനെ കഴിച്ചാല്‍ ആ 'അശരീരി' ശരീരം ഒന്ന് മെച്ചപ്പെടും!!!....

    ReplyDelete