എന്‍റെ എഞ്ചിനീയറിംഗ് കോളേജിലെ ഫസ്റ്റ് ഇയര്‍. റാഗ്ഗിംഗ് പേടിച്ചു നമ്മള്‍ ആരും അവധി ദിവസങ്ങളില്‍ പുറത്തേക്കു ഇറങ്ങാറില്ല. കുറെ ആഴ്ച കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ഒരു ഐഡിയ. ഒന്നു തെന്മല പാലരുവി ട്രിപ്പ് അടിച്ചാലോ. കേട്ടപ്പോ എല്ലാര്‍ക്കും സമ്മതം. അങ്ങനെ ഒരു saturday ഞങ്ങള്‍ ട്രിപ്പ് പുറപ്പെട്ടു.അന്ന് കൊല്ലത്ത് നിന്ന് ചെങ്കോട്ടക്ക് മീറ്റര്‍ തീവണ്ടിയുണ്ട്. അതിലാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്. രാവിലെ 7.00nu ഞങ്ങള്‍ ട്രെയിനില്‍ കയറി.ആദ്യമായാണ് ഞാന്‍ മീറ്റര്‍ ഗേജ് വണ്ടിയില്‍ കയറുന്നത്. ഞങ്ങള്‍ മൊത്തം 8 പേര്‍ ഉണ്ട്. ട്രെയിന്‍ സാവധാനം മുന്നോട്ടു പോകുന്നു. കൊട്ടാരക്കര വരെ വണ്ടി റോഡിനു സമാന്ധരമായാണ് പോവുന്നത്. അത് ഒരു രസമുള്ള സംഗതിയായിരുന്നു.വണ്ടി പുനലൂര്‍ കഴിഞ്ഞത് മുതല്‍ മാറ്റം കണ്ടു തുടങ്ങി. വീടുകളൊക്കെ കുറഞ്ഞു . മൊത്തത്തില്‍ ഒരു തണുപ്പൊക്കെ ഫീല്‍ ചെയ്തു തുടങ്ങി.വണ്ടി പയ്യെ വനത്തിലേക്ക് കയറുകയാണ്.ട്രെയിന്‍ യാത്ര തുടങ്ങിയപ്പോ ചായയും ബിസ്കറ്റും ഒക്കെയായിരുന്നു വില്പനയെങ്കില്‍ ഇപ്പോള്‍ അത് ചക്കപഴതിലെക്കും മാങ്ങപഴതിലേക്കും മാറി.ഞങ്ങള്‍ എല്ലാം മേടിച്ചു തിന്നുന്നുണ്ട് .
അങ്ങനെ കുറെ കഴിഞ്ഞപ്പോള്‍ വണ്ടി kannara പാലത്തിന്‍റെ മുകളിലുടെ പോയി. ബ്രിട്ടീഷ്‌കാര്‍ പണി കഴിപ്പിച്ച വളരെ മനോഹരമായ ഒരു പാലം. അതിനു സമാന്ധരമായി അടിയിലുടെ ഒരു റോഡുമുണ്ട് .വളരെ സുന്ദരമായൊരു ദ്രശ്യം.വണ്ടി വളഞ്ഞാണ് പാലത്തിനു മുകളിലൂടെ പോവുന്നത്.നല്ല തണുപ്പും. എല്ലാരും വാതില്‍കല്‍ കാഴ്ചയും കണ്ടു നില്‍പാണ് .
ജീവിതത്തിലെ ഏറ്റവും സുന്ദരമായ സമയം വിദ്യാഭ്യാസ കാലം തന്നെ, പ്രത്യേകിച്ചു കോളേജ്.ഓര്‍ക്കുമ്പോള്‍ തന്നെ ഒരു നൊസ്റ്റാള്‍ജിയ.അതിനു ശേഷം ഞങ്ങള്‍ KTDC വക വനത്തില്‍ ട്രക്കിംഗ് , മല കയറ്റം, കയറിലൂടെ തൂങ്ങി പോകല്‍ തുടങ്ങിയ സാഹസിക പ്രവര്‍ത്തികള്‍ നടത്തി.സമയം ഉച്ച ആയി. അവിടെ തന്നെ ഉള്ള ഒരു KTDC ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു. ഭക്ഷണം കുറച്ചേ ഉള്ളെങ്കിലും പൈസക്ക് പൊതുവേ KTDC പിശുക്ക് കാണിക്കാറില്ല. ഭക്ഷണ ശേഷം ഞങ്ങള്‍ തിരിച്ചു നടന്നു.നോക്കിയപ്പോള്‍ ഉടനെയെങ്ങും പാലരുവിക്കു ട്രെയിന്‍ ഇല്ല. ഞങ്ങള്‍ ഒരു ജീപ്പ് വാടകയ്ക്ക് എടുത്തു യാത്രയായി .
ഉദേശം 3 മണിയോട് കൂടി പാലരുവിയില്‍ എത്തി. വനത്തിന്റെ അകത്താണ് പാലരുവി.രാത്രി 6 വരെയേ അവിടെ സന്ദര്‍ശനം പറ്റുകയുള്ളു. വന്യ മൃഗങ്ങളുടെ ശല്യമുള്ള സ്ഥലമാണ് അവിടം.വനപാലകര്‍ സദാ ജാകരൂകരാണ്. കാരണം പെട്ടെന്ന് മലവെള്ള പാച്ചില്‍ ഉണ്ടാകാറുണ്ട് അവിടെ. അത് കൊണ്ട് ഒരു വനപാലകന്‍ സദാ വെള്ളച്ചാട്ടം നിരിക്ഷിച്ചു കൊണ്ട് നില്‍പുണ്ട്. അവിടെ അ സമയം മറ്റൊരു കോളേജില്‍ നിന്ന് കുറച്ചു കുട്ടികള്‍ വന്നിട്ടുണ്ടായിരുന്നു. അതില്‍ ഏതാനും പെണ്‍കുട്ടികളും.അത് കൊണ്ടാണോ എന്ന് അറിയില്ല, ഞങ്ങള്‍ അന്ന് പതിവിലും അധികം സമയം വെള്ളത്തില്‍ ചിലവഴിച്ചു. ആഴമുള്ള ധാരാളം കയങ്ങള്‍ ഉള്ള സ്ഥലമാണ് പാലരുവി.കൂട്ടത്തില്‍ പൊതുവേ പെടിതോണ്ടന്‍ ഞാന്‍ ആയിരുന്നത് കൊണ്ട് ഞാന്‍ അധികം വെള്ളത്തില്‍ ഇറങ്ങിയില്ല . ഞാന്‍ മറ്റു കുട്ടികളുമായി കമ്പനി ആയി. അവരുമായി, പ്രത്യേകിച്ച് പെണ്‍കുട്ടികളുമായി സംസാരിച്ചാണ് കൂടുതല്‍ സമയം ഞാന്‍ ചിലവഴിച്ചത് .ഉദ്ദേശം 5.45ലോട് കൂടി ഞങ്ങള്‍ അവിടെ നിന്ന് പിരിഞ്ഞു .ശരിക്കും തോര്‍ത്തി ഞങ്ങള്‍ 7.00നുള്ള ട്രെയിന്‍ പിടിച്ചു. തിരിച്ചുള്ള യാത്രയില്‍ ഞങ്ങള്‍ ചീട്ടു കളിയിലും ട്രെയിനുള്ളിലെ വായി നോട്ടത്തിലും വ്യാപ്രിതരായിരുന്നു. കൊല്ലം എത്തിയത് അറിഞ്ഞില്ല .9.45നു ഞങ്ങള്‍ കോളേജിന്റെ മുമ്പില്‍ ഇറങ്ങി.ഓര്‍ത്തു വായ്കാവുന്ന ഒരു ദിവസം കൂടി ജീവിതത്തില്‍ ഉണ്ടായതിന്‍റെ സന്തോഷത്തില്‍ ഞങ്ങള്‍ എല്ലാം റൂമിലേക്ക് മടങ്ങി.ഒന്നു കൂടി അവരോടൊപ്പം അത് പോലെ അവിടെയൊക്കെ പോകാന്‍ സാധിച്ചിരുന്നെങ്കില്‍.............
Penkuttyole kandal veruthe vidaruthu.Athil ethra pere line adichu.Iyalu munne diary ezhuthumaayirunno.alla time ithra correct aano
ReplyDeleteathu oru ghum kittan ezhuthiyathalle. ellam orginal alla. kurachokke bhavanayanu
ReplyDeletebeautiful language da...
ReplyDeletedo visit my blog
http://insaneprince.blogspot.com/
eda this is arun raj
ReplyDeletetkmce,civil
tc dude