Raise our Conscience against the Killing of RTI Activists




Thursday, February 25, 2010

അരുണന്‍

എന്‍റെ  സ്കൂള്‍  ജീവിതത്തില്‍  എന്നെ  ഏറ്റവും  സ്വാധീനിച്ചിട്ടുള്ള  ഒരു  സുഹൃത്താണ്  അരുണന്‍. വളരെ  നല്ല  നേതൃപാടവവും  സംസാര  ശേഷിയുമുള്ള  വ്യക്തി. എല്ലാവരെയും  പോലെ  സുന്ദരികളോട്  കുറച്ചു  കൂടുതല്‍  താല്‍പര്യവും. അണ്ണന്‍  കുടുംബപരമായി  ദുബായില്‍  ആണ്. എല്ലാ  വേനല്‍  അവധിക്കും  അവന്‍  ദുബായിക്ക്  പോവും.വരുമ്പോ ഒരു  പിടി  സമ്മാനങ്ങള്‍ എനിക്കും കാണും. KFC മുതല്‍  ഫോറീന്‍  ചോക്ലെടുകള്‍  വരെ  പലതും  അവന്‍റെ  കയില്‍  നിന്നാണ്  ആദ്യമായി  ഞാന്‍  കഴിച്ചത് . 


അങ്ങനെ  ഒരു  മദ്ധ്യ  വേനല്‍  അവധി  കാലം  ദുബായില്‍ ചിലവഴിച്ച  ശേഷം  അവന്‍  മടങ്ങി  എത്തി. സ്കൂള്‍  തുറന്നു  ഒരു  ആഴ്ചയായിരുന്നു. ആ  വര്‍ഷം അവന്‍  ഒരു  ray ban സണ്‍ ഗ്ലാസ്‌  ആയിരുന്നു  സ്പെഷ്യല്‍  ആയി കൊണ്ട്  വന്നത് . വന്നു  പിറ്റേന്ന്  തന്നെ  അവനു  കണ്ണില്‍  അസുഖം  പിടിപെട്ടു.ആകെ  ചുമന്നു    വളരെ  വൃത്തികേടായിരിക്കുന്നു.1 വര്‍ഷമായി  അവന്‍  പിറകെ  നടക്കുന്ന  ഒരു  പെണ്‍കുട്ടിയെ  ഉടനെ  വീഴ്ത്തണം  എന്ന്  തീരുമാനിച്ചാണ്  ദുബായില്‍  നിന്ന്  ഇത്തവണ  വിമാനം   കയറിയത്  തന്നെ.അവന്‍  ആകെ  ധര്‍മസങ്കടത്തിലായി . ഈ കണ്ണുമായി  അവനെ   കണ്ടാല്‍  അവള്‍  പിന്നെ  തിരിഞ്ഞു  പോലും  നോക്കില്ലെന്നു  അവനു   ഉറപ്പായിരുന്നു. ഞങ്ങള്‍  ആ  രാത്രി  മുഴുവന്‍  കുലങ്കുഷമായി  ആലോചിച്ചു.എന്‍റെ  മനസ്സില്‍  പൊടുന്നനെ  ഒരു  ഐഡിയ  കത്തി. "എടാ  നീ  ഒരു  കാര്യം  ചെയ്യ് .സണ്‍  ഗ്ലാസും വച്ച്  നാളെ  സ്കൂളില്‍  പോ .പുതിയ  സണ്‍  ഗ്ലാസ്‌  എല്ലാവരെയൂം  കാണിക്കുകയും  ചെയ്യാം , നിന്‍റെ   ചീഞ്ഞ   കണ്ണ്  ആരും   കാണുകയുമില്ല". ഞാന്‍ അടിച്ചു. അവനു  ഐഡിയ  കേട്ട  പാടെ  ഇഷ്ടമായി.വളരെ വൈകിയതുകൊണ്ട്  ഞങ്ങള്‍  അന്നത്തേക്ക്‌  പിരിഞ്ഞു.


പിറ്റേന്ന്  സ്കൂളില്‍  എത്തിയ  പാടെ  അവന്‍  ഗ്ലാസ്‌  എടുത്തു  വച്ചു. കുട്ടികള്‍  നോക്കിയപ്പോള്‍  ഒരുത്തന്‍  മാത്രം  ദാ  സണ്‍  ഗ്ലാസും  വച്ചു  വരാന്ധയിലുടെ    നടക്കുന്നു. ചോദിച്ചവരോടെല്ലാം  ഇത്  പുതിയതാണെന്നും, ലോകത്ത്  ആകെ  ഇത്  പോലെ  100 എണ്ണം  മാത്രമേ  ഉള്ളു  എന്നുമൊക്കെ  അണ്ണന്‍  തട്ടി  വിടുന്നുണ്ട് .അവനെ  പൊതിഞ്ഞു  കുട്ടികള്‍  നില്‍ക്കുന്നുണ്ട്. അവരെല്ലാം  ഹോ  ഞങ്ങള്‍ക്ക്  ഇതൊക്കെ  ഒന്ന്  കാണാനെങ്കിലും  പറ്റിയല്ലോ  എന്ന  ഭാവത്തിലാണ്  നില്‍പ്‌ .എല്ലാരും  ഗ്ലാസില്‍ ഇടയ്ക്കു  തൊടുകയൊക്കെ  ചെയ്യുന്നുണ്ട്.നമ്മടെ  നായിക  ഇതിനിടക്ക്‌  അരുണനെ   ആരാധനയോടെ
ഒന്ന്  നോക്കി.അവന്‍  ഗ്ലാസ്‌  മൂക്കത്ത്  ഒന്ന്  ഉറപ്പിച്ചു  വച്ചു.പെട്ടെന്ന്  മണി  അടിച്ചു.ക്ലാസ്സില്‍  ആദ്യ  പീരീഡ്‌  സോല്ല്യമോന്‍കുട്ടന്‍   സര്‍  ആയിരുന്നു.


സര്‍  വന്ന  പാടെ  ഞെട്ടി  പോയി. അതാ   തന്‍റെ  ക്ലാസ്സില്‍  ഒരുത്തന്‍  സണ്‍  ഗ്ലാസ്‌  വച്ചു  ഇരിക്കുന്നു.ഇത്രയും  കാലമായിട്ടു  ആദ്യ  സംഭവം.ഒറ്റ  നോട്ടത്തില്‍  ഒരു  അന്ധനാണ് എന്നേ  പറയു. പക്ഷെ  അരുണ്‍  ലോട്ടറി  അടിച്ച  മട്ടില്‍  ഞെളിഞ്ഞു  ആണ്  ഇരിപ്പ്."അരുണാ  എന്ത്  പറ്റി ?" സര്‍  വന്ന  പാടെ  ചോദിച്ചു."ഇത്  പുതിയതാണ്  സര്‍.ray baan ആണ്.ദുബായില്‍  നിന്ന്  മേടിച്ചതാണ് ", അവന്‍  തട്ടി  വിട്ടു.കണ്ണില്‍  അസുഖം  അവള്‍  അറിഞ്ഞെങ്കിലോ  എന്നോര്‍ത്താണ്  അവന്‍  അതിനെ  പറ്റി  ഒരക്ഷരം  മിണ്ടാതിരുന്നത് .പെട്ടെന്ന്  സാറിന്‍റെ  ഭാവം  മാറി. തന്നെ  കളിയാക്കുക  ആണോ  അവന്‍  എന്നൊരു  ചിന്ത    ബാധിച്ചു . "Get out and go to pricipal's room", സര്‍  അലറി. വിറച്ചു  പോയ  അരുണന്‍   ക്ലാസ്സില്‍  നിന്ന്  ചാടി  ഇറങ്ങി. പ്രിന്സിപലിന്റെ  മുമ്പില്‍  അവന്‍  കണ്ണില്‍  അസുഖം  എന്ന  സത്യം  സമ്മതിക്കേണ്ടി   വന്നു.പക്ഷെ  അതിന്‍റെ  കൂടെ  കണ്ണില്‍  അസുഖമായതു  കൊണ്ട്  മാത്രമാണ്  അവന്‍  ഗ്ലാസും  വച്ചു  വന്നത്  എന്ന  സത്യം  സ്കൂള്‍  മുഴുവന്‍  ഫ്ലാഷ്  ആയി. അവനു  "ray ban arunan" എന്നൊരു  പേരും  വീണു .അന്ന്  അതില്‍  പിന്നെ  നായിക  നോക്കിയില്ലെങ്കിലും  പില്‍കാലത്ത്  അവന്‍  നായികയുമായി  ലൈന്‍  ആയി.ഇന്ന്  അവന്‍  സിവില്‍  സര്‍വീസ്  mains കഴിഞ്ഞു  ഇരിക്കുന്നു. ഇപ്പോളും  ഞങ്ങള്‍  സുഹൃത്ബന്ധം  സൂക്ഷിക്കുന്നു.അതിനെ  പറ്റി  ഓര്‍ക്കുമ്പോള്‍  ഞാന്‍  ഇന്നും  അറിയാതെ  മനസ്സില്‍  ഓര്‍ക്കും " ഹോ  എന്നാലും  എന്‍റെ  ray ban arunaa".  

5 comments:

  1. i never knew abt this incident.. when was this?? in which class?

    ReplyDelete
  2. Ha ha.eda ithu orginalum bhaavanayudeyum oru mix aanu. muzhuvan satyamalla

    ReplyDelete
  3. Ellapereyum kondu kuzhiyil chaadippikkunna swabhavam appale ullathanalle.

    ReplyDelete
  4. എടാ അലവലാതീ.. ഇങ്ങനെ ഒരു സംഭവം നിന്റെ സ്വപ്നത്തിലായിരിക്കും നടന്നത്, അല്ലേ? നിന്റെ കൂടെപ്പഠിച്ചവര്‍ക്കുപോലും ഈ സംഭവം അറിയില്ലല്ലോ.. കള്ളാ..

    ReplyDelete
  5. ayyo athinu avan aa samayathu schoolil illayirunnu.atha

    ReplyDelete