A family is having 5 members of different age group.They want to cross a bridge in night.They are having one candle which is necessary for any crossing in the bridge.One person of the family can cross the bridge in 1s, another in 3s, and the rest in 6s, 8s and 12s respectively. Maximum no.of persons allowed on the bridge is 2 at any time.While crossing the bridge as a group of 2 persons, the fast moving member will move with the speed of slow moving member only. How they can cross the bridge in less than 30s?
Answers are expected as comments. Those who get answer in first try itself are good.
Raise our Conscience against the Killing of RTI Activists
Wednesday, March 31, 2010
Friday, March 26, 2010
തുറുപ്പു ജെയ്സ്
തുറുപ്പു ജെയ്സ് അഥവാ ജെയ്സ്മോന്‍ എനിക്ക് പ്രിയപ്പെട്ടവനാണ്. നാട്ടുകാര്‍ക്കെല്ലാം വളരെ പ്രിയപ്പെട്ടവന്‍. നാട്ടിലെ എല്ലാ പ്രശ്നങ്ങളിലും ഇടപെട്ടു തല്ല് മേടിച്ചു കൂട്ടുന്ന ഒരു സ്വഭാവം അദ്ദേഹത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. മറ്റൊരു പ്രത്യേകത അദ്ദേഹത്തിന്‍റെ നിര്‍ത്താതെയുള്ള തമാശയാണ്. ഒരു കൂട്ടത്തില്‍ അദ്ദേഹം മാത്രം ചിരിച്ചു കൊണ്ട് നില്‍ക്കുന്നത് കണ്ടാല്‍ ഉറപ്പിക്കാം, പുള്ളി എന്തോ തമാശ അടിച്ചിട്ടുണ്ട്. കൈയൂക്ക്, നാവു എന്നിവ ആയുധമായി മറ്റുള്ളവര്‍ ഉപയോഗിക്കുമ്പോള്‍ അദ്ദേഹം അതിനായി തമാശ ഉപയോഗിക്കുന്നു.
സുന്ദരിമാരെ പറ്റിക്കുക എന്നത് പുള്ളിക്ക് ഒരു ഹരമാണ്. ഒരിക്കല്‍ ഞങ്ങള്‍ നാല് പേര് ട്രെയിന്‍ കാത്തു stationil നില്‍ക്കുകയായിരുന്നു. കൂട്ടത്തില്‍ ഒന്നു ഒരു സുന്ദരിയാണ്. അവള്‍ ബാഗ് ഞങ്ങളെ ഏല്‍പ്പിച്ചു ഭക്ഷണം മേടിക്കാനായി പോയി. അപ്പോള്‍ ജെയ്സ് മോനൊരു കിടിലന്‍ ഐഡിയ. "അവിടെയിരിക്കുന്ന രണ്ടു ബാഗുകളില്‍ ഒന്നു ഒളിപ്പിച്ചു വയ്ക്കാം. അപ്പോള്‍ സുന്ദരി ഭയക്കുമല്ലോ. അങ്ങനെ നമുക്കവളെ പറ്റിക്കാം", പുള്ളി പറഞ്ഞു. ഞങ്ങളും സമ്മതിച്ചു. പുള്ളി ഓടിപ്പോയി അവിടെയുള്ള ബാഗുകളില്‍ ഒന്നു പുള്ളിയുടെ ബാഗുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചു. അതുകഴിഞ്ഞ് ഒരു സെക്കണ്ടു കഴിഞ്ഞില്ല എവിടെ നിന്നോ അഞ്ചാറു പേര്‍ ഓടിവന്നു പുള്ളിയെ പൂരത്തല്ല്. "ഞങ്ങളുടെ ബാഗ് അടിച്ചു മാറ്റുന്നോടാ" എന്ന് ചോദിച്ചാണ് അടി. എന്നിട്ട് അവര്‍ ബാഗുമെടുത്ത് പോയി. അപ്പോളാണ് ഞങ്ങള്‍ക്ക് കാര്യം പിടികിട്ടുന്നത്. പിന്നിട് സുന്ദരി വന്നപ്പോള്‍ ഞാന്‍ കാര്യം തിരക്കി. അവള്‍ പറഞ്ഞു അവള്‍ക്കു ആകെ ഒരു ബാഗെ ഉള്ളു എന്ന്. അപ്പോളാണ് അവള്‍ വീങ്ങിയ ജൈസിന്‍റെ മുഖം കാണുന്നത്. തട്ടി വീണതാണ് എന്ന പുള്ളിയുടെ മറുപടി കേട്ട് ഞങ്ങള്‍ ചിരിച്ചു പോയി.
പിശുക്ക് എന്ന പദം തന്നെ അദ്ദേഹത്തില്‍ നിന്നാണോ ഉത്ഭവിച്ചത് എന്ന് ഞാന്‍ സംശയിക്കുന്നു. ഒരിക്കല്‍ ഞാനും അദ്ദേഹവും മദ്രാസിലെ KFC എന്ന ഭക്ഷണ ശാലയില്‍ കയറി. ഞങ്ങള്‍ വയറു നിറയെ കഴിച്ചു. പുള്ളി ഇടയ്ക്കിടയ്ക്ക് അവിടെ കയറുന്നത് കൊണ്ട് അഞ്ചു പൈസ ടിപ്പു വയ്ക്കില്ലെന്ന് അവിടുത്തെ waitarkku അറിയാമായിരുന്നു. അതുകൊണ്ട് waitor ഒരു പണി ഒപ്പിച്ചു. മിച്ചം വന്ന 7 രൂപയില്‍ 2 രൂപ envalappinte വരിപ്പില്‍ ഒളിപ്പിച്ചു വച്ചു. മിച്ചം നോക്കിയാ പുള്ളി ഞെട്ടി പോയി. രണ്ടു രൂപ കുറവോ. പുള്ളി envalappu മുഴുവന്‍ തപ്പി ഒളിപ്പിച്ചിരുന്ന രണ്ടു രൂപ കണ്ടെടുത്തു. എന്നിട്ട് അവിടെ ടാറ്റാ എന്നെഴുതിയ ചെറിയ ഒരു കടലാസ് തിരുകി വച്ചു. ഞങ്ങള്‍ തിരിച്ചു പോരുമ്പോള്‍ ഞാന്‍ പതിയെ ഒന്നു തിരിഞ്ഞു നോക്കി. waiter ആ ടാറ്റാ കടലാസ് വായിച്ചു ഒരു ചമ്മലോടെ എന്നേ നോക്കി. ഒരു പുഞ്ചിരിയോടെ ഞാന്‍ പുള്ളിക്ക് ടാറ്റാ പറഞ്ഞു.

കുഞ്ഞൂഞ്ഞു ചേട്ടന്‍
കുഞ്ഞൂഞ്ഞു ചേട്ടന്‍ എനിക്ക് ആരായിരുന്നു. അറിയില്ല. എന്‍റെ ചെറുപ്പത്തില്‍ എനിക്ക് എല്ലാം എല്ലാം ചേട്ടന്‍ ആയിരുന്നു. എനിക്ക് കഥകള്‍ പറഞ്ഞു തരികയും എന്നേ ചിരിപ്പിക്കുകയും ചെയ്തിരുന്ന വ്യക്തി. എനിക്ക് ഓര്‍മ വരുന്ന നാള്‍ മുതല്‍ തന്നെ ചേട്ടന്‍ വീട്ടില്‍ ഉണ്ട്. വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത് ചേട്ടനായിരുന്നു.വീട്ടിലെ പണിക്കാരന്‍ ആയിരുന്നെങ്കിലും ഞങ്ങള്‍ അങ്ങനെ ആയിരുന്നില്ല അദ്ദേഹത്തെ കണ്ടിരുന്നത്.ചെറുപ്പത്തില്‍ നമ്മളുമായി സംവദിക്കുന്നവര്‍ നമ്മുടെ സ്വഭാവ രൂപികരണത്തില്‍ വലിയ പങ്കു വഹിക്കും. എന്‍റെ ചെറുപ്പത്തിലെ മധുരമുള്ള ഓര്‍മ്മകള്‍ അദ്ദേഹത്തെ ചുറ്റി പറ്റി തന്നെയാണ്.
ഞാന്‍ 12 കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ സ്ഥലം മാറി പോയി. അപ്പോളേക്കും അദ്ദേഹത്തിനു ചെറുതായി വയ്യായ്ക തുടങ്ങിയിരുന്നു. പഠനവും മറ്റു തിരക്കുകളും മൂലം ആ ഓര്‍മകളുമായി സാവധാനം സന്ധി ചെയ്യേണ്ടി വന്നു. വിജയങ്ങള്‍ എത്തി പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മള്‍ വേരുകള്‍ മറക്കുന്നു. അതിന്‍റെ വില മനസിലായി വരുമ്പോളേക്കും വേരുകള്‍ തന്നെ ഉണ്ടാവില്ല. ചേട്ടന് കാന്‍സര്‍ ആണ് എന്ന് ഞാന്‍ പിന്നിട് അറിഞ്ഞു. അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. കാര്യമായി അന്വേഷിച്ചില്ല എന്നത് സത്യം. ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ച് നമ്മുടെ താല്‍പര്യങ്ങളിലും മാറ്റം വരുന്നു. വളരെ സ്വാഭാവികമായ മാറ്റം. പഠനം പൂര്‍ത്തി ആക്കിയപ്പോലും ഞാന്‍ അദ്ദേഹത്തെ അന്വേഷിച്ചില്ല.കഴിഞ്ഞ ആഴ്ച ചേട്ടന്‍ മരിച്ചു. ഇന്നലെ ഞാന്‍ ശവ കുടീരത്തില്‍ പോയിരുന്നു. മനസ്സ് മരവിച്ചു കഴിഞ്ഞാല്‍ പിന്നെ വികാരങ്ങള്‍ക്ക് പ്രസക്തി ഇല്ല. അദ്ദേഹത്തിന്‍റെ കാല്‍കല്‍ ഞാന്‍ ഒരു പൂവ് വച്ചു. മുല്ലപൂവ് വളരെ ഇഷടമായിരുന്നു അദ്ദേഹത്തിന്. ഇപ്പോള്‍ എനിക്ക് ചുറ്റും ഒരു ചെറു കാറ്റടിക്കുന്നു. അദ്ദേഹത്തിന്‍റെ ആത്മാവ് ആവും. ഒരിറ്റു കണ്ണീര്‍ എന്‍റെ കടലാസ്സില്‍ വീണോ?
Thursday, March 4, 2010
Simple puzzle
Which is the largest integer that can perfectly divide any number which is a combination of all digits(ie 0 to 9) with no repetition of digits in the number?
Answers are expected as comments
Answers are expected as comments
Monday, March 1, 2010
അജീബ് എന്ന അജിക്കുട്ടന്‍
എന്‍റെ വളരെ അടുത്ത സുഹൃത്ത് ആണ് അജീബ് എന്ന അജിക്കുട്ടന്‍. ഒരിക്കല്‍ ഞാനും അജിക്കുട്ടനും ഷോപ്പിംഗ് കഴിഞ്ഞു വരികയാണ്. അപ്പോളാണ് അവന്‍ അത് കണ്ടത്. തിരുവനന്തപുരം big bazaar ഷോപ്പിന്‍റെ അടുത്തുള്ള കറണ്ടു പോസ്റ്റിലെ ഫ്യുസില്‍ നിന്ന് ലൈന്‍ ഷോര്‍ട്ട് ആയി പുക വരുന്നു. നടന്നു പോവുന്ന ചിലര്‍ അത് കാണുന്നുണ്ട്. ചിലര്‍ കാണാതെ പോകുന്നുമുണ്ട് . അജിക്കുട്ടനിലെ പര സഹായബോധം അതിന്‍റെ ഉച്ചസ്ഥായില്‍ എത്തി. അവന്‍ ഉടനെ ഓടി ചെന്ന് അവിടെ നിന്ന് ആളുകളെ മാറ്റാന്‍ തുടങ്ങി. കാണാതെ പോവുന്നവരെ അത് കാണിച്ചു അതിന്‍റെ തിക്തഫലങ്ങള്‍ വിവരിക്കാനും തുടങ്ങി. ചെറിയ സമയം കൊണ്ട് അവിടെ ഒരു വലിയ ജനക്കൂട്ടം രൂപപ്പെട്ടു . ഞാന്‍ പതിയെ ജനക്കൂട്ടത്തിലേക്ക് മുങ്ങി. അവന്‍റെ വിവരണം കേട്ട് കറണ്ടു ഇങ്ങനെയൊക്കെ ആണോ എന്ന മട്ടില്‍ ജനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കുകയും തലയാട്ടുകയും ഒക്കെ ചെയ്യുന്നുണ്ട്.നമ്മള്‍ ഭാഗ്യത്തില്‍ രക്ഷപെട്ടല്ലോ എന്ന ആവേശത്തിലാണ് അവരുടെ നില്‍പ്.
ജനക്കൂട്ടത്തില്‍ ഒന്നു രണ്ടു സുന്ദരികള്‍ ഉണ്ടായിരുന്നത് പൊതുവേ സ്ത്രീ തല്‍പരനായിരുന്ന അജിക്കുട്ടന്റെ ആവേശം കൂട്ടി. ഉടനെ അവന്‍ ഫോണ്‍ എടുത്തു. അതിന്‍റെ തലേ ആഴ്ച കേരളത്തിലെ എല്ലാ പോലീസ് SPമാരും commissionerമാരും അവരുടെ നമ്പറുകള്‍ പബ്ലിഷ് ചെയ്തത് അവന്‍റെ ഫോണില്‍ ഉണ്ടായിരുന്നു. അവന്‍ ആവേശത്തില്‍ തിരുവനന്തപുരം commissionerine തന്നെ വിളിച്ചു. commissioner വിവരങ്ങല്ലെല്ലാം ചോദിച്ചറിഞ്ഞ ശേഷം അവന്‍റെ പരസഹായബോധത്തെ മുക്തകണ്ടം പുകഴ്ത്തുകയും വേണ്ട സഹായങ്ങള്‍ ഉടനടി എത്തിക്കാമെന്നു ഉറപ്പു നല്‍കുകയും ചെയ്തു. ഇതൊക്കെ കഴിഞ്ഞു പുറകോട്ടു നോക്കിയാ അജിക്കുട്ടന്‍ ഞെട്ടി പോയി.അതാ പുക തന്നത്താന്‍ നിന്നിരിക്കുന്നു. താന്‍ ഇപ്പോള്‍ വരാമെന്നും ആരോടും പോകരുതെന്നും പറഞ്ഞിട്ട് ഫോണ്‍ switch off ചെയ്തു അവന്‍ പയ്യെ ജനക്കൂട്ടത്തിലേക്ക് മുങ്ങി. ഞാന്‍ അടുത്ത ബസില്‍ ചാടി കയറി.അല്‍പം കഴിഞ്ഞപ്പോ അവിടെ ഒരു പോലീസ് ജീപ്പ് വന്നു നില്‍ക്കുന്നതും ആള്‍ക്കാരോട് എന്തൊക്കെയോ ചോദിക്കുന്നതും ഞങ്ങള്‍ ദൂരെ ബസില്‍ ഇരുന്നു കണ്ടു. പിന്നിട് അവനെ ഒരാഴ്ചക്ക് ശേഷമാണ് ഞാന്‍ ഓഫീസില്‍ കണ്ടത്. പനിയായാതിനാല്‍ നാട്ടില്‍ പോയി എന്ന അവന്‍റെ മറുപടി കേട്ട് ഞാന്‍ ചിരിച്ചു പോയി.

പയ്മാന്‍ ചിരിക്കുന്നു
പയ്മാന്‍ വളരെ ബുദ്ധിമാനും പ്രഗല്ഫനുമായ എന്‍റെ ഒരു സുഹൃത്താണ്. ചെയ്യുന്ന ജോലികള്‍ അതിന്‍റെ പൂര്‍ണതയില്‍ പൂര്‍ത്തിയാക്കനമെന്നത് പയ്മാനൂ നിര്‍ബന്ധമാണ് . സത്യസന്ധത , രാജ്യസ്നേഹം എന്നിവ അദ്ദേഹത്തിന്റെ മുഖമുദ്രകളാണ്. അനീതി , അക്രമം എന്നിവ എവിടെ കണ്ടാലും അദ്ദേഹം ചൂടായികളയും; അത് ചെയുന്നവരോടല്ല, കൂടെയുള്ള നമ്മളോട്. "ഇപ്പോളത്തെ വ്യവസ്ഥിതി ശരിയല്ല" എന്നതാണ് അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വാക്യം.
ഒരിക്കല്‍ പൈമാനും മറ്റൊരു സാറുമായി വ്യവസ്ഥിതി സംബന്ധിച്ച് തര്‍ക്കമുണ്ടായി. തര്‍ക്കം മൂര്‍ചിച്ചപ്പോള്‍ ഓരോരുത്തരും വാദിക്കുന്ന ഭാഗം മറന്നു പോയി. ഗത്യന്തരമില്ലാതെ അവസാനം "ഈ വ്യവസ്ഥിതിക്കു കാരണം പയ്മാനാണ് " എന്നായി സര്‍. ചെകുത്താന്‍, പാപം എന്നിവയെക്കാള്‍ ഇവയെ വെറുത്തിരുന്ന പയ്മാന്‍ പൊട്ടിത്തെറിച്ചു. സര്‍ ഉള്‍പെടെ എല്ലാവരും ഞെട്ടിവിറച്ചു. ജോലി നിര്‍ത്തിവെച്ച പയ്മാന്‍ വാക്കൌട്ടും നടത്തി. അവസാനം ഉന്നത തലങ്ങളില്‍ നിന്നുള്ള ഇടപെടല്‍ കാരണം അദ്ദേഹം ശാന്തനായി. കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും എങ്ങനെയുള്ള പയ്മാനെയും മെരുക്കാന്‍ ഒരാള്‍ക്ക് സാധിക്കും. അദ്ദേഹത്തിന്റെ project managerkku. മദമിളകി നില്‍ക്കുക ആണെങ്കിലും "പയ്മാന്‍" എന്ന ഒറ്റ വിളിയില്‍ പയ്മാന്‍ ഒരു കുട്ടികൊമ്പന്‍ ആയി മാറും. ഇതൊക്കെ കൊണ്ട് അദ്ദേഹത്തിന് "പയ്ക്കാട്ടില്‍ അടിമ" എന്നൊരു ചെല്ലപെരും ഉണ്ട്. പയ്മാന്‍ കഥകള്‍ തുടരും.....
Subscribe to:
Posts (Atom)