Raise our Conscience against the Killing of RTI Activists




Monday, March 1, 2010

പയ്മാന്‍ ചിരിക്കുന്നു

പയ്മാന്‍ വളരെ ബുദ്ധിമാനും പ്രഗല്ഫനുമായ എന്‍റെ ഒരു സുഹൃത്താണ്. ചെയ്യുന്ന ജോലികള്‍  അതിന്‍റെ പൂര്‍ണതയില്‍  പൂര്‍ത്തിയാക്കനമെന്നത്  പയ്മാനൂ   നിര്‍ബന്ധമാണ്‌ . സത്യസന്ധത , രാജ്യസ്നേഹം  എന്നിവ അദ്ദേഹത്തിന്റെ     മുഖമുദ്രകളാണ്. അനീതി  , അക്രമം  എന്നിവ  എവിടെ  കണ്ടാലും  അദ്ദേഹം  ചൂടായികളയും;  അത്  ചെയുന്നവരോടല്ല, കൂടെയുള്ള  നമ്മളോട്. "ഇപ്പോളത്തെ  വ്യവസ്ഥിതി  ശരിയല്ല" എന്നതാണ്  അദ്ദേഹത്തിന്  ഏറ്റവും  ഇഷ്ടപ്പെട്ട  വാക്യം.

ഒരിക്കല്‍  പൈമാനും  മറ്റൊരു  സാറുമായി  വ്യവസ്ഥിതി  സംബന്ധിച്ച്  തര്‍ക്കമുണ്ടായി. തര്‍ക്കം  മൂര്‍ചിച്ചപ്പോള്‍ ഓരോരുത്തരും വാദിക്കുന്ന ഭാഗം  മറന്നു പോയി. ഗത്യന്തരമില്ലാതെ അവസാനം "ഈ വ്യവസ്ഥിതിക്കു കാരണം പയ്മാനാണ് " എന്നായി സര്‍. ചെകുത്താന്‍, പാപം  എന്നിവയെക്കാള്‍ ഇവയെ വെറുത്തിരുന്ന പയ്മാന്‍ പൊട്ടിത്തെറിച്ചു. സര്‍ ഉള്‍പെടെ  എല്ലാവരും ഞെട്ടിവിറച്ചു. ജോലി നിര്‍ത്തിവെച്ച പയ്മാന്‍ വാക്കൌട്ടും നടത്തി. അവസാനം ഉന്നത തലങ്ങളില്‍ നിന്നുള്ള ഇടപെടല്‍ കാരണം അദ്ദേഹം ശാന്തനായി. കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും എങ്ങനെയുള്ള പയ്മാനെയും മെരുക്കാന്‍ ഒരാള്‍ക്ക് സാധിക്കും. അദ്ദേഹത്തിന്റെ  project managerkku.  മദമിളകി നില്‍ക്കുക ആണെങ്കിലും "പയ്മാന്‍" എന്ന ഒറ്റ വിളിയില്‍ പയ്മാന്‍ ഒരു കുട്ടികൊമ്പന്‍ ആയി മാറും. ഇതൊക്കെ കൊണ്ട് അദ്ദേഹത്തിന് "പയ്ക്കാട്ടില്‍ അടിമ" എന്നൊരു ചെല്ലപെരും ഉണ്ട്. പയ്മാന്‍ കഥകള്‍ തുടരും..... 





3 comments:

  1. യെടാ.. യെടാ.. ഇത് ഞാന്‍ പ്രിന്റെടുത്ത് പയ്മാനെ കാണിക്കും!

    ReplyDelete
  2. ആര്‍ക്കും ഒരു പശുവിനെ കെട്ടാവുന്ന തൊഴുത്തായോ പയ്മാന്‍!!!

    ReplyDelete