Raise our Conscience against the Killing of RTI Activists




Thursday, April 1, 2010

സുഹൃത്തുക്കള്‍

രാമനുണ്ണിക്ക്   പ്രായമായിരിക്കുന്നു. ഒന്നും രണ്ടുമല്ല  നാല്പത്തഞ്ചു വയസ്സാവുകയാണ് നാളെ. ഒരു ഞെട്ടലോടെ രാമനുണ്ണി ഒന്നെനീറ്റിരുന്നു. വിശാലമായ സദ്യയുടെയും മറ്റും ഒരുക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്. ചെറുപ്പത്തില്‍  ഒരു പിറന്നാളിനായി കൊതിച്ചിട്ടുണ്ട് താന്‍. അന്നൊക്കെ സമപ്രായക്കാര്‍ പിറന്നാള്‍ ആഖോഷിക്കുമ്പോള്‍ തനിക്ക് സങ്കടം വരുമായിരുന്നു. ഇന്നിപ്പോള്‍ ഓരോ പിറന്നാളും ഞെട്ടലാണ് ഉണ്ടാക്കുന്നത്‌. യുവത്വം അതിന്‍റെ വഴിയില്‍ നിന്നു തന്നെ ഉപേക്ഷിച്ചു  കടന്നു കളയുകയാണ്. എല്ലാം മാറുന്നുണ്ടെങ്കിലും അടിസ്ഥാനപരമായ മാറ്റം എന്നൊന്നില്ല തന്നെ. തന്‍റെ ചെറുപ്പത്തിലും ഇവിടെ വഴികള്‍, മരങ്ങള്‍ എല്ലാം ഉണ്ടായിരുന്നു. ഇന്നും ഉണ്ട്. പക്ഷെ രൂപത്തിലും ഭാവത്തിലും മാത്രം മാറ്റം വന്നിരുക്കുന്നു. ജീവിതത്തിന്‍റെ തടവറയില്‍ കഴിയുന്ന ഹതഭാഗ്യരാണ് എല്ലാവരും. 


                "അച്ഛാ", രുക്മിനിയുടെ വിളി കേട്ട് രാമനുണ്ണി ഞെട്ടി എഴുന്നേറ്റു. ചിന്തകളുടെ ലോകതിരിക്കുമ്പോലുണ്ടായ ആ പൊടുന്നനെയുള്ള വിളി അയാളെ അസ്വസ്ഥനാക്കി. "ഒന്നു വന്നു സഹായിക്കു അച്ഛാ", രുക്മിണി വിളിച്ചു പറയുകയാണ്. "ദാ വരുന്നു", അയാള്‍ പറഞ്ഞു. 


              അയാള്‍ തന്‍റെ കസേരയില്‍ ചാരി ഇരുന്നു. ലക്ഷ്മിയമ്മയുടെയും ജനാര്‍ധനന്‍    മൂച്ചാരിയുടെയും ഓര്‍മ്മകള്‍  അയാളുടെ  മനസ്സിലൂടെ കടന്നു പോയി. രാമനുണ്ണി ജനിച്ചത്‌ പാലക്കാട്ടാണ്. അച്ഛനും അമ്മയും ചെറുപ്പത്തിലെ പോയ തനിക്കു ആകെ ഉണ്ടായിരുന്നത് ഒരു അമ്മാവനാണ്. ലക്ഷ്മിയമ്മക്ക്‌ ഒരു സഹായത്തിനായാണ് നന്നേ ചെറുപ്പത്തിലെ താന്‍  ത്രിക്കാട്ടുകരയില്‍ എത്തിയത്.  ലക്ഷ്മിയമ്മയുടെ വീട്ടിലെ കാര്യസ്ഥന്‍ കുട്ടന്‍ നായരുടെ ഒരു സുഹൃത്തായിരുന്നു തന്‍റെ അമ്മാവന്‍. തന്നെ തീരെ താല്പര്യമില്ലാതിരുന്ന ആ അമ്മാവന്‍ ഉടനെ തന്നെ  കുട്ടന്‍ നായരുടെ കൂടെ പറഞ്ഞു വിട്ടു. 


              ലക്മിയമ്മക്കും മൂച്ചാരിക്കും കൂടി ആകെ ഒരു മകനെ ഉണ്ടായിരുന്നുള്ളൂ. ആനന്ദന്‍. അവന്‍ പഠനത്തില്‍ നന്നേ പിന്നോക്കമായിരുന്നു. വിശേഷിച്ചു ഗണിതത്തില്‍. വീട്ടില്‍ വന്നപ്പോള്‍ ലക്മിയമ്മ  ചോദിച്ചു, "എന്താ പേര്?". " രാമനുണ്ണിന്നാ"  താന്‍ പറഞ്ഞു.  "വൃത്തിയും വെടിപ്പും ഒക്കെ ഉള്ള കൂട്ടത്തില്‍ ആണല്ലോ അല്ലെ ? ഇവിടുത്തെ ചെറിയ പണിയൊക്കെ ചെയ്തങ്ങു കൂടിക്കോള്. പിന്നെ, ആ ചായ്പ്പില്‍ കിടന്നോളൂ . ഒരു പായ അവിടെ കേടക്കനത്‌  എടുത്തോളു". മൂച്ചാരിയാണ് ബാക്കി പറഞ്ഞത്. 


             ആനന്ദന്‍ താനുമായി വളരെ വേഗം അടുത്തു. തനിക്കറിയാവുന്ന ഗണിതം അവനു പറഞ്ഞു കൊടുത്തു. കണക്കിലെ അവന്‍റെ പുരോഗതി മനസ്സിലാക്കിയ ലക്ഷ്മിയമ്മയാണ് മൂച്ചരിയുടെ അടുത്ത് ആ രഹസ്യം പറഞ്ഞത്. പഠിക്കുന്ന കുട്ടികളെ നന്നേ താല്പര്യമുണ്ടായിരുന്ന അവര്‍ ഇരുവരും ചേര്‍ന്നാണ് അന്ന് തന്നെ പള്ളിക്കൂടത്തില്‍ ചേര്‍ത്തത്. രണ്ടു പേരും ഒരുമിച്ചു പഠിച്ചു വന്നു. ആനന്ദന്റെ, വീട്ടിലെ ഗുരുവായിരുന്നു താന്‍. തങ്ങള്‍ അന്യോന്യം ഉറ്റ സുഹ്ര്തുക്കളായി   മാറാന്‍ അധികം  താമസിച്ചില്ല.   


          പത്താം തരം പിന്നിട്ടപ്പോലാണ് ഇരുവരും പിരിഞ്ഞത്. ആനന്ദന്‍ തന്‍റെ ഇഷ്ട പ്രകാരം ഡോക്ടര്‍ ആകാനുള്ള പഠനത്തിനായി പോയി. താന്‍ തനിക്ക് എന്നും പ്രിയപ്പെട്ട വക്കില്‍ പഠനത്തിനും. ലക്ഷ്മിയമ്മയും മൂച്ചാരിയും തങ്ങളെ ഒരിക്കലും വേര്‍തിരിച്ചു കണ്ടിട്ടില്ല. ഉയര്‍ന്ന ഗ്രേഡില്‍ തന്നെ താന്‍ പഠിച്ചു പാസ്സായി. ആനന്ദന്‍ തുടക്കത്തില്‍ ചില പരീക്ഷകളില്‍ തോറ്റെങ്കിലും പിന്നിട് അവനും പഠിച്ചു പാസ്സായി. വിജയ ദിവസത്തെ ആഘോഷം അയാളുടെ ഓര്‍മയിലൂടെ കടന്നു പോയി. അയാള്‍ കണ്ണുകളടച്ചു. 


        ഓര്‍മ്മകളുടെ ഈ ലോകതിരിക്കുമ്പോലുള്ള സുഖം ഒന്നു വേറെ തന്നെയാണ്. ചുറ്റുപാടുകളില്‍ നിന്നു അകന്നു, സങ്കല്പ്പലോകത്തില്‍ ഒരു കണികയായി പാറിനടക്കം. പൂര്‍ണ സ്വതന്ത്രനായി, ഒന്നിനാലും ബന്ധിക്കപ്പെടാതെ . "അച്ഛനോട് വഴക്കാണ്", രുക്മിനിയുടെ ആവര്‍ത്തിച്ചുള്ള പരാതി കേട്ടാണ് രാമനുണ്ണി ഉണര്‍ന്നത്. അയാള്‍ തന്‍റെ കണ്ണട മൂക്കിന്മുകളില്‍ ഉറപ്പിച്ചു രുക്മിനിയുടെ കൂടെ പോയി.


        ഇത്തവണത്തെ പിറന്നാള്‍ ആഘോഷം ഇത്ര വിപുലമാക്കാനുള്ള പ്രധാന കാരണം  ആനന്ദന്റെ വരവാണ്. അയാള്‍ പഠനത്തിനു ശേഷം അമേരിക്കയിലാണ് താമസം. ഇപ്പോള്‍ നാട്ടില്‍ വന്നിട്ട് തന്നെ അഞ്ചാറു വര്‍ഷമായി. രാമനുണ്ണിക്ക് ഏറ്റവും സന്തോഷം നല്‍കുന്ന വാര്‍ത്തയായിരുന്നു ആനന്ദന്റെ  വരവ്.അതോടെ  ഈ പിറന്നാള്‍ കെങ്കേമം ആക്കാന്‍  അയാള്‍ തീരുമാനിച്ചു.  വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള കാത്തിരുപ്പ് ഒരു പ്രത്യേക അനുഭൂതിയാണ്. അയാള്‍ ചിന്തിച്ചു . അവര്‍ എത്തുമ്പോഴാണ്  ആകാംക്ഷ പൂര്‍ണമായി സന്തോഷമായി മാറുക. താല്‍കാലികമായെങ്കിലും മറ്റെല്ലാം മറക്കുന്ന നിമിഷം. കൂട്ടുകാരന് കൊടുക്കാനായി അയാള്‍ വിലപിടിപ്പുള്ള ഒരു സമ്മാനം മേടിച്ചു വച്ചിട്ടുണ്ട്. വില കൂടിയ ഒരു വാച്ച്. പല കടകളില്‍ പരതിയാണ്  അയാള്‍ അത് മേടിച്ചത്. ഇന്ന് വൈകുന്നേരം   അവന്‍ വരും. ഇഴഞ്ഞു നീങ്ങുന്ന സമയത്തെ അയാള്‍ പുഞ്ചിരിയോടെ കീഴ്പെടുത്തികൊണ്ടിരുന്നു. പടിപ്പുരയില്‍ കണ്ണുംനട്ട്‌ അയാള്‍ കസേരയിലേക്ക് ചാഞ്ഞു.   

3 comments:

  1. "കഥ"കള്‍ ഒരുപാട് വായിക്കണം. നമുക്കു പുതിയതായ, നമ്മുടേതായ എന്തെങ്കിലും പറഞ്ഞു വയ്ക്കാന്‍ കഴിയണം. ഉപദേശമല്ല കേട്ടോ. ഞാന്‍ കഥ എഴുതാറേ ഇല്ല. ഒരു അഭിപ്രായം മാത്രം.

    ReplyDelete
  2. katha rachana enikku pattiya mekhala allennu tonnunnu.

    ReplyDelete