Raise our Conscience against the Killing of RTI Activists
Saturday, April 3, 2010
വീണ്ടുമൊരു ദുഖവെള്ളി
മറ്റൊരു ദുഖവെള്ളി കൂടി ശാന്തം കടന്നുപോയി. ഒരു സാധാരണ പ്രഭാതം മാത്രം. പക്ഷെ ചില ചിന്തകള്‍. ഇരുതല വാളിനേക്കാള്‍ മൂര്‍ച്ചയേറിയ ചിന്തിപ്പിക്കുന്ന വാക്കുകള്‍. ആദിക്കും അന്ത്യത്തിനും ഇടയില്‍ പാഞ്ഞു പോവുന്ന സമയത്തിന് പോലും പറയാനാവാത്ത സമസ്യകള്‍. എല്ലാം ശേഷിക്കുന്നു. നിന്‍റെ കണ്ണിലെ തടിക്കഷണം കാണാതെ അന്യന്‍റെ കണ്ണിലെ കരടു എടുക്കാന്‍ ശ്രമിക്കുന്നോ എന്ന് അവന്‍ അരുള്‍ ചെയ്തത് എന്നോടാണോ? അവന്‍ എന്‍റെ കണ്ണിലെ തടിക്കഷണം കാണുന്നു. എല്ലാം കുരിശില്‍ ചുമക്കുന്നു. പടയാളികളുടെ ചാട്ടവാര്‍ നിശബ്ദം സഹിച്ച അവനു ഇപ്പോള്‍ നമ്മള്‍ നല്‍കുന്ന കുരിശുകള്‍ സഹിക്കാന്‍ സാധിക്കുന്നുണ്ടോ? "മറഞ്ഞിരിക്കുന്നതോന്നും വെളിച്ചത്തു വരാതിരിക്കില്ല. നിഗൂടമായതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല. നിങ്ങള്‍ ഇരുട്ടത്ത് സംസാരിച്ചത് വെളിച്ചത്തു കേള്‍ക്കപെടും."
ദാരിദ്ര്യത്തില്‍ ജനിച്ചു, ദാരിദ്ര്യത്തില്‍ ജീവിച്ചു, ദാരിദ്ര്യത്തില്‍ മരിച്ച അവന്‍ അനേകരെ മുന്നോട്ടു നയിച്ചു. ഭണ്ടാരത്തില്‍ അനേകം പണം നിക്ഷേപിച്ച ധനികനെക്കള്‍ സ്വര്‍ഗത്തില്‍ ഓഹരി നേടിയത് തന്‍റെ അന്നത്തെ വരുമാനത്തിന്‍റെ ഒരു പങ്കായ തുച്ചമായ വരുമാനം ദൈവത്തിനു നല്‍കിയ വിധവയാണ് എന്ന് അവന്‍ പറഞ്ഞപ്പോള്‍ അതൊരു പുതിയ നിയമ സംഹിതയായി. പശ്ച്ചാതപിക്കുന്നിലെങ്കില്‍ നിങ്ങള്‍ക്കു നാശം എന്ന് അവന്‍ ഉദ്ഖോഷിച്ചത് നമ്മെ നോക്കി ആയിരുന്നോ? "ആത്മാവാണ് ജീവന്‍ നല്കുന്നത്. ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോട് ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്മാവും ജീവനുമാണ്.നിങ്ങള്‍ വിധിക്കുന്നത് പോലെ നിങ്ങളും വിധിക്കപെടും". ഞാന്‍ ബൈബിള്‍ കൈയില്‍ എടുത്തു. അവന്‍റെ ജീവിതത്തിലൂടെ ഒരു ചെറു പ്രദിക്ഷണം. ബൈബിള്‍ അടക്കുമ്പോള്‍ ഒരു വാചകം എന്‍റെ മനസ്സില്‍ തറച്ചു നിന്നു. "നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടെ".
Subscribe to:
Post Comments (Atom)
No comments:
Post a Comment