Raise our Conscience against the Killing of RTI Activists
Wednesday, April 21, 2010
നമ്മുടെ വിദ്യാഭാസ രീതി - ഒരു വിചിന്തനം
വിദ്യാഭാസമാണ് ഒരു വ്യക്തിയുടെയും, നാടിന്‍റെയും അതിലുപരി രാജ്യത്തിന്‍റെയും പുരോഗതിക്കു നിതാനം എന്നുള്ള തിരിച്ചറിവില്‍ നിന്നാണ് ഈ ലേഖനം തുടങ്ങുന്നത്. പ്രാചിന കാലത്ത്, അതായത് തക്ഷശില യുഗത്തില്‍ ഭാരതമായിരുന്നു ആഗോള വിദ്യാഭാസ കേന്ദ്രം. നമ്മുടെ ഗുരുകുല സമ്പ്രദായത്തിന്റെ ഗുണഫലങ്ങള്‍ ലോകം മുഴുവന്‍ അനുഭവിച്ചിരുന്ന കാലം. പിന്നിട് ആ ഉന്നതി എത്തിപിടിക്കാന്‍ നമുക്കായില്ല. മറ്റു രാജ്യങ്ങള്‍ കുതിച്ചപ്പോള്‍ നമ്മള്‍ പിന്നിലായി പോയിരിക്കുന്നു. ദാരിദ്ര്യം മാത്രമാണ് ഇതിനു കാരണം എന്ന് പറയാന്‍ വയ്യ. നമ്മുടെ ചിന്താഗതിയില്‍ ഉള്ള വ്യത്യാസവും അത്തരമൊരു മാറ്റത്തിന് ചുക്കാന്‍ പിടിച്ചു. മധ്യയുഗങ്ങളില്‍ ഭാരതം സാഹിത്യത്തിനും കലക്കും മാത്രം പ്രാധാന്യം നല്കിയതല്ലേ ഇതിനു കാരണം എന്ന് ഞാന്‍ സംശയിക്കുന്നു.
സര്‍വകലാശാലകളുടെയും മറ്റും തലപ്പത് രാഷ്ട്രിയം കടന്നു കയറിയത് വലിയ ഒരു പ്രാശ്നമായി എനിക്ക് തോന്നുന്നു. താരതമ്യേന വിദ്യാഭാസം കുറവുള്ള MLA, MP ഒക്കെ സെനറ്റിലും മറ്റും കയറുന്നു. തന്നെയുമല്ല അവിടെയുള്ള അംഗങ്ങളെ വരെ രാഷ്ട്രിയ അടിസ്ഥാനത്തില്‍ വിഭജിക്കുന്നു. ഞാന്‍ പഠിച്ച കേരള സര്‍വകലാശാലയില്‍ സ്ഥിതി ഒട്ടും ഭിന്നമല്ല. യോഗങ്ങളില്‍, തമ്മിലടിക്കാന്‍ പ്രഥാനമായും സമയം ചിലവഴിക്കുന്ന ഇവര്‍ ഗവേഷണത്തിനും മറ്റും എങ്ങനെ സമയം ചിലവഴിക്കും? ഇത്തരം ഉന്നത അധികാര സമിതകളില്‍ രാഷ്ട്രിയം പൂര്‍ണമായി മാറ്റി meritinu പ്രാധാന്യം കൊടുക്കണം. അവിടങ്ങളില്‍ എത്തുന്നവര്‍ വളരെ നല്ല track record ഉള്ളവരാണെന്ന് എല്ലാവര്‍ക്കും അറിയാമായിരിക്കണം. നമ്മുടെ പ്രശതമായ iit, iim structure എല്ലാ സര്‍വകലാശാലകളും നടപ്പാക്കണം.
വിദ്യാര്‍ഥി രാഷ്ട്രിയം എക്കാലത്തെയും നീറുന്ന ഒരു പ്രശ്നമാണെന്ന് തോന്നുന്നു. യഥാര്‍ത്ഥത്തില്‍ കലാലയങ്ങളില്‍ രാഷ്ടിയ പ്രവര്‍ത്തനത്തിന്റെ ആവശ്യം എന്താണെന്ന് എല്ലാവരും ചിന്തിക്കേണ്ടിയിരിക്കുന്നു. കലാലയം വിദ്യ അഭ്യസിക്കാനുള്ള ആലയം ആണ്. നേതൃപാടവം, സംഘടന ശേഷി, പ്രതികരണ ശേഷി എന്നിവ കലാലയ രാഷ്ട്രിയം വഴിയെ ഉണ്ടാവു എന്നതിനോട് ഞാന്‍ വിയോജിക്കുന്നു. എല്ലാ കലാലയങ്ങളിലും വിദ്യാര്‍ഥി കൂട്ടായ്മ ഉണ്ടാവണം. അതില്‍ തിരഞ്ഞെടുപ്പിലൂടെ എല്ലാ വര്‍ഷവും നേതാക്കളെ കണ്ടെത്തണം. എന്നാല്‍ അവക്കോ, അവയില്‍ മത്സരിക്കുന്നവര്‍ക്കോ രാഷ്ട്രിയ പ്രസ്ഥാനങ്ങളുമായി ഒരു ബന്ധവും ഇല്ലാതിരിക്കുന്നതാണ് നല്ലത്. ലോകപ്രശസ്തമായ പല സര്‍വകലാശാലകളും പതിറ്റാണ്ടുകളായി സമാധാനപരമായി ഇത്തരത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നത് നാം കാണേണ്ടി ഇരിക്കുന്നു.
നമ്മുടെ രാജ്യത്ത് പ്രധാനമായി മിക്ക സര്‍വകലാശാലകളിലും കണ്ടു വരുന്ന ഒരു പ്രതിഭാസമാണ് പരീക്ഷക്ക് വേണ്ടി പഠിക്കുക എന്നത്. നമ്മടെ പരീക്ഷയിലെ ചോദ്യങ്ങള്‍ അഥവാ പരീക്ഷകള്‍ തന്നെ അത്തരത്തില്‍ ഉണ്ടാക്കപെട്ടവ ആണ്. അതിനാല്‍ മിക്കവരും വിഷയത്തിന്റെ പ്രായോഗിക തലങ്ങളിലേക്ക് കടക്കുന്നില്ല. അഥവാ കടക്കുന്നവര്‍ വിജയം വരിക്കുന്നുമില്ല. ഇത് വളരെ പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. വിഷയം മനസിലാകാന്‍ ഞാന്‍ ഒരു ചെറിയ ഉദാഹരണം സമര്‍തിക്കാം. എന്‍റെ ഒരു സുഹൃത്ത് englandil ആണ് engineering പഠിച്ചത്. ഞാന്‍ ഇവിടെയും. ഞങ്ങള്‍ക്ക് 2 പേര്‍ക്കും 3rd semil C++ എന്ന വിഷയം അഭ്യസിക്കാന്‍ ഉണ്ടായിരുന്നു. ഞാന്‍ ഇവിടെ എന്താണ്, എങ്ങനെയാണ് എന്ന രീതിയില്‍ പഠിച്ചു. തരക്കേടില്ലാത്ത മാര്‍ക്കും കിട്ടി. അവനു അവിടെ തുടക്കത്തില്‍ തന്നെ അദ്ധ്യാപകന്‍ 3 project ആണ് ആ semesterilekku ആയി നല്‍കിയത്. ഒട്ടു മിക്ക അടിസ്ഥാന പാടങ്ങളും അതില്‍ അടങ്ങിയിരുന്നു. അവസാനം ഒരു super marketinte program മുഴുവന്‍ അവന്‍ ഒറ്റയ്ക്ക് എഴുതി. എനിക്ക് അതിന്‍റെ പകുതി പോലും ആ പഠനത്തിനു ശേഷം എഴുതാന്‍ കഴിഞ്ഞില്ല. പക്ഷെ ഇത്തരം വിദ്യാഭാസ രീതിക്ക് വളരെ അത്യാവശ്യം വേണ്ടത് നല്ല അറിവുള്ള അത്യാപകരാന്. ഇവിടെ അതിനു കുറവ് ഉണ്ടെങ്കിലും ഉള്ള അത്യാപകരുടെ മനോഗത്ക്കും മാറ്റം വരേണ്ടി ഇരിക്കുന്നു.
ഇവിടെ juniorinte അല്ലെങ്കില്‍ വിദ്ധ്യാര്തികളുടെ സംശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന അധ്യാപകര്‍ വളരെ കുറവാണ് . സ്വതന്ത്രമായ ഒരു ചിന്താ ശൈലി നമ്മുടെ രാജ്യത്ത് പ്രോല്‍സാഹിപ്പിക്കപെടുന്നുണ്ടോ എന്നത് കണ്ടു അറിയേണ്ടി ഇരിക്കുന്നു. പലപ്പോഴും ഇത്തരം കാട് കയറുന്ന ചിന്തകളാണ് വലിയ കണ്ടുപിടിത്തങ്ങളില്‍ എത്തിയിട്ടുള്ളത് "A teacher is one who teaches" എന്നതില്‍ നിന്നു മാറി "A teacher is one who guides you" എന്ന് ആകേണ്ടിയിരിക്കുന്നു. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ഇത്തരമൊരു നിലപാട് വളരെ ആവശ്യമാണ്.
ഉന്നത ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി വളരെ അധികം പണം ആവശ്യമുണ്ട്. ഇത് മുഴുവന്‍ സര്‍ക്കാര്‍ മുടക്കുക എന്നത് തീര്‍ത്തും അപ്രായോഗികവും ബാലിശവുമായ ഒരു വാദമാണ്. ഗവേഷണങ്ങള്‍ കൊണ്ട് പ്രയോജനമുള്ള ധാരാളം സ്വകാര്യ പ്രസ്ഥാനങ്ങള്‍ ഉണ്ട്. അവരുടെ പണം sponsorship ആയി ഗവേഷണത്തിന് ഉപയോഗിക്കാം. അത് കൊണ്ട് ഗവേഷകനും, പ്രസ്ഥാനത്തിനും, സര്‍ക്കാരിനും നേട്ടമുണ്ട്. ധാരാളം വ്യക്തികള്‍ ഗവേഷണ മേഖലയിലേക്ക് ആകര്ഷിക്കപെടുകയും ഒപ്പം നമ്മുടെ രാജ്യം ഒരു ഗവേഷണ കേന്ദ്രമായി വളരുകയും ചെയ്യും. പൊതുജനങ്ങള്‍ക്കു വേണ്ടിയുള്ള ഗവേഷണങ്ങള്‍ക്ക് സര്‍ക്കാരിനു കൂടുതല്‍ പൈസ മുടക്കുകയും ചെയ്യാം.
നമ്മുടെ രാജ്യത്തെ ഒരു പ്രധാന പ്രശ്നം ശാസ്ത്ര ഗവേഷണത്തിന് നല്‍കുന്ന പ്രാധാന്യ കുറവാണ്. ഇവിടെ കലയിലും ഭാഷയിലും ഒക്കെ ധാരാളം ഗവേഷണങ്ങള്‍ നടക്കുന്നു. 18th നൂറ്റാണ്ടില്‍ നമുക്ക് പറ്റിയ തെറ്റുകള്‍ ആവര്ത്തിക്കപെടുകയാണ്. കലയിലും ഭാഷയിലും ഗവേഷണം നടത്തിയതുകൊണ്ട് പൊതു ജനത്തിന് എന്താണ് പ്രയോജനം. നമ്മള്‍ ശാസ്ത്ര ഗവേഷണത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ട സമയം വളരെ വൈകിയിരിക്കുന്നു. ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ വിദ്യാഭാസ ഗവേഷണങ്ങള്‍, പുരോഗതിയെ അഭേദ്യമാം വിധത്തില്‍ സ്വാധീനിക്കുന്നു. ഇത് എല്ലാവരുമായി വളരെയധികം ബന്ധപെട്ടിരിക്കുന്ന വിഷയമായതിനാല്‍ എല്ലാവരുടെയും അഭിപ്രായം സാദരം ക്ഷണിക്കുന്നു. ലോകത്തെ വന്‍ ശക്തിയാകാന്‍ കുതിക്കുന്ന ഭാരതത്തിനു വിദ്യാഭാസ പ്രസ്ഥാനങ്ങള്‍ ഉറച്ച പിന്തുണ നല്‍കട്ടെ.
Subscribe to:
Post Comments (Atom)
അക്ഷരത്തെറ്റുകള്‍ ധാരാളം.ശ്രദ്ധിക്കുക.ആശയങ്ങളില്‍ പുതുമ കൊണ്ടുവരാന്‍ ശ്രമിക്കുക.ശൈലിയിലും വ്യതിയാനങ്ങള്‍ കൊണ്ടുവരിക. ബാക്കി നേരില്‍ കാണുമ്പോള്‍ പറയാം.
ReplyDeleteenglishil ninnu convert cheyyumbol palappozhum e aksharangale kittunnullu. avasaanam maduthittaanu angane thanne idunnathu. baaki paranjathu pole sridhikkam. thanks for the comments
ReplyDeleteinstall linux and use Swathanthra Malayalam Computing. Its easy and is very good in getting almost all the malayalam letters
ReplyDelete