Raise our Conscience against the Killing of RTI Activists
Sunday, June 6, 2010
മഴ തോരുന്നില്ല, ഓര്‍മ്മകളും
മറ്റൊരു കാലവര്‍ഷം കൂടി.രാവിലെ തുടങ്ങിയ മഴ ഇപ്പോഴും പെയ്തുകൊണ്ടിരിക്കുകയാണ്. മഴക്കാലം പഞ്ഞമാസമെന്നാണ് പഴമക്കാര്‍ പറയുന്നത്. സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത് ഏറ്റവും ഇഷ്ട്ടമില്ലാതിരുന്ന കാലം. പുതിയ ക്ളാസ്സിലേക്കു പോവുന്നത് മഴയുടെ അകമ്പടിയോടെ ആയിരിക്കും. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ഒരു വികാരമുണ്ട്, ഒരു താളവും. പ്രകൃതി ഭൂമിക്കു നല്‍കുന്ന ഒരു ദാനം. ചെറുപ്പത്തില്‍ കുട വിടര്‍ത്താതെ സ്കൂളില്‍ നിന്നു മഴ നനഞ്ഞു വന്നതിനു വഴക്കു പറഞ്ഞ അച്ഛനും അമ്മയുമായി ഓര്‍മ്മകള്‍ എന്നിലേക്ക്. സ്കൂള്‍ ബസ്സില്‍ മഴയത്തു കുടയെടുക്കാതെ ഓടി കയറിയതിനു തന്‍റെ കാലന്‍ കുടയെടുത്ത് എന്‍റെ ഷര്‍ട്ടിന്‍റെ കോളറിനു പിടിച്ച BTM ബസ്സിലെ ചാക്കൊ ചേട്ടന്‍, ആംബല്‍ പൂ പറിക്കാന്‍ ഇറങ്ങിയിരുന്ന പള്ളിയിലെ കുളം, മഴയത്തുള്ള ഫുട്ബോള്‍ കളി, മഴ നനഞ്ഞുള്ള സൈക്കിള്‍ റാലി, അങ്ങനെ ഒര്‍മകളുടെ ഒരു നീണ്ട നിര തന്നെ. അന്നു എന്‍റെ കൂടെയുണ്ടായിരുന്ന ആരും ഇന്നെന്‍റെ ഒപ്പമില്ല. കാലങ്ങള്‍ മാറുന്ന പോലെ നമ്മളും. ആദ്യമായി ജെനവീവു സിസ്റ്റര്‍ എന്നെ ക്ളാസ്സില്‍ നിന്നും ഇറക്കിവിട്ടതും ഒരു മഴക്കാലത്തു തന്നെ. അന്നു ഞാന്‍ വരാന്തയില്‍ മഴ ആസ്വദിച്ച് വിദൂരതയിലേക്കു നോക്കി നിന്നിരുന്നു. മഴ വരുമ്പോള്‍ ഓടി വന്നു നിന്നിരുന്ന സ്കൂള്‍ ഗ്രൌണ്ടിലെ വലിയ മരം, ഇന്നതവിടെ ഇല്ല, വെറും ഓര്‍മ്മകള്‍ മാത്രം. അതിരാവിലെ ഇരുട്ടത്തു, മഴയത്തുണ്ടായിരുന്ന പള്ളിയില്‍ പോക്കും, ക്യാരംസ് കളിയും എല്ലാം നല്ല ഓര്‍മ്മകള്‍ മാത്രം.ഒരു മഴയത്താണ് ഞാനും എന്‍റെ ഉറ്റ സുഹൃത്തും ഒരു ഓട്ടോയിലേക്ക് ചെറുപ്പത്തിന്‍റെ വിവരമില്ലായ്മയില്‍, കക്ക എടുത്തെറിഞ്ഞതും അവര്‍ വണ്ടി നിര്‍ത്തി ഞങ്ങളെ പായിച്ചു വിട്ടതും.എന്‍റെ പെങ്ങള്‍ കുടുംബത്തിലെ ആദ്യ ഡിഗ്രിയുമായി വീട്ടില്‍ എത്തിയതും ഏതോ ഒരു മഴകാലത്ത്. ഞാനും ഒരുങ്ങി കഴിഞ്ഞു, എന്‍റെ മഴക്കാലത്തെ വരവേല്‍ക്കാന്‍. കുറേ നല്ല ഓര്‍മ്മകള്‍ ചുറ്റിലുമാക്കി ഞാന്‍ നിര്‍ത്തുന്നു.
Subscribe to:
Post Comments (Atom)
eda ethu novelinnu copy adichathada ??
ReplyDeleteAppol ithanu ezhuthukaarante swaathandryam :p
eda ninakkulla marupadi njan nerittu kaanumbam parayaameda ma ma mathithalaya
ReplyDelete"അന്നു എന്‍റെ കൂടെയുണ്ടായിരുന്ന ആരും ഇന്നെന്‍റെ ഒപ്പമില്ല."
ReplyDeleteനിന്റെ കയ്യിലിരിപ്പ് കൊണ്ട് തന്നെ.. ഉറപ്പ്!
മഴയെക്കുറിച്ചു പറയുമ്പോള്‍ ക്ലാരയെ ഓര്‍ക്കാതെ വയ്യ. എല്ലാ മഴകളും ഓര്‍മ്മിപ്പിക്കുന്നത് അവളെയാണല്ലോ!
ReplyDeleteആരാ ഈ ക്ളാരാ?
ReplyDeleteedaa, mazhakkaalathinallaa panjamaasamennu pazhamakkaar parayunnathu.
ReplyDeleteathu karkkidakathineyaanu.
ini ithinu njan ninte swaathanthryathil kayyittu ennengaan paranju vannalundallo