"കേരളത്തില്‍ നാളെ മുതല്‍ ഈ വര്‍ഷത്തെ കാലവര്‍ഷം ആരംഭിക്കുന്നു. കാര്യമായ ഇടിവെട്ടു ഉണ്ടായില്ലെങ്കിലും നിര്‍ത്താതെയുള്ള മഴ ഉണ്ടായിരിക്കും. എല്ലാവരും അതനുസരിച്ചു മുന്‍ കരുതല്‍ എടുക്കുക". മലയാലത്തിലെ ഒരു പ്രമുഖ ദിനപത്രത്തില്‍ ഇന്നലെ വന്ന വാര്‍ത്തയാണിത്. "ശ്ശൊ, മഴക്കാലം തുടങ്ങിയല്ലൊ " എന്നു ഞാന്‍ മനസ്സില്‍ വിചാരിക്കുകയും ചെയ്തു. ഇന്നു രാവിലെ എഴുന്നെറ്റു നൊക്കിയപ്പൊള്‍ തെളിഞ്ഞ മാനം. "ചിലപ്പൊ കാലവര്‍ഷം വന്നുകൊണ്ടിരിക്കയാവും. ഇന്നു ഉച്ചയോടെ മഴയുടെ പൊടി പൂരം തന്നെ.കുടയൊക്കെ എടുത്തു വച്ചേക്കാം. മറ്റാരും കുടയില്ലാതെ നടക്കുമ്പോള്‍ ഞാന്‍ മാത്രം നല്ല സ്റ്റയ്ലായി കുടയൊക്കെ ചൂടി വരണം". ഇങ്ങനൊക്കെ വിചാരിച്ചാണ് ഞാന്‍ ഓഫിസില്‍ പോയത്. മഴ പൊയിട്ടു അതിന്‍റെ ഒരു ലാഞ്ചന പൊലുമില്ല. മഴ വരുന്നുണ്ടൊ, മഴ വരുന്നുണ്ടൊ എന്നു ഞാന്‍ ഒരൊ മണിക്കൂറ്‍ കൂടുമ്പോഴും നോക്കികൊണ്ടിരിക്കുകയും ചെയ്തു. പക്ഷെ ഇന്നു ഒടുക്കത്തെ വെയിലും, നല്ല ചൂടും. സത്യം പറഞ്ഞാല്‍ കഴിഞ്ഞ ഒരാഴ്ചയായി പെയ്തിരുന്ന മഴ മാറിയതു ഇന്നാണ് എന്നു പറയാം.
കാലവസ്ഥാ വകുപ്പു ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ പറ്റിക്കല്‍. കഴിഞ്ഞ ഒരാഴ്ചയായി കാലവര്‍ഷം, അതാ വന്നു കൊണ്ടിരിക്കുന്നു, ലക്ഷദ്വീപിന്‍റെ തീരത്ത് എത്തി കഴിഞ്ഞു, അവിടുന്നു പുറപ്പെട്ടു എന്നൊക്കെ വാര്‍ത്ത തന്നുകൊണ്ടിരിക്കയാണ്. ലക്ഷദ്വീപുകാര്‍ ഇതൊന്നുമറിയാത്തതു കാലാവസ്ഥ വകുപ്പിന്‍റെ ഭാഗ്യം. അഥവാ എന്തെങ്കിലും പ്രവചിച്ചാല്‍ തന്നെ അത് ആ പ്രതിഭാസം സംഭവിച്ചു കഴിഞ്ഞായിരിക്കും. ടെലിവിഷന്‍ എന്നൊരു അത്യാധുനീക സാങ്കേതിക വിദ്യയാണത്രെ ഇതിനായി അവര്‍ സജ്ജീകരിച്ചിരിക്കുന്നത്. അതില്‍ വരുന്ന വിവരങ്ങല്‍ ഒട്ടും താമസമില്ലതെ പുറത്തു വിടും. ഇതിനായി നിര്‍ത്താതെ ടിവി കാണുക എന്ന ജൊലിയുമായി കുറെ ഉന്നത ഉദ്യോഗസ്ഥര്‍ വകുപ്പിലുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതാ സുനാമി വരുന്നു എന്ന മുന്നറിയിപ്പു നല്‍കാന്‍ തീരത്തു പൊയ കൊല്ലം പോലീസിനു സുനാമി കാരണം തീരത്തേക്കു അടുക്കാന്‍ പോലും സാധിച്ചില്ല എന്നണ് റിപ്പോര്‍ട്ടുകള്‍.
പല പരീക്ഷണങ്ങളും വകുപ്പു നടത്തുന്നതു കൊല്ലം നീണ്ടകര തുറമുഖത്താണ്. ഒരിക്കല്‍ ഉപഗ്രഹചിത്രങ്ങളും, പിന്നെ അന്തരീക്ഷത്തിന്‍റെ സാമ്പിളുകല്‍, കാറ്റിന്‍റെ ഗതി, മഴക്കാര്‍ തുടങ്ങിയ അനവധി സങ്കീര്‍ണ ഘടകങ്ങള്‍ പരിശോധിച്ച ഒരു ഉദ്യോഗസ്ഥന്‍ ഞെട്ടി പൊയി. അതാ നീണ്ടകര തുറമുഖത്തേക്കു ഒരു ചുഴലി കാറ്റു വരുന്നു. ഹൊ ആദ്യമായി തനിക്കെന്തെങ്കിലും പ്രവചിക്കാന്‍ പറ്റിയല്ലൊ എന്ന സന്തോഷത്തൊടെ ഉടനെ പോലീസിനെയും പത്രക്കാരെയും ഒക്കെ അറിയിച്ചു. പത്രത്തിലൊക്കെ വെണ്ടക്ക അക്ഷരത്തില്‍ ഉദ്യൊഗസ്ഥന്‍റെ പേരു സഹിതം വാര്‍ത്ത വന്നു. "ഈ മഹാ പ്രതിഭാസം കണ്ടുപിടിച്ചു പുറത്തു വിട്ടതു K. K. ജോസെഫ്". മുന്നറിയിപ്പു കിട്ടിയ പൊലിസുകാര്‍ തുറമുഖത്തോടെ തലങ്ങും വിലങ്ങും പാഞ്ഞു. "അതാ നാളെ, നാളെ വരുന്നു ചുഴലിക്കാറ്റ്. ജീവനില്‍ കൊതിയുള്ളവര്‍ ഓടിക്കോ". ആളുകളൊക്കെ പേടിച്ചു സ്ഥലം വിട്ടു. പിറ്റേന്നു എല്ലാവരും പേടിയോടെ കാത്തിരിക്കുകയാണ്, ചുഴലിയെ. രാവിലെയായി, ഉച്ചയായി. നല്ല തെളിഞ്ഞ ആകാശം. എല്ലാവരും ഭക്ഷണം ഒക്കെ ഉപേക്ഷിച്ചിരിക്കുകയാണ്. വൈകിട്ടായി, ചുഴലി പൊയിട്ടു ഒരു ചെറിയ കാറ്റു പൊലും അടിക്കുന്നില്ല. അവസാനം ക്ഷുഭിതരായ ആളുകളോടു വകുപ്പു പറഞ്ഞു," അതു ആഴക്കടലില്‍ ഉണ്ടായിരുന്നു. പിന്നിടു കരയിലെക്കു വരുന്തൊറും അതു ദുര്‍ബലമായി. ചെറുത് ഇവിടെയും വീശിയിരുന്നു.ഇതിനെ പ്രക്കെശ്യ പ്രതിഭാസം എന്നു പറയും. അതു എന്താണെന്നു വച്ചാല്‍....". അവന്‍റെ ഒരു പ്രക്കെശ്യ എന്നും പറഞ്ഞു ആളുകള്‍ സ്ഥലം വിട്ടു.
ഭാരതത്തിന്‍റെ കാലാവസ്ഥാ വകുപ്പുകൊണ്ടു ഭാരതത്തിനു വല്യ ഗുണമൊന്നുമില്ലെന്നു ഗവണ്‍മേണ്റ്റ് തിരിച്ചറിഞ്ഞതായണ് റിപ്പോര്‍ട്ടുകള്‍. അവര്‍ അതിനാല്‍ വകുപ്പു പിരിച്ചിവിട്ടു വൈദ്യുതി വകുപ്പിനു ഈ ചുമതല കൈമാറും എന്നും കേള്‍ക്കുന്നു. വൈദ്യുതി വകുപ്പു കാറ്റിന്‍റെ ഗതിയില്‍ നിന്നു തന്നെ മഴ വരുമൊ, എപ്പോള്‍ വരും എന്നൊക്കെ തിരിച്ചറിഞ്ഞു വൈദ്യുതി ഓഫ് ചെയ്യുന്നതിനാല്‍, അവര്‍ ഈ ചുമതല ഭംഗിയാക്കും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതു. ലോകത്തു തന്നെ വൈദ്യുതി ഓഫ് ആക്കുന്ന കാര്യത്തില്‍ എറ്റവും കൃത്യനിഷ്ട്ടയോടെ പ്രവര്‍ത്തിക്കുന്നതു നമ്മുടെ വൈദ്യുതി വകുപ്പാണ് എന്നാണ് രഹസ്യാന്വോഷണ റിപ്പോര്‍ട്ടുകള്‍. കാലാവസ്ഥാ വ്യതിയാനം കണ്ടെത്തുന്നതിനായി അവര്‍ അതി നൂതന സാങ്കേതികവിദ്യ ആണ് ഉപയോഗിക്കുന്നതു എന്നും കേള്‍ക്കുന്നുണ്ട് . എന്തായാലും നമുക്കു ഒരു മാറ്റം പ്രതീക്ഷിക്കാം.
haha kollam.
ReplyDeletehmmnn...:(
ReplyDeleteKaalavastha vakuppinne prakeerthikkunne ee lekhanam nannayittund...Da gulgulumaale kaalavastha pravachikkan,ninak enthelum yanthram kandupidikkarutho??
ReplyDelete