ജോസ്റ്റിനേട്ടനെ ഞങ്ങള്‍ ചുരുക്കി വിളിക്കുന്നത് ജോസേട്ടന്‍ എന്നാണ്.ജോസേട്ടന്‍ എന്‍റെ ചെറുപ്പം മുതലുള്ള സുഹൃത്താണ്. ഞങ്ങളുടെ ഇടവക പള്ളി ഒന്നു തന്നെയാണ്. നല്ല ഉയരവും, ഉറച്ച ശരീരവും, വെളുത്ത നിറവുമുള്ള ജോസേട്ടനായിരുന്നു പള്ളിയില്‍ വരുന്ന പെണ്‍കുട്ടികളുടെ ഹീറോ. ഞനൊക്കെ ജോസേട്ടനില്‍ നിന്നു സുന്തരിമാരെ രക്ഷിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും ഒന്നും എറ്റിരുന്നില്ല. ക്വിസ് മത്സരങ്ങള്‍ക്കൊക്കെ പോകും മുമ്പ് ജോസേട്ടന്‍റെ വക പ്രത്യേക ക്ളാസ്സ് ഉണ്ട്. അവിടെ പെണ്‍കുട്ടികളുടെ നല്ല ഇടി കാണാം എപ്പോളും. ഞാന്‍ ഒരിക്കല്‍ ഇതു പൊളിക്കാന്‍ വേണ്ടി ബൈബിള്‍ ഒക്കെ അരച്ചു കലക്കി പഠിച്ചിട്ടു പോയി. എന്നിട്ടു എന്‍റെ ക്ളാസ്സ്മേറ്റ് മരിയറ്റിനോടു പറഞ്ഞു," ഞാന്‍ എല്ലം പഠിച്ചിട്ടുണ്ട്. വേണേല്‍ പഠിപ്പിച്ചു തരാം. പിന്നെ, വരുമ്പോ നമ്മടെ ലീനയെക്കൂടി വിളിക്കാന്‍ മറക്കണ്ടാ". ഇതും പറഞ്ഞിട്ട് ഞാന്‍ കാത്തിരിപ്പു തുടങ്ങി. എവിടെ, അവസാനം ചെന്നു നോക്കിയപ്പൊ അതാ എല്ലം ജോസേട്ടന്‍റെ ക്ളാസ്സില്‍. അതും പോരാഞ്ഞു, ആ പരട്ട മരിയറ്റ് എന്നെ ക്ളാസിലിരുന്നു ചിരിച്ചു കാണിക്കുക കൂടി ചെയ്തതോടെ ദേഷ്യം ഇരട്ടിയായി. അന്നത്തോടെ ജോസേട്ടനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. പയ്യെ പയ്യെ ഞങ്ങള്‍ അടുത്തു തുടങ്ങി. പുള്ളിയില്‍ നിന്ന് ടെക്നിക് ഒക്കെ പഠിച്ചെടുത്ത ശേഷം ഒരു വെല്ലുവിളി ഉയര്‍ത്തുകയായിരുന്നു ലക്ഷ്യം. അവസാനം ജോസേട്ടന്‍റെ മാസ്മരികതയില്‍ ഞാനും വീണു പോയി. ഞങ്ങള്‍ ഉറ്റ സുഹൃത്തുക്കളായി.
ഞാനും ജോസേട്ടനും കൂടി ട്രെയിന്‍ യാത്ര നടത്തുകയാണെങ്കില്‍ തിരുവനന്തപുരത്തു നിന്നു കയറുന്നതിനു മുമ്പ് ഞങ്ങള്‍ക്ക് ഒരു പതിവുണ്ട്. ഓരോ ബോഗിയുടേയും ചാര്‍ട്ട് പരിശോദിക്കുക. സ്ളീപ്പര്‍ ടിക്കറ്റ് എടുത്ത ഞങ്ങള്‍, സീറ്റ് എവിടെ എന്നു നോക്കാനായിരിക്കും എന്നു നിങ്ങള്‍ വിചാരിച്ചു കാണുമല്ലേ.എന്നാല്‍ അല്ല. ഓരോ ബൊഗികളിലേയും സുന്തരിമാരുടെ സീറ്റ് പൊക്കാന്‍ ആണ് ഈ വായന. ഒപ്പം അവരുടെ പേരും വയസ്സും കൂടി മനപ്പാഠമാക്കും. സാവധാനം അതിണ്റ്റടുത്തുള്ള ഒരൊഴിഞ്ഞ സീറ്റില്‍ പൊയി ഇരിക്കും. അവള്‍ വന്നു കഴിഞ്ഞാല്‍, മട്ടും ഭാവവും ഒക്കെ നോക്കി ഞങ്ങള്‍ ഓരൊ ടോപ്പിക് ഡിസ്കഷന്‍ തുടങ്ങും. ഭയങ്കര ഡിസ്കഷന്‍ ആണ്. അവള്‍ ശ്രിദ്ധിക്കുന്നുണ്ടോ എന്നു ഒരു കണ്ണു കൊണ്ടു എപ്പോഴും നോക്കികൊണ്ടിരിക്കും. ഇല്ലേല്‍ അപ്പോള്‍ ടോപിക് മാറ്റും. അങ്ങനെ കുറച്ചു കഴിയുമ്പോള്‍ ജോസേട്ടന്‍റെ ഒരു നമ്പര്‍ ഉണ്ട്. സ്ഥലവും വയസ്സും പേരും അറിയാവുന്നതു കൊണ്ട്, ഇന്ന സ്ഥലത്തു പഠിച്ച ഇന്ന ആളാണൊ എന്നൊരു ചോദ്യമാണ്. ഒന്നു ഞെട്ടിപ്പോകുന്ന പെണ്‍കുട്ടി, എന്തെങ്കിലും ഉത്തരം പറയും. ഉത്തരം എന്തായലും പ്രശ്നമല്ല, ജോസേട്ടന്‍ മത്സരം തുടങ്ങി കഴിഞ്ഞു. പിന്നെ കുറച്ചു സമയം ഞാന്‍ കെള്‍വിക്കാരന്‍ ആയി മാറും. എന്നാലും ഇടക്കു ഇടിച്ചുകയറാന്‍ ഞാന്‍ ശ്രിദ്ധിക്കാറുണ്ട്. എന്തായാലും ജോസേട്ടന്‍റെ ഈ കാര്യത്തിലുള്ള കഴിവു ഭയങ്കരം തന്നെ ആണ്. ഒരിക്കല്‍ ട്രെയിനില്‍ കയറുന്നതിനു മുമ്പു ഞങ്ങള്‍ ചാര്‍ട്ട് നോക്കി നില്‍ക്കുകയാണ്. ജോസേട്ടനാണ് നൊക്കുന്നത്."എടാ കിട്ടി പോയി. ഒരു റോസി ഉണ്ടെടാ റോസി. 22 വയസ്സ്. നി റെടി ആയിക്കൊ", ജോസേട്ടന്‍ ചാര്‍ട്ടില്‍ നോക്കി കാച്ചി വിടുകയാണ്. ഞാന്‍ നൊക്കിയപ്പോള്‍ തൊട്ടു പുറകില്‍ ചാര്‍ട്ട് നോക്കാന്‍ വന്ന ഒരു മധ്യവയസ്കന്‍ ജോസേട്ടനെ തുറിച്ചു നോക്കുന്നു. ചാര്‍ട്ടില്‍ തന്നെ കണ്ണു വച്ചിരിക്കുന്ന ജോസേട്ടന്‍ ഇതൊന്നും കാണുന്നേയില്ല." എടാ അപ്പോ എല്ലാം പറഞ്ഞ പോലെ", ജോസേട്ടന്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. കാര്യം അത്ര പന്തിയല്ലെന്നു കണ്ട ഞാന്‍ നേരെ തിരിഞ്ഞു നിന്നു ഫോണ്‍ എടുത്തു വെറുതെ ചെവിയില്‍ വച്ചു നിന്നു. തിരിഞ്ഞു നൊക്കിയപ്പോഴാണ് ഈ മധ്യവയസ്കന്‍ ഇതെല്ലം കേട്ടതു ജോസേട്ടനു മനസ്സിലാവുന്നതു. ഒന്നു ചൂളിയ ജോസേട്ടന്‍ പയ്യെ ഒന്നുമറിയാത്ത പോലെ നില്‍കുന്ന എന്‍റെ അടുത്തെക്കു വന്നു. "മോളെ റോസി, കേറിപ്പോ. അപരിചിതരോടൊന്നും കൂടുതല്‍ സംസാരിക്കണ്ട", അയാള്‍ കുറച്ചപ്പുറത്തു നിന്നിരുന്ന പെങ്കുട്ടിയോട് പറഞ്ഞു.പിന്നെ ഞങ്ങള്‍ അവിടെ നിന്നില്ല. ജോസേട്ടനും ചെവിയില്‍ മൊബൈല്‍ വച്ചു, അടുത്ത ബോഗിയിലേക്കു ഞങ്ങള്‍ വച്ചടിച്ചു.
ജോസേട്ടന്‍ ഭക്ഷണ കാര്യത്തില്‍ വളരെ കര്‍ക്കശമാണ്.എന്തെങ്കിലും വേണമെന്നു തോന്നിയാല്‍ അതു കിട്ടിയേ തീരു, പ്രത്യേകിച്ചു കോഴി. അതുകൊണ്ടു തന്നെ കഴിഞ്ഞ ജന്‍മത്തില്‍ പുള്ളി ഒരു കോഴിയായിരുന്നൊ എന്നു ഞാന്‍ സംശയിക്കുന്നു. അല്ലെങ്കില്‍ കോഴിയോടെന്താ ഇത്ര താല്‍പര്യം. ഒരിക്കല്‍ മദ്രാസില്‍ പോയ ജോസേട്ടന്‍ ട്രെയിനില്‍ ഉറക്കമുണര്‍ന്നതു ഒരു പൂവന്‍ കോഴിയെ സ്വപ്നം കണ്ടാണ്. അതൊടെ മൊഹം കലശലായി. എഗ്മൂറ്‍ സ്റ്റേഷനില്‍ ഇറങ്ങിയ പുള്ളിക്കാരന്‍ നേരെ വിട്ടു ചിക്കെണും തപ്പി. മദ്രാസില്‍, അതും രാവിലെ എവിടെ കിട്ടാന്‍ കോഴി. നടന്നു നടന്നു അവസാനം ഒരു ബുഫെ കണ്ടെത്തി. അതില്‍ ഒരു ചിക്കെന്‍ ഐറ്റം എന്നു വെണ്ടക്കാ അക്ഷരത്തില്‍ എഴുതി വച്ചിട്ടുണ്ട്. പിന്നെ ഒന്നും നോക്കിയില്ല. നേരെ ബുഫെയിലേക്ക്. അവിടെയതാ സന്തൊഷം ഇരട്ടിപ്പിച്ചു കുറെ കോളേജ് കുമാരിമാര്‍ കൂടി. ആദ്യ എടുക്കലില്‍ കോഴി നോക്കിയെങ്കിലും കണ്ടില്ല. പെണ്‍കുട്ടികള്‍ ഉള്ളതു കൊണ്ട് ഡീസെണ്റ്റ് ആയി വേഗം സീറ്റിലെക്കു. മുട്ടക്കറി ഒക്കെ എടുത്തിട്ടുണ്ട്. സീറ്റില്‍ ഇരുന്നു സുന്ദരിയുടെ നേര്‍ക്ക് കണ്ണു കൊണ്ടുള്ള ആദ്യ സിഗ്നല്‍ കൊടുത്തു. കുറച്ചു കഴിഞ്ഞും മറുപടി കിട്ടാത്തപ്പൊ ഒരു ബൂസ്റ്റര്‍ ഡോസ് കൂടി. അതില്‍ റിട്ടേണ്‍ സിഗ്നല്‍ കിട്ടി. അങ്ങനെ അങ്ങനെ മങ്കളകരമായി ആദ്യ ടെയികിന്‍റെ ഫുഡ് കഴിഞ്ഞു. അതൊടെ മനസ്സില്‍ ഒരു സങ്കര്‍ഷം, വെയിറ്ററോട് ചിക്കെന്‍ എവിടെ എന്നു ചോദിച്ചു ചൂടാകണോ അതോ ഡീസെണ്റ്റ് ആകണൊ, ചൂടാകണൊ ഡീസെണ്റ്റ് ആകണൊ. അവസാനം ആക്രാന്തം ആസക്തിയെ കീഴ്പെടുത്തി. "വെയറ്‍ ഈസ് ചിക്കെന്‍?", ജോസേട്ടന്‍ ഐറ്റെംസിന്‍റെ അടുത്തു നിന്നു ചൂടായി. "സാര്‍ ഞങ്ങള്‍ ചിക്കെന്‍ ഐറ്റം എന്നാണ് എഴുതിയത്, അതാ ഐറ്റം", എന്നു വെയിറ്റര്‍ കോഴിമുട്ടയെ ചൂണ്ടി പറഞ്ഞു. അതോടെ ജോസേട്ടന്‍റെ ദേഷ്യം ഇരട്ടിച്ചു. വാക്കേറ്റം ആയി. അതോടെ റിട്ടേണ്‍ സിഗ്നലുകള്‍ മുറിഞ്ഞു. സുന്തരിമാര്‍ എല്ലാം പടിയിറങ്ങി. കോഴിയും പോയി, പെണ്ണും പോയി എന്ന അവസ്ഥയില്‍ ഒരു കോഴിമുട്ടയും വിഴുങ്ങി ജോസേട്ടന്‍ അവിടെ ഇരുന്നു.
ജോസേട്ടന്‍ ഒരിക്കല്‍ വിദേശത്തേക്കു പോകാന്‍ IELTS പരീക്ഷ എഴുതാനായി കോച്ചിങ്ങിനു പ്രശസ്തമായ ഒരു സ്ഥാപനത്തില്‍ ചേറ്‍ന്നു. english നല്ല വീക് ആണ് പുള്ളിക്കാരന്. അതുകൊണ്ടു തന്നെ 6 മാസത്തെ നീണ്ട ഒരു കോഴ്സിനാണു ചേര്‍ന്നത്. ചേര്‍ന്നു ഒരാഴ്ച്ച കഴിയും മുമ്പു പുള്ളിക്കാരന്‍ englishil ആയി എന്നോടു സംസാരമെല്ലാം.അതൊക്കെ കെട്ട് ഞാന്‍ ശെരിക്കും ഞെട്ടി. "ഹോ ഈ ജോസേട്ടന്‍റെ ഒരു ബുദ്‌ധിയേ" എന്നു മനസ്സില്‍ വിചാരിക്കുകയും ചെയ്തു.എല്ലാ ദിവസവും ജോസേട്ടന്‍ ക്ളാസ്സിലൊക്കെ പൊകുന്നുണ്ടു. ക്ളാസ്സൊക്കെ മുക്കാല്‍ ആയപ്പൊള്‍ ജോസേട്ടന്‍ എന്നൊടു പറഞ്ഞു, "എടാ ഇതൊക്കെ എന്ത് ഈസിയാ. എനിക്കെല്ലാം പെട്ടെന്നു പിടി കിട്ടി. ഇപ്പൊ സത്യം പറഞ്ഞ മലയാളത്തേക്കാളും english ആണ് വരുന്നെ". ഞാനൊന്നു ഞെട്ടി. ആ ബാച്ച് തീരാറായപ്പൊള്‍ ഞാനും കോഴ്സിനു ചേരന്‍ തീരുമാനിച്ചു അവിടെ ചെന്നു. ജൊസെട്ടനൊക്കെ ഇരിപ്പുണ്ട്. ജൊസെട്ടനൊപ്പം കൂടിക്കോളാന്‍ ടീച്ചര്‍ പറഞ്ഞു. "ആ ബാച്ച് തീരാറായില്ലെ ടീച്ചര്‍. ഞാന്‍ അടുത്ത ബാച്ചിലെ പുതിയ ആള്‍ക്കാരുടെ കൂടെ ഇരുന്നൊളാം", ഞാന്‍ പറഞ്ഞു.എന്‍റെ പരിതാപകരമായ english പുള്ളി കേള്‍ക്കരുത് എന്നൊരാഗ്രഹവും ഇതിനു പിന്നില്‍ ഉണ്ടായിരുന്നു. "അതിനു ആരു പറഞ്ഞു ജൊസിന്‍റെ തീരാറായെന്നു. പുള്ളി ഇപ്പഴും തുടങ്ങിയേടത്തു തന്നെ, ഒരു കോഴ്സു കൂടി കഴിഞ്ഞിട്ടു നോക്കട്ടെ", ടീച്ചര്‍ തിരിച്ചടിച്ചു. സന്തോഷം കൊണ്ടു ഞാന്‍ ജോസെട്ടനെ നൊക്കിച്ചിരിച്ചു. ജോസെട്ടനും തിരിച്ചു ചിരിച്ചു, പക്ഷെ അതില്‍ നല്ല ചമ്മല്‍ ഉണ്ടായിരുന്നു.
അങ്ങേര്‍ കഴിഞ്ഞ ജന്മത്തില്‍ കോഴിയായിരുന്നാലും അല്ലേലും, നീ ഈ ജന്മത്തില്‍ കോഴിയാണ് എന്ന് തെളിയിച്ചിട്ടുണ്ടല്ലോ!
ReplyDeleteവേറെ പല കോഴികളും കൂടെയുണ്ട്. മുട്ടയിടുന്നവയും ഇടാത്തവയും.
ReplyDeleteSireee kolllam ee parayunna josettenda aradhakana njan, pinne second stansa ilee athil nishkalanganaya ende suhruthine tookiletiyathu seriyayilla Chilappol njan ayirikkam aa kadhyile josetande role abhinayichathu so i know he is not that good for that role
ReplyDeleteBut greattt
ഇതു എണ്റ്റെ സുഹൃത്തായ പഞ്ചപാവമായ ജോസേട്ടനേക്കുറിച്ചല്ല, മറിച്ചു ജോസ്റ്റിനേക്കുറിച്ചാണ്. ഹ ഹ
ReplyDelete