ബാസ്റ്റ്യന്‍ ചേട്ടന്‍ ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന ഒരു കാര്‍ ഡ്രൈവര്‍ ആണ്. പണ്ടുമുതലേ വണ്ടി ഉള്ളതു കൊണ്ടു നാട്ടിലെ എല്ലാ പരിപാടികള്‍ക്കും ഒരു അവിഭാജ്യ ഘടകമാണു ബാസ്റ്റ്യന്‍ ചേട്ടന്‍. നാട്ടിലെല്ലാവര്‍ക്കും സുപരിചിതന്‍. പള്ളിയിലൊക്കെ ക്രമായി വരികയും വേദപാഠം പഠിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടു പള്ളിയിലെ അച്ചനും മഠത്തിലെ സിസ്റ്റര്‍മാര്‍ക്കും ബാസ്റ്റ്യന്‍ ചേട്ടനെയും കുടുംബത്തെയും നല്ല പരിചയമാണ്.
വടക്കേവീട്ടില്‍ തോമാച്ചന്‍ ചേട്ടന്‍റെ മകളുടെ കല്യാണ ദിവസം.അന്നൊരു തിങ്കളാഴ്ച ആണ്. പതിവു പോലെ ബാസ്റ്റ്യന്‍ ചേട്ടന് കല്യാണ ഓട്ടം ഉണ്ട്. കല്യാണ ഓട്ടങ്ങള്‍ക്കു ചേട്ടനു ഒരു താല്‍പര്യം കൂടുതല്‍ ആണ്. നല്ല ഭക്ഷണം തന്നെ കാരണം. അന്നു രാവിലെ ചേട്ടന്‍, തോമാച്ചന്‍ ചേട്ടന്‍റെ വീട്ടിലെക്കു പൊവുകയാണ്. വഴിയില്‍ വച്ചു പള്ളിയില്‍ കുര്‍ബ്ബാന കഴിഞ്ഞു നടന്നു പോവുന്ന ഷേര്‍ളി സിസ്റ്ററേയും, മാര്‍ഗ്രറ്റ് സിസ്റ്ററേയും കണ്ടു. നല്ല പ്രായമായ അവര്‍ ചട്ടി ചട്ടിയാണു നടക്കുന്നത്. അതു കണ്ടപ്പോള്‍ തന്നെ ചേട്ടന്‍ കാര്‍ നിര്‍ത്തി അവരെയും കൊണ്ടു മഠത്തിലേക്കു പോയി. ഇറങ്ങാന്‍ നേരം ഷേര്‍ളി സിസ്റ്റര്‍ പറഞ്ഞു, "ഇവിടം വരെ വന്നതല്ലേ ബാസ്റ്റ്യാ. ഇറങ്ങി കാപ്പി കുടിച്ചിട്ടു പോവാം.""ഞാനേ ഒന്നാന്തരം കല്യാണം കൂടാന്‍ പോകുവാ, അതും തോമാച്ചന്‍ ചെട്ടന്‍റെ വീട്ടിലെ.അപ്പഴാ നിങ്ങടെ ഉണക്കുകപ്പയും ഇറച്ചി കൂട്ടാനും." ചേട്ടന്‍ അവരെ കളിയാക്കി തിരിച്ചടിച്ചു.മഠതില്‍ തിങ്കളാഴ്ച ദിവസം രാവിലെ അതാണ് വിഭവം എന്നു ചേട്ടന് അറിയാമായിരുന്നു.
ചേട്ടന്‍ നേരെ കല്യാണ വീട്ടിലേക്കു കുതിച്ചു. സാധാരണ കല്യാണ വീട്ടില്‍ ചെന്നാല്‍ ഡ്രൈവര്‍മാരോടു ഇരുന്നു കാപ്പി കുടിക്കാന്‍ ആണ് ആദ്യം പറയുക. ചെന്ന പാടെ തോമാച്ചന്‍ ചേട്ടന്‍ കാറിനടുത്തേക്കു വരുന്നതും കണ്ടു. കൈ കഴുകിയേക്കാം എന്നും കരുതി ടാപ്പിന്‍റെ അടുത്തേക്കു പൊയപ്പോഴാണ്, തോമാച്ചന്‍ ചേട്ടന്‍, ബാസ്റ്റ്യന്‍ ചേട്ടനോട് വേഗം പള്ളിയില്‍ പോയി വര്‍ഗീസ് അച്ചനെ വിളിച്ചോണ്ടു വരാന്‍ പറയുന്നത്. വിശപ്പിന്‍റെ വിളിയെ നിഷ്കരുണം കൊലപ്പെടുത്തി ബാസ്റ്റ്യന്‍ ചേട്ടന്‍ വണ്ടിയില്‍ കയറി പള്ളിയിലേക്ക് തിരിച്ചു.
പള്ളിയില്‍ സാധാരണ, ഭക്ഷണം മഠത്തില്‍ നിന്നാണു കൊണ്ടു വരുന്നത്. പള്ളിയില്‍ ചെന്നു അച്ചനോടു, തോമാച്ചന്‍ ചേട്ടന്‍ വിളിച്ച കാര്യം പറഞ്ഞു. അച്ചന്‍ പറഞ്ഞു," ബാസ്റ്റ്യാ, ഇതു വരെ രാവിലത്തെ കാപ്പി വന്നില്ലല്ലോ. ഒരു കാര്യം ചെയ്യാം, നമുക്കു മഠത്തില്‍ പോയങ്ങു കുടിച്ചു കളയാം." അച്ചന്‍റെ നിര്‍ബന്ധത്തിനും, വിശപ്പിന്‍റെ കശാപ്പിനും വഴങ്ങി ബാസ്റ്റ്യന്‍ ചേട്ടനും മഠതിലേക്ക്. ചെന്ന പാടെ അച്ചന്‍ പറഞ്ഞു," വേഗം ഭക്ഷണം എടുത്തോ. ഒരു അത്യാവശ്യമുണ്ട്, ഒന്നു ബാസ്റ്റ്യനും കൂടി". ബാസ്റ്റ്യന്‍ ചേട്ടന്‍ നോക്കുമ്പോള്‍ വാതില്‍ക്കല്‍ തന്നെ ഉണ്ടായിരുന്ന മാര്‍ഗ്രറ്റ് സിസ്റ്ററിന്‍റെ മുഖത്ത് ഒരളിഞ്ഞ ചിരി. ബാസ്റ്റിയന്‍ ചേട്ടന്‍ ഉണക്കു കപ്പ വെട്ടി വിഴുങ്ങികൊണ്ടിരുന്നു." അല്ല ബാസ്റ്റ്യാ, അവിടെനിന്നു ഒന്നും കിട്ടിയില്ലേ?" ഇതും പറഞ്ഞു ഷേര്‍ളി സിസ്റ്റര്‍, രാവിലെ നടന്നത് അച്ചനുമായി പങ്കു വച്ചു.അതൊരു കളിയാക്കലിന്‍റെ മണമുള്ള കൂട്ടച്ചിരിയിലേക്കു വഴിമാറി. അന്നത്തോടെ തന്‍റെ സ്ഥിരം ഹോബി ആയിരുന്ന അമ്മമാരെ കളിയാക്കല്‍ പരിപാടി ബാസ്റ്റ്യന്‍ ചേട്ടന്‍ ഉപേക്ഷിച്ചു.....
Raise our Conscience against the Killing of RTI Activists
Monday, June 28, 2010
Wednesday, June 16, 2010
കുരിശിങ്കല്‍ വീട്ടില്‍ ജോസ്‌റ്റിന്‍
ജോസ്റ്റിനേട്ടനെ ഞങ്ങള്‍ ചുരുക്കി വിളിക്കുന്നത് ജോസേട്ടന്‍ എന്നാണ്.ജോസേട്ടന്‍ എന്‍റെ ചെറുപ്പം മുതലുള്ള സുഹൃത്താണ്. ഞങ്ങളുടെ ഇടവക പള്ളി ഒന്നു തന്നെയാണ്. നല്ല ഉയരവും, ഉറച്ച ശരീരവും, വെളുത്ത നിറവുമുള്ള ജോസേട്ടനായിരുന്നു പള്ളിയില്‍ വരുന്ന പെണ്‍കുട്ടികളുടെ ഹീറോ. ഞനൊക്കെ ജോസേട്ടനില്‍ നിന്നു സുന്തരിമാരെ രക്ഷിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും ഒന്നും എറ്റിരുന്നില്ല. ക്വിസ് മത്സരങ്ങള്‍ക്കൊക്കെ പോകും മുമ്പ് ജോസേട്ടന്‍റെ വക പ്രത്യേക ക്ളാസ്സ് ഉണ്ട്. അവിടെ പെണ്‍കുട്ടികളുടെ നല്ല ഇടി കാണാം എപ്പോളും. ഞാന്‍ ഒരിക്കല്‍ ഇതു പൊളിക്കാന്‍ വേണ്ടി ബൈബിള്‍ ഒക്കെ അരച്ചു കലക്കി പഠിച്ചിട്ടു പോയി. എന്നിട്ടു എന്‍റെ ക്ളാസ്സ്മേറ്റ് മരിയറ്റിനോടു പറഞ്ഞു," ഞാന്‍ എല്ലം പഠിച്ചിട്ടുണ്ട്. വേണേല്‍ പഠിപ്പിച്ചു തരാം. പിന്നെ, വരുമ്പോ നമ്മടെ ലീനയെക്കൂടി വിളിക്കാന്‍ മറക്കണ്ടാ". ഇതും പറഞ്ഞിട്ട് ഞാന്‍ കാത്തിരിപ്പു തുടങ്ങി. എവിടെ, അവസാനം ചെന്നു നോക്കിയപ്പൊ അതാ എല്ലം ജോസേട്ടന്‍റെ ക്ളാസ്സില്‍. അതും പോരാഞ്ഞു, ആ പരട്ട മരിയറ്റ് എന്നെ ക്ളാസിലിരുന്നു ചിരിച്ചു കാണിക്കുക കൂടി ചെയ്തതോടെ ദേഷ്യം ഇരട്ടിയായി. അന്നത്തോടെ ജോസേട്ടനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. പയ്യെ പയ്യെ ഞങ്ങള്‍ അടുത്തു തുടങ്ങി. പുള്ളിയില്‍ നിന്ന് ടെക്നിക് ഒക്കെ പഠിച്ചെടുത്ത ശേഷം ഒരു വെല്ലുവിളി ഉയര്‍ത്തുകയായിരുന്നു ലക്ഷ്യം. അവസാനം ജോസേട്ടന്‍റെ മാസ്മരികതയില്‍ ഞാനും വീണു പോയി. ഞങ്ങള്‍ ഉറ്റ സുഹൃത്തുക്കളായി.
ഞാനും ജോസേട്ടനും കൂടി ട്രെയിന്‍ യാത്ര നടത്തുകയാണെങ്കില്‍ തിരുവനന്തപുരത്തു നിന്നു കയറുന്നതിനു മുമ്പ് ഞങ്ങള്‍ക്ക് ഒരു പതിവുണ്ട്. ഓരോ ബോഗിയുടേയും ചാര്‍ട്ട് പരിശോദിക്കുക. സ്ളീപ്പര്‍ ടിക്കറ്റ് എടുത്ത ഞങ്ങള്‍, സീറ്റ് എവിടെ എന്നു നോക്കാനായിരിക്കും എന്നു നിങ്ങള്‍ വിചാരിച്ചു കാണുമല്ലേ.എന്നാല്‍ അല്ല. ഓരോ ബൊഗികളിലേയും സുന്തരിമാരുടെ സീറ്റ് പൊക്കാന്‍ ആണ് ഈ വായന. ഒപ്പം അവരുടെ പേരും വയസ്സും കൂടി മനപ്പാഠമാക്കും. സാവധാനം അതിണ്റ്റടുത്തുള്ള ഒരൊഴിഞ്ഞ സീറ്റില്‍ പൊയി ഇരിക്കും. അവള്‍ വന്നു കഴിഞ്ഞാല്‍, മട്ടും ഭാവവും ഒക്കെ നോക്കി ഞങ്ങള്‍ ഓരൊ ടോപ്പിക് ഡിസ്കഷന്‍ തുടങ്ങും. ഭയങ്കര ഡിസ്കഷന്‍ ആണ്. അവള്‍ ശ്രിദ്ധിക്കുന്നുണ്ടോ എന്നു ഒരു കണ്ണു കൊണ്ടു എപ്പോഴും നോക്കികൊണ്ടിരിക്കും. ഇല്ലേല്‍ അപ്പോള്‍ ടോപിക് മാറ്റും. അങ്ങനെ കുറച്ചു കഴിയുമ്പോള്‍ ജോസേട്ടന്‍റെ ഒരു നമ്പര്‍ ഉണ്ട്. സ്ഥലവും വയസ്സും പേരും അറിയാവുന്നതു കൊണ്ട്, ഇന്ന സ്ഥലത്തു പഠിച്ച ഇന്ന ആളാണൊ എന്നൊരു ചോദ്യമാണ്. ഒന്നു ഞെട്ടിപ്പോകുന്ന പെണ്‍കുട്ടി, എന്തെങ്കിലും ഉത്തരം പറയും. ഉത്തരം എന്തായലും പ്രശ്നമല്ല, ജോസേട്ടന്‍ മത്സരം തുടങ്ങി കഴിഞ്ഞു. പിന്നെ കുറച്ചു സമയം ഞാന്‍ കെള്‍വിക്കാരന്‍ ആയി മാറും. എന്നാലും ഇടക്കു ഇടിച്ചുകയറാന്‍ ഞാന്‍ ശ്രിദ്ധിക്കാറുണ്ട്. എന്തായാലും ജോസേട്ടന്‍റെ ഈ കാര്യത്തിലുള്ള കഴിവു ഭയങ്കരം തന്നെ ആണ്. ഒരിക്കല്‍ ട്രെയിനില്‍ കയറുന്നതിനു മുമ്പു ഞങ്ങള്‍ ചാര്‍ട്ട് നോക്കി നില്‍ക്കുകയാണ്. ജോസേട്ടനാണ് നൊക്കുന്നത്."എടാ കിട്ടി പോയി. ഒരു റോസി ഉണ്ടെടാ റോസി. 22 വയസ്സ്. നി റെടി ആയിക്കൊ", ജോസേട്ടന്‍ ചാര്‍ട്ടില്‍ നോക്കി കാച്ചി വിടുകയാണ്. ഞാന്‍ നൊക്കിയപ്പോള്‍ തൊട്ടു പുറകില്‍ ചാര്‍ട്ട് നോക്കാന്‍ വന്ന ഒരു മധ്യവയസ്കന്‍ ജോസേട്ടനെ തുറിച്ചു നോക്കുന്നു. ചാര്‍ട്ടില്‍ തന്നെ കണ്ണു വച്ചിരിക്കുന്ന ജോസേട്ടന്‍ ഇതൊന്നും കാണുന്നേയില്ല." എടാ അപ്പോ എല്ലാം പറഞ്ഞ പോലെ", ജോസേട്ടന്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. കാര്യം അത്ര പന്തിയല്ലെന്നു കണ്ട ഞാന്‍ നേരെ തിരിഞ്ഞു നിന്നു ഫോണ്‍ എടുത്തു വെറുതെ ചെവിയില്‍ വച്ചു നിന്നു. തിരിഞ്ഞു നൊക്കിയപ്പോഴാണ് ഈ മധ്യവയസ്കന്‍ ഇതെല്ലം കേട്ടതു ജോസേട്ടനു മനസ്സിലാവുന്നതു. ഒന്നു ചൂളിയ ജോസേട്ടന്‍ പയ്യെ ഒന്നുമറിയാത്ത പോലെ നില്‍കുന്ന എന്‍റെ അടുത്തെക്കു വന്നു. "മോളെ റോസി, കേറിപ്പോ. അപരിചിതരോടൊന്നും കൂടുതല്‍ സംസാരിക്കണ്ട", അയാള്‍ കുറച്ചപ്പുറത്തു നിന്നിരുന്ന പെങ്കുട്ടിയോട് പറഞ്ഞു.പിന്നെ ഞങ്ങള്‍ അവിടെ നിന്നില്ല. ജോസേട്ടനും ചെവിയില്‍ മൊബൈല്‍ വച്ചു, അടുത്ത ബോഗിയിലേക്കു ഞങ്ങള്‍ വച്ചടിച്ചു.
ജോസേട്ടന്‍ ഭക്ഷണ കാര്യത്തില്‍ വളരെ കര്‍ക്കശമാണ്.എന്തെങ്കിലും വേണമെന്നു തോന്നിയാല്‍ അതു കിട്ടിയേ തീരു, പ്രത്യേകിച്ചു കോഴി. അതുകൊണ്ടു തന്നെ കഴിഞ്ഞ ജന്‍മത്തില്‍ പുള്ളി ഒരു കോഴിയായിരുന്നൊ എന്നു ഞാന്‍ സംശയിക്കുന്നു. അല്ലെങ്കില്‍ കോഴിയോടെന്താ ഇത്ര താല്‍പര്യം. ഒരിക്കല്‍ മദ്രാസില്‍ പോയ ജോസേട്ടന്‍ ട്രെയിനില്‍ ഉറക്കമുണര്‍ന്നതു ഒരു പൂവന്‍ കോഴിയെ സ്വപ്നം കണ്ടാണ്. അതൊടെ മൊഹം കലശലായി. എഗ്മൂറ്‍ സ്റ്റേഷനില്‍ ഇറങ്ങിയ പുള്ളിക്കാരന്‍ നേരെ വിട്ടു ചിക്കെണും തപ്പി. മദ്രാസില്‍, അതും രാവിലെ എവിടെ കിട്ടാന്‍ കോഴി. നടന്നു നടന്നു അവസാനം ഒരു ബുഫെ കണ്ടെത്തി. അതില്‍ ഒരു ചിക്കെന്‍ ഐറ്റം എന്നു വെണ്ടക്കാ അക്ഷരത്തില്‍ എഴുതി വച്ചിട്ടുണ്ട്. പിന്നെ ഒന്നും നോക്കിയില്ല. നേരെ ബുഫെയിലേക്ക്. അവിടെയതാ സന്തൊഷം ഇരട്ടിപ്പിച്ചു കുറെ കോളേജ് കുമാരിമാര്‍ കൂടി. ആദ്യ എടുക്കലില്‍ കോഴി നോക്കിയെങ്കിലും കണ്ടില്ല. പെണ്‍കുട്ടികള്‍ ഉള്ളതു കൊണ്ട് ഡീസെണ്റ്റ് ആയി വേഗം സീറ്റിലെക്കു. മുട്ടക്കറി ഒക്കെ എടുത്തിട്ടുണ്ട്. സീറ്റില്‍ ഇരുന്നു സുന്ദരിയുടെ നേര്‍ക്ക് കണ്ണു കൊണ്ടുള്ള ആദ്യ സിഗ്നല്‍ കൊടുത്തു. കുറച്ചു കഴിഞ്ഞും മറുപടി കിട്ടാത്തപ്പൊ ഒരു ബൂസ്റ്റര്‍ ഡോസ് കൂടി. അതില്‍ റിട്ടേണ്‍ സിഗ്നല്‍ കിട്ടി. അങ്ങനെ അങ്ങനെ മങ്കളകരമായി ആദ്യ ടെയികിന്‍റെ ഫുഡ് കഴിഞ്ഞു. അതൊടെ മനസ്സില്‍ ഒരു സങ്കര്‍ഷം, വെയിറ്ററോട് ചിക്കെന്‍ എവിടെ എന്നു ചോദിച്ചു ചൂടാകണോ അതോ ഡീസെണ്റ്റ് ആകണൊ, ചൂടാകണൊ ഡീസെണ്റ്റ് ആകണൊ. അവസാനം ആക്രാന്തം ആസക്തിയെ കീഴ്പെടുത്തി. "വെയറ്‍ ഈസ് ചിക്കെന്‍?", ജോസേട്ടന്‍ ഐറ്റെംസിന്‍റെ അടുത്തു നിന്നു ചൂടായി. "സാര്‍ ഞങ്ങള്‍ ചിക്കെന്‍ ഐറ്റം എന്നാണ് എഴുതിയത്, അതാ ഐറ്റം", എന്നു വെയിറ്റര്‍ കോഴിമുട്ടയെ ചൂണ്ടി പറഞ്ഞു. അതോടെ ജോസേട്ടന്‍റെ ദേഷ്യം ഇരട്ടിച്ചു. വാക്കേറ്റം ആയി. അതോടെ റിട്ടേണ്‍ സിഗ്നലുകള്‍ മുറിഞ്ഞു. സുന്തരിമാര്‍ എല്ലാം പടിയിറങ്ങി. കോഴിയും പോയി, പെണ്ണും പോയി എന്ന അവസ്ഥയില്‍ ഒരു കോഴിമുട്ടയും വിഴുങ്ങി ജോസേട്ടന്‍ അവിടെ ഇരുന്നു.
ജോസേട്ടന്‍ ഒരിക്കല്‍ വിദേശത്തേക്കു പോകാന്‍ IELTS പരീക്ഷ എഴുതാനായി കോച്ചിങ്ങിനു പ്രശസ്തമായ ഒരു സ്ഥാപനത്തില്‍ ചേറ്‍ന്നു. english നല്ല വീക് ആണ് പുള്ളിക്കാരന്. അതുകൊണ്ടു തന്നെ 6 മാസത്തെ നീണ്ട ഒരു കോഴ്സിനാണു ചേര്‍ന്നത്. ചേര്‍ന്നു ഒരാഴ്ച്ച കഴിയും മുമ്പു പുള്ളിക്കാരന്‍ englishil ആയി എന്നോടു സംസാരമെല്ലാം.അതൊക്കെ കെട്ട് ഞാന്‍ ശെരിക്കും ഞെട്ടി. "ഹോ ഈ ജോസേട്ടന്‍റെ ഒരു ബുദ്‌ധിയേ" എന്നു മനസ്സില്‍ വിചാരിക്കുകയും ചെയ്തു.എല്ലാ ദിവസവും ജോസേട്ടന്‍ ക്ളാസ്സിലൊക്കെ പൊകുന്നുണ്ടു. ക്ളാസ്സൊക്കെ മുക്കാല്‍ ആയപ്പൊള്‍ ജോസേട്ടന്‍ എന്നൊടു പറഞ്ഞു, "എടാ ഇതൊക്കെ എന്ത് ഈസിയാ. എനിക്കെല്ലാം പെട്ടെന്നു പിടി കിട്ടി. ഇപ്പൊ സത്യം പറഞ്ഞ മലയാളത്തേക്കാളും english ആണ് വരുന്നെ". ഞാനൊന്നു ഞെട്ടി. ആ ബാച്ച് തീരാറായപ്പൊള്‍ ഞാനും കോഴ്സിനു ചേരന്‍ തീരുമാനിച്ചു അവിടെ ചെന്നു. ജൊസെട്ടനൊക്കെ ഇരിപ്പുണ്ട്. ജൊസെട്ടനൊപ്പം കൂടിക്കോളാന്‍ ടീച്ചര്‍ പറഞ്ഞു. "ആ ബാച്ച് തീരാറായില്ലെ ടീച്ചര്‍. ഞാന്‍ അടുത്ത ബാച്ചിലെ പുതിയ ആള്‍ക്കാരുടെ കൂടെ ഇരുന്നൊളാം", ഞാന്‍ പറഞ്ഞു.എന്‍റെ പരിതാപകരമായ english പുള്ളി കേള്‍ക്കരുത് എന്നൊരാഗ്രഹവും ഇതിനു പിന്നില്‍ ഉണ്ടായിരുന്നു. "അതിനു ആരു പറഞ്ഞു ജൊസിന്‍റെ തീരാറായെന്നു. പുള്ളി ഇപ്പഴും തുടങ്ങിയേടത്തു തന്നെ, ഒരു കോഴ്സു കൂടി കഴിഞ്ഞിട്ടു നോക്കട്ടെ", ടീച്ചര്‍ തിരിച്ചടിച്ചു. സന്തോഷം കൊണ്ടു ഞാന്‍ ജോസെട്ടനെ നൊക്കിച്ചിരിച്ചു. ജോസെട്ടനും തിരിച്ചു ചിരിച്ചു, പക്ഷെ അതില്‍ നല്ല ചമ്മല്‍ ഉണ്ടായിരുന്നു.

Wednesday, June 9, 2010
Good Logical Puzzle
Xavier has one of the numbers 1, 2, or 3 in mind. Peter is allowed to ask
one question to Xavier to find out which of these three numbers he has
in mind. Xavier will answer this question only with the answers "yes",
"no", or "I don't know".Which question should Peter ask Xavier to
find out in one time, which number he has in mind?

Answers are expected as comments.
Sunday, June 6, 2010
മഴ തോരുന്നില്ല, ഓര്‍മ്മകളും
മറ്റൊരു കാലവര്‍ഷം കൂടി.രാവിലെ തുടങ്ങിയ മഴ ഇപ്പോഴും പെയ്തുകൊണ്ടിരിക്കുകയാണ്. മഴക്കാലം പഞ്ഞമാസമെന്നാണ് പഴമക്കാര്‍ പറയുന്നത്. സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത് ഏറ്റവും ഇഷ്ട്ടമില്ലാതിരുന്ന കാലം. പുതിയ ക്ളാസ്സിലേക്കു പോവുന്നത് മഴയുടെ അകമ്പടിയോടെ ആയിരിക്കും. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ഒരു വികാരമുണ്ട്, ഒരു താളവും. പ്രകൃതി ഭൂമിക്കു നല്‍കുന്ന ഒരു ദാനം. ചെറുപ്പത്തില്‍ കുട വിടര്‍ത്താതെ സ്കൂളില്‍ നിന്നു മഴ നനഞ്ഞു വന്നതിനു വഴക്കു പറഞ്ഞ അച്ഛനും അമ്മയുമായി ഓര്‍മ്മകള്‍ എന്നിലേക്ക്. സ്കൂള്‍ ബസ്സില്‍ മഴയത്തു കുടയെടുക്കാതെ ഓടി കയറിയതിനു തന്‍റെ കാലന്‍ കുടയെടുത്ത് എന്‍റെ ഷര്‍ട്ടിന്‍റെ കോളറിനു പിടിച്ച BTM ബസ്സിലെ ചാക്കൊ ചേട്ടന്‍, ആംബല്‍ പൂ പറിക്കാന്‍ ഇറങ്ങിയിരുന്ന പള്ളിയിലെ കുളം, മഴയത്തുള്ള ഫുട്ബോള്‍ കളി, മഴ നനഞ്ഞുള്ള സൈക്കിള്‍ റാലി, അങ്ങനെ ഒര്‍മകളുടെ ഒരു നീണ്ട നിര തന്നെ. അന്നു എന്‍റെ കൂടെയുണ്ടായിരുന്ന ആരും ഇന്നെന്‍റെ ഒപ്പമില്ല. കാലങ്ങള്‍ മാറുന്ന പോലെ നമ്മളും. ആദ്യമായി ജെനവീവു സിസ്റ്റര്‍ എന്നെ ക്ളാസ്സില്‍ നിന്നും ഇറക്കിവിട്ടതും ഒരു മഴക്കാലത്തു തന്നെ. അന്നു ഞാന്‍ വരാന്തയില്‍ മഴ ആസ്വദിച്ച് വിദൂരതയിലേക്കു നോക്കി നിന്നിരുന്നു. മഴ വരുമ്പോള്‍ ഓടി വന്നു നിന്നിരുന്ന സ്കൂള്‍ ഗ്രൌണ്ടിലെ വലിയ മരം, ഇന്നതവിടെ ഇല്ല, വെറും ഓര്‍മ്മകള്‍ മാത്രം. അതിരാവിലെ ഇരുട്ടത്തു, മഴയത്തുണ്ടായിരുന്ന പള്ളിയില്‍ പോക്കും, ക്യാരംസ് കളിയും എല്ലാം നല്ല ഓര്‍മ്മകള്‍ മാത്രം.ഒരു മഴയത്താണ് ഞാനും എന്‍റെ ഉറ്റ സുഹൃത്തും ഒരു ഓട്ടോയിലേക്ക് ചെറുപ്പത്തിന്‍റെ വിവരമില്ലായ്മയില്‍, കക്ക എടുത്തെറിഞ്ഞതും അവര്‍ വണ്ടി നിര്‍ത്തി ഞങ്ങളെ പായിച്ചു വിട്ടതും.എന്‍റെ പെങ്ങള്‍ കുടുംബത്തിലെ ആദ്യ ഡിഗ്രിയുമായി വീട്ടില്‍ എത്തിയതും ഏതോ ഒരു മഴകാലത്ത്. ഞാനും ഒരുങ്ങി കഴിഞ്ഞു, എന്‍റെ മഴക്കാലത്തെ വരവേല്‍ക്കാന്‍. കുറേ നല്ല ഓര്‍മ്മകള്‍ ചുറ്റിലുമാക്കി ഞാന്‍ നിര്‍ത്തുന്നു.
Tuesday, June 1, 2010
കാലവര്‍ഷം യാത്രയിലാണ്. ഓടിക്കൊ......
"കേരളത്തില്‍ നാളെ മുതല്‍ ഈ വര്‍ഷത്തെ കാലവര്‍ഷം ആരംഭിക്കുന്നു. കാര്യമായ ഇടിവെട്ടു ഉണ്ടായില്ലെങ്കിലും നിര്‍ത്താതെയുള്ള മഴ ഉണ്ടായിരിക്കും. എല്ലാവരും അതനുസരിച്ചു മുന്‍ കരുതല്‍ എടുക്കുക". മലയാലത്തിലെ ഒരു പ്രമുഖ ദിനപത്രത്തില്‍ ഇന്നലെ വന്ന വാര്‍ത്തയാണിത്. "ശ്ശൊ, മഴക്കാലം തുടങ്ങിയല്ലൊ " എന്നു ഞാന്‍ മനസ്സില്‍ വിചാരിക്കുകയും ചെയ്തു. ഇന്നു രാവിലെ എഴുന്നെറ്റു നൊക്കിയപ്പൊള്‍ തെളിഞ്ഞ മാനം. "ചിലപ്പൊ കാലവര്‍ഷം വന്നുകൊണ്ടിരിക്കയാവും. ഇന്നു ഉച്ചയോടെ മഴയുടെ പൊടി പൂരം തന്നെ.കുടയൊക്കെ എടുത്തു വച്ചേക്കാം. മറ്റാരും കുടയില്ലാതെ നടക്കുമ്പോള്‍ ഞാന്‍ മാത്രം നല്ല സ്റ്റയ്ലായി കുടയൊക്കെ ചൂടി വരണം". ഇങ്ങനൊക്കെ വിചാരിച്ചാണ് ഞാന്‍ ഓഫിസില്‍ പോയത്. മഴ പൊയിട്ടു അതിന്‍റെ ഒരു ലാഞ്ചന പൊലുമില്ല. മഴ വരുന്നുണ്ടൊ, മഴ വരുന്നുണ്ടൊ എന്നു ഞാന്‍ ഒരൊ മണിക്കൂറ്‍ കൂടുമ്പോഴും നോക്കികൊണ്ടിരിക്കുകയും ചെയ്തു. പക്ഷെ ഇന്നു ഒടുക്കത്തെ വെയിലും, നല്ല ചൂടും. സത്യം പറഞ്ഞാല്‍ കഴിഞ്ഞ ഒരാഴ്ചയായി പെയ്തിരുന്ന മഴ മാറിയതു ഇന്നാണ് എന്നു പറയാം.
കാലവസ്ഥാ വകുപ്പു ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ പറ്റിക്കല്‍. കഴിഞ്ഞ ഒരാഴ്ചയായി കാലവര്‍ഷം, അതാ വന്നു കൊണ്ടിരിക്കുന്നു, ലക്ഷദ്വീപിന്‍റെ തീരത്ത് എത്തി കഴിഞ്ഞു, അവിടുന്നു പുറപ്പെട്ടു എന്നൊക്കെ വാര്‍ത്ത തന്നുകൊണ്ടിരിക്കയാണ്. ലക്ഷദ്വീപുകാര്‍ ഇതൊന്നുമറിയാത്തതു കാലാവസ്ഥ വകുപ്പിന്‍റെ ഭാഗ്യം. അഥവാ എന്തെങ്കിലും പ്രവചിച്ചാല്‍ തന്നെ അത് ആ പ്രതിഭാസം സംഭവിച്ചു കഴിഞ്ഞായിരിക്കും. ടെലിവിഷന്‍ എന്നൊരു അത്യാധുനീക സാങ്കേതിക വിദ്യയാണത്രെ ഇതിനായി അവര്‍ സജ്ജീകരിച്ചിരിക്കുന്നത്. അതില്‍ വരുന്ന വിവരങ്ങല്‍ ഒട്ടും താമസമില്ലതെ പുറത്തു വിടും. ഇതിനായി നിര്‍ത്താതെ ടിവി കാണുക എന്ന ജൊലിയുമായി കുറെ ഉന്നത ഉദ്യോഗസ്ഥര്‍ വകുപ്പിലുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതാ സുനാമി വരുന്നു എന്ന മുന്നറിയിപ്പു നല്‍കാന്‍ തീരത്തു പൊയ കൊല്ലം പോലീസിനു സുനാമി കാരണം തീരത്തേക്കു അടുക്കാന്‍ പോലും സാധിച്ചില്ല എന്നണ് റിപ്പോര്‍ട്ടുകള്‍.
പല പരീക്ഷണങ്ങളും വകുപ്പു നടത്തുന്നതു കൊല്ലം നീണ്ടകര തുറമുഖത്താണ്. ഒരിക്കല്‍ ഉപഗ്രഹചിത്രങ്ങളും, പിന്നെ അന്തരീക്ഷത്തിന്‍റെ സാമ്പിളുകല്‍, കാറ്റിന്‍റെ ഗതി, മഴക്കാര്‍ തുടങ്ങിയ അനവധി സങ്കീര്‍ണ ഘടകങ്ങള്‍ പരിശോധിച്ച ഒരു ഉദ്യോഗസ്ഥന്‍ ഞെട്ടി പൊയി. അതാ നീണ്ടകര തുറമുഖത്തേക്കു ഒരു ചുഴലി കാറ്റു വരുന്നു. ഹൊ ആദ്യമായി തനിക്കെന്തെങ്കിലും പ്രവചിക്കാന്‍ പറ്റിയല്ലൊ എന്ന സന്തോഷത്തൊടെ ഉടനെ പോലീസിനെയും പത്രക്കാരെയും ഒക്കെ അറിയിച്ചു. പത്രത്തിലൊക്കെ വെണ്ടക്ക അക്ഷരത്തില്‍ ഉദ്യൊഗസ്ഥന്‍റെ പേരു സഹിതം വാര്‍ത്ത വന്നു. "ഈ മഹാ പ്രതിഭാസം കണ്ടുപിടിച്ചു പുറത്തു വിട്ടതു K. K. ജോസെഫ്". മുന്നറിയിപ്പു കിട്ടിയ പൊലിസുകാര്‍ തുറമുഖത്തോടെ തലങ്ങും വിലങ്ങും പാഞ്ഞു. "അതാ നാളെ, നാളെ വരുന്നു ചുഴലിക്കാറ്റ്. ജീവനില്‍ കൊതിയുള്ളവര്‍ ഓടിക്കോ". ആളുകളൊക്കെ പേടിച്ചു സ്ഥലം വിട്ടു. പിറ്റേന്നു എല്ലാവരും പേടിയോടെ കാത്തിരിക്കുകയാണ്, ചുഴലിയെ. രാവിലെയായി, ഉച്ചയായി. നല്ല തെളിഞ്ഞ ആകാശം. എല്ലാവരും ഭക്ഷണം ഒക്കെ ഉപേക്ഷിച്ചിരിക്കുകയാണ്. വൈകിട്ടായി, ചുഴലി പൊയിട്ടു ഒരു ചെറിയ കാറ്റു പൊലും അടിക്കുന്നില്ല. അവസാനം ക്ഷുഭിതരായ ആളുകളോടു വകുപ്പു പറഞ്ഞു," അതു ആഴക്കടലില്‍ ഉണ്ടായിരുന്നു. പിന്നിടു കരയിലെക്കു വരുന്തൊറും അതു ദുര്‍ബലമായി. ചെറുത് ഇവിടെയും വീശിയിരുന്നു.ഇതിനെ പ്രക്കെശ്യ പ്രതിഭാസം എന്നു പറയും. അതു എന്താണെന്നു വച്ചാല്‍....". അവന്‍റെ ഒരു പ്രക്കെശ്യ എന്നും പറഞ്ഞു ആളുകള്‍ സ്ഥലം വിട്ടു.
ഭാരതത്തിന്‍റെ കാലാവസ്ഥാ വകുപ്പുകൊണ്ടു ഭാരതത്തിനു വല്യ ഗുണമൊന്നുമില്ലെന്നു ഗവണ്‍മേണ്റ്റ് തിരിച്ചറിഞ്ഞതായണ് റിപ്പോര്‍ട്ടുകള്‍. അവര്‍ അതിനാല്‍ വകുപ്പു പിരിച്ചിവിട്ടു വൈദ്യുതി വകുപ്പിനു ഈ ചുമതല കൈമാറും എന്നും കേള്‍ക്കുന്നു. വൈദ്യുതി വകുപ്പു കാറ്റിന്‍റെ ഗതിയില്‍ നിന്നു തന്നെ മഴ വരുമൊ, എപ്പോള്‍ വരും എന്നൊക്കെ തിരിച്ചറിഞ്ഞു വൈദ്യുതി ഓഫ് ചെയ്യുന്നതിനാല്‍, അവര്‍ ഈ ചുമതല ഭംഗിയാക്കും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതു. ലോകത്തു തന്നെ വൈദ്യുതി ഓഫ് ആക്കുന്ന കാര്യത്തില്‍ എറ്റവും കൃത്യനിഷ്ട്ടയോടെ പ്രവര്‍ത്തിക്കുന്നതു നമ്മുടെ വൈദ്യുതി വകുപ്പാണ് എന്നാണ് രഹസ്യാന്വോഷണ റിപ്പോര്‍ട്ടുകള്‍. കാലാവസ്ഥാ വ്യതിയാനം കണ്ടെത്തുന്നതിനായി അവര്‍ അതി നൂതന സാങ്കേതികവിദ്യ ആണ് ഉപയോഗിക്കുന്നതു എന്നും കേള്‍ക്കുന്നുണ്ട് . എന്തായാലും നമുക്കു ഒരു മാറ്റം പ്രതീക്ഷിക്കാം.

Subscribe to:
Posts (Atom)