Raise our Conscience against the Killing of RTI Activists




Friday, August 20, 2010

ജാട റാണിയും ടൂറും

റാണി എന്‍റെ  സുഹൃത്തിന്‍റെ ക്ളാസ്മേറ്റ്‌ ആയിരുന്നു കോളേജില്‍. കാണാന്‍ നല്ല സൌന്തര്യമുള്ള റാണിയെ വളക്കാന്‍ പയ്യന്‍മാര്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും എറ്റിരുന്നില്ല. പൂവാലന്‍മാരെ സുരേഷ്‌ ഗോപി സ്റ്റയിലില്‍ "ഫൂ" എന്ന മനോഭാവത്തോടെ നോക്കി കടന്നു പോകുന്ന അവള്‍ക്കു, എളുപ്പത്തില്‍ തന്നെ ജാട റാണി എന്ന പേരും വീണു. എന്നാലും ജാട റാണിയെ കാണാന്‍ പയ്യന്‍മാര്‍ രാവിലെ മുതല്‍ തന്നെ വഴിയരുകില്‍ കാത്തു നില്‍ക്കും. ഫലമുണ്ടാകാറില്ലെങ്കിലും, വാലെണ്റ്റൈന്‍സ്‌ ഡേയ്ക്കു പ്രദേശത്തു വിറ്റഴിയുന്ന പൂക്കളില്‍ ഭൂരിഭാകവും അവള്‍ക്കു വേണ്ടി തന്നെ ആയിരുന്നു. എന്നാല്‍ അവളുടെ കനത്ത ജാട കുറച്ചു പയ്യന്‍മാര്‍ക്കു അത്ര പിടിച്ചിരുന്നില്ല.

സെക്കണ്റ്റ്‌ ഈയര്‍ ടൂറിനാണ്‌ ആ സംഭവം നടന്നത്‌. ജാട റാണിയുടെ ക്ളാസ്സാണ്‌ ടൂറ്‍ പോകുന്നത്‌. പകുതിയില്‍ കൂടുതലും അവളുടെ ക്ളാസ്സില്‍ ബോയ്സ്‌ ആണ്‌. ടൂറ്‍ വണ്ടി മൂന്നാറില്‍ നിന്നു കൊടൈക്കനാലിലേക്കു പൊയ്ക്കൊണ്ടിരിക്കയാണ്‌. സമയമാണെങ്കില്‍ അര്‍ദ്ധ രാത്രിയും. അപ്പോഴാണ്‌ അതു സംഭവിച്ചത്‌. ജാടക്കു ഭയങ്കര മൂത്ര ശങ്ക. കുറെ നേരം പിടിച്ചിരുന്നു സഹി കെട്ടപ്പോല്‍ അവള്‍ വിവരം ക്ളാസ്സ്‌ റെപ്പിനോടു പറഞ്ഞു. കുറെ നേരം ആലൊചിച്ചിട്ടും റെപ്പിനു ഒരു സൊല്യൂഷന്‍ കാണാന്‍ കഴിഞ്ഞില്ല. ആരോടും പറയരുത്‌ എന്ന ആമുഖത്തോടെ റെപ്പ്‌ അടുത്ത സുഹൃത്തിനോടു കാര്യം പറഞ്ഞു. ആരോടും പറയരുത്‌ എന്ന ആമുഖമുള്ളതുകൊണ്ടോ, എന്തോ താമസിയാതെ അതു ബസ്സില്‍ പാട്ടായി. എല്ലാവരും പരിഹാരം ആലോചിക്കാനും തുടങ്ങി. റെപ്പിനോടു പറയാന്‍ പോയ നിമിഷത്തെയോര്‍ത്ത്‌ റാണി സ്വയം ശപിച്ചു. സുന്തരിമാര്‍ക്ക്‌ ഒരു പ്രശ്നമുണ്ടായാല്‍ അതു പരിഹരിക്കാന്‍ ആണ്‍കുട്ടികള്‍ ഭയങ്കര ശ്രമമായിരിക്കുമല്ലൊ കോളേജില്‍.

ഒടുവില്‍ ഒരു വിദ്വാന്‍ ഒരു ഐഡിയ പറഞ്ഞു. "വണ്ടി ഏതെങ്കിലും കൊള്ളാവുന്ന പെട്രോള്‍ പമ്പിലേക്കു വിടുക. അവിടെ ടൊയിലറ്റും ഉണ്ടാവും". അങ്ങനെ വണ്ടി താമസിയാതെ കൊള്ളാവുന്ന ഒരു പെട്രോള്‍ പമ്പില്‍ കയറി. ഉറക്കത്തിലാണോ ശല്യം എന്ന മനോഭാവത്തോടെ അവിടെയുണ്ടായിരുന്ന ജീവനക്കാരന്‍ പെട്രോള്‍ അടിക്കാന്‍ വന്നു. അദ്ദേഹത്തോട്‌ ടോയിലറ്റ്‌ ചോദിച്ചപ്പോള്‍, " ആ പുറകില്‍ ഉള്ള റൂം ആണ്‌" എന്ന മറുപടിയും കിട്ടി. അവിടെയാണെങ്കില്‍ കുറ്റാ കൂരിരുട്ടും. റാണിയും പിന്നെ റെപ്പും കൂടി അങ്ങോട്ടേക്കു പുറപ്പെട്ടു. ഇരുട്ടു കാരണം ഒന്നും കാണാനാവുന്നില്ല. ഒടുവില്‍ ഒരു വിധത്തില്‍ ടോയിലറ്റ്‌ മുറി കണ്ടുപിടിച്ചു. റാണി അവിടെ പോവുകയും ചെയ്തു.

 കാര്യങ്ങളെല്ലാം കഴിഞ്ഞു തിരികെ വരുന്ന വഴി റെപ്പാണ്‌ അതു കണ്ടത്‌. അരണ്ട വെളിച്ചത്തില്‍ അവിടെയുള്ള മറ്റൊരു മുറിയുടെ മുകളില്‍ ടോയിലറ്റ്‌ എന്നു എഴുതിയിരിക്കുന്നതു റെപ്പ്‌ വായിച്ചെടുത്തു. താന്‍ പോയത്‌ ടോയിലെറ്റില്‍ ആയിരുന്നില്ല എന്ന സത്യം ഒരു ഞെട്ടലോടെ റാണി തിരിച്ചറിഞ്ഞു. ജാട റാണി ജാട പോയിട്ടു ജാടയേ ഇല്ലാ റാണിയായി മാറി. പോകുന്ന വഴി റെപ്പ്‌, പമ്പിലെ മറ്റൊരു ജീവനക്കാരനോടു ചോദിച്ചു, " ആ ടോയിലെറ്റിനടുത്തുല്ല മറ്റേ മുറി ഏതാ?" "അതു സ്റ്റോര്‍ റൂം, സാര്‍", മറുപടി പെട്ടെന്നായിരുന്നു. തിരികെ ബസ്സില്‍ എത്തിയ റെപ്പ്‌, ഒരു ദുര്‍ബല നിമിഷത്തില്‍ വിശ്വസ്തനോട്‌, മുമ്പത്തെ പോലെ മറ്റാരോടും പറയരുത്‌ എന്ന ആമുഖത്തോടെ പറഞ്ഞു. പിന്നെ പറയാനുണ്ടോ. അതു നിമിഷങ്ങള്‍ കൊണ്ടു പരന്നു. ആരോടും പറയരുത്‌ എന്നു കൂടി വാര്‍ത്തയുടെ കൂടെ ഉണ്ടായിരുന്നു എന്നു മാത്രം. ആ സംഭവം റാണിയെ ആകെ മാറ്റി. സത്യം പറഞ്ഞാല്‍ റാണി ഞങ്ങളുടെ ഒക്കെ മുഖത്തു നോക്കി തുടങ്ങിയതു തന്നെ ആ സംഭവത്തിന്‌ ശേഷമാണ്‌. അവള്‍ ഇന്നു ഡെല്‍ഹിയില്‍ ഒരു ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍ ഉദ്യോഗസ്ഥയാണ്‌.

No comments:

Post a Comment