അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. ഞാന്‍ ഹിമസാഗര്‍ എക്സ്പ്രസ്സില്‍ തിരുവനന്തപുരത്തുനിന്നു വീട്ടിലേക്കുള്ള യാത്രയിലാണ്. എപ്പോളാണ് രാജീവേട്ടനെ ശ്രദ്‌ധിച്ചു തുടങ്ങിയതെന്നു ഓര്‍മ്മയില്ല. എന്‍റെ അടുത്തായിരുന്നു രജീവേട്ടനും മകന്‍ അജയനും ഇരുന്നിരുന്നത്. ട്രെയിന്‍ യാത്രയുടെ മടുപ്പിക്കുന്ന സമയങ്ങളില്‍ ഞാന്‍ ഉറങ്ങാറാണ് പതിവ്. ഉറക്കം പലപ്പോളും നല്ല ഒരു ആശ്വാസമാണ്. ഒരു യാചകനു 100 രൂപ മടക്കി ആരും കാണാതെ കൊടുക്കുന്നതു കണ്ടാണ് ഞാന്‍ രജീവേട്ടനെ ശ്രിദ്‌ധിക്കുന്നത്.
യാത്രയുടെ എതോ സമയത്തു തികച്ചും അവിചാരിതമായാണ് ഞങ്ങള്‍ സംസാരിച്ചു തുടങ്ങുന്നത്. എന്‍റെ എതിര്‍വശത്തു കുറച്ചു വിദ്‌ധ്യാര്‍ഥികള്‍ ആണ് ഇരുന്നിരുന്നത്. ഓര്‍മ്മകള്‍ എന്നെയും എന്‍റെ വിദ്യാഭ്യാസ കാലത്തേക്ക് നയിച്ചു. കണ്ണുകളടച്ചു മനസ്സുകൊണ്ടു ഞാനും ഒരു വിദ്യാര്‍ഥി. സങ്കല്‍പലോകത്തെ സുഖം അയവിറക്കി ഇരിക്കുമ്പൊളാണ് രജീവേട്ടന്‍ എന്നെ പരിചയപ്പെടുന്നത്. തൊടുപുഴക്കടുത്ത് കൊലാനിയാണ് അദ്ദെഹത്തിന്‍റെ സ്വന്തം സ്ഥലം. ഞങ്ങളുടെ സ്വദേശം അടുത്തായതു പരിചയപ്പെടലിന്‍റെ ആഴം കൂട്ടി. നാട്ടുകാര്യങ്ങലും ചെറിയ രാഷ്ട്രീയ നിരീക്ഷണങ്ങളുമായി സംസാരം നീണ്ടു പോയി.
അദ്ദേഹത്തിനു 3 മക്കള്‍ ആണ്. ഇളയവനാണ് കൂടെയുള്ള അജയന്‍.ഞാനും എന്‍റെ കുടുംബ വിവരങ്ങല്‍ പങ്കുവച്ചു. ഞങ്ങല്‍ തമ്മില്‍ നല്ല ഒരു സൌഹൃദം രൂപപ്പെടാന്‍ അധികം സമയം എടുത്തില്ല. ചേട്ടനും അജയനും തമ്മില്‍ വൈകാരികമായ ഒരു അടുപ്പം ഞാന്‍ ശ്രിദ്‌ധിച്ചിരുന്നു. സംസാരിക്കാന്‍ താല്‍പര്യമില്ലാത്തതു കൊണ്ടോ എന്തൊ അവന്‍ ഞങ്ങളുടെ സംഭാഷണത്തിലെ പ്രധാന ശ്രോതാവായിരുന്നു.
സംഭാഷണത്തിനിടയിലെ നേരിയ ഇടവേളയില്‍ ഞാന്‍ പുറത്തേക്കു നോക്കിയപ്പൊള്‍ വണ്ടി കരുനാഗപ്പിള്ളി പിന്നിടുകയാണ്. മനുഷ്യന്‍റെ മുന്നോട്ടുള്ള നിര്‍ത്താത്ത കുതിപ്പിന്‍റെ പ്രതീകമെന്നോണം, വണ്ടിയും സ്ഥലങ്ങളെ കീഴടക്കി കുതിച്ചുകൊണ്ടിരുന്നു.ചായക്കാരും, ഭിക്ഷാടകരും, കചവടക്കാരും എല്ലം വണ്ടിക്കകത്തു കൂടി പോവുന്നുണ്ട്. പരിചയമില്ലാത്ത ആളുകല്‍ പലയിടത്തു നിന്നു കയറുന്നു, ഇറങ്ങുന്നു.അവരില്‍ പലരെയും ഇനി കാണാനെ കഴിഞ്ഞെന്നു വരില്ല.വണ്ടി നില്‍കുന്നേയില്ല, പകരം പുതിയ പുതിയ ആളുകളുമായി യാത്ര തുടരുന്നു. ജീവിതത്തിന്‍റെ കുതിപ്പു ഈ യാത്രയില്‍ പ്രതിഫലിക്കുന്നുണ്ട് എന്നെനിക്കു തോന്നി. പലവിധ ചിന്തകളാല്‍, ഞാന്‍ മയങ്ങി പോയത് എപ്പോളെന്ന് അറിഞ്ഞില്ല.
"കാര്യമായ മയക്കത്തിലാണല്ലോ?", രാജീവേട്ടന്‍റെ ചൊദ്യം കേട്ടാണ് ഞാന്‍ എണീറ്റത്. വണ്ടി ചെങ്ങന്നൂറ്‍ വിട്ടിരുന്നു. "യാത്രയില്‍ ഒരു മയക്കം പതിവാണ്. സംഭാഷണത്തിന് ഒരാളെ കിട്ടിയപ്പൊ അതിത്തിരി വൈകിയെന്നേ ഉള്ളൂ", ഞാന്‍ മറുപടി പറഞ്ഞു. ഒരു ചായയൊക്കെ കുടിച്ചു ഞങ്ങള്‍ പിന്നെയും സംഭാഷണത്തില്‍ മുഴുകി. സ്വന്തം കുട്ടികളെ പറ്റിയും അവരുടെ ഭാവിയെപറ്റിയുമൊക്കെയായിരുന്നു ചേട്ടന്‍ കൂടുതലും പറഞ്ഞത്. അദ്ദേഹം ചെറിയ പേടി ഉള്ള കൂട്ടത്തില്‍ ആണെന്നു എനിക്കു തൊന്നി.
വണ്ടി ചങ്ങനാശ്ശേരി സ്റ്റേഷനെ സാക്ഷിയാക്കി ചൂളം വിളിച്ച് അതിവേഗത്തില്‍ പൊവുകയാണ്. അവിടെ ഇതിനു സ്റ്റോപ്പ് ഇല്ല.സ്റ്റേഷനും വിജനമാണ്, പ്രതീക്ഷയറ്റ പോലെ. "നേരത്തെ ചോദിക്കാന്‍ വിട്ടു പോയി,തിരുവനന്തപുരത്തു വെറുതെ പൊയതാണൊ?", ഞാന്‍ ചോദിച്ചു. അതിനു ഒരു പുഞ്ചിരി ആയിരുന്നു മറുപടി. കുറച്ചു സമയം ആലോചിച്ചിരുന്നു. എന്നിട്ടു സാവധാനം പറഞ്ഞു."RCCയില്‍ ആയിരുന്നു"."എന്ത്, ക്യാന്‍സറ്‍ സെണ്റ്ററിലൊ?", ഞാന്‍ ഒരു ഞെട്ടലോടെ ചോദിച്ചു. അദ്ദേഹത്തിനു ബ്ളഡ് ക്യാന്‍സറ്‍ ആണെന്നും വെല്ലൂരിലെക്കു പോവുകയാനെന്നും ഒരു വാചകത്തില്‍ പറഞ്ഞു നിര്‍ത്തി. ഒരു ദീര്‍ഘ നിശ്വാസത്തോടെ മകന്‍ കെള്‍ക്കാതെ അദ്ദേഹം പരഞ്ഞു, "3 മാസം..... അതാണ് ഡോക്ടറ്‍മാരുടെ കണക്ക്".ഞാന്‍ അദ്ദേഹത്തിന്‍റെ നനവു പുരണ്ട കണ്ണുകളിലേക്കു നോക്കി. എനിക്കു ഒന്നും സംസാരിക്കന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിനും. വണ്ടി കോട്ടയത്തിന്‍റെ സൂചന തന്നുകൊണ്ടു ടണലിലേക്കു കയറി. ചുറ്റും പടര്‍ന്ന ഇരുട്ടില്‍ പ്രകൃതി പോലും നിശ്ചലമാണൊ എന്നു ഞാന്‍ സംശയിച്ചു. വണ്ടി കൊട്ടയത്തെത്തി. ഞാന്‍ ഇറങ്ങി. സാധാരണ ബസ്സ് പിടിക്കന്‍ ഓടാറുള്ള ഞാന്‍ അന്നു അവിടെ തന്നെ നിന്നു, നിശ്ചലമായി.
വണ്ടി പുറപ്പെടാനുള്ള ഹോണ്‍ മുഴക്കി. പച്ച വെളിച്ചം തെളിഞ്ഞു. സാവധാനം വണ്ടി മുന്നോട്ടു പൊയി.ജനാലക്കല്‍ ഒരു കൈ എനിക്കു യാത്ര പറയുന്നുണ്ടായിരുന്നു. ഹോണിന്‍റെ ശബ്ദവും അകന്നകന്നു പോയി. ഒഴിഞ്ഞ പാളങ്ങള്‍ എന്നോടു എന്തോ പറയാന്‍ താല്‍പര്യപ്പെടുന്ന പോലെ. അങ്ങു ദൂരെ സിഗ്നല്‍ വെലിച്ചം അപ്പൊളെക്കും ചുവപ്പായിരുന്നു........
nannaakunnundu ninte vivarana saili.
ReplyDeleteSimple but heart touching
ReplyDeleteഡാനിഷ്,
ReplyDeleteഇങ്ങനത്തെ കാര്യങ്ങള്‍ എഴുതുമ്പോള്‍ ആളുകളുടെ യഥാര്‍ത്ഥ പേരുകള്‍ ഉപയൂഗിക്കരുത് എന്ന് ഒരു അഭിപ്രായം ഉണ്ട്.
അങ്ങിനേ ആണ് ചെയ്തിരിക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.