ഒരു നീണ്ട യാത്രക്കു ശേഷം ചെറിയ ഒരു വിശ്രമം. അപ്പോള്‍ മനസ്സിലേക്കു വന്ന പല കാര്യങ്ങളും വൈരുദ്ധ്യാത്മകമായി തോന്നി.
നമ്മുടെ വീടുകള്‍ വിസ്താരപൂര്‍ണമായികൊണ്ടിരിക്കുമ്പോള്‍ കുടുംബങ്ങള്‍ ചെറുതാകുന്നു.
അത്യാധുനീക മരുന്നുകള്‍ വരുമ്പോളും ആരോഗ്യം ക്ഷയിച്ചുകൊണ്ടേ ഇരിക്കുന്നു. വിദ്യാഭ്യാസം കൂടുമ്പോളും പ്രായോഗീക വിവരം ചുരുങ്ങുന്നു.
മനുഷ്യന്‍ ചന്ദ്രനില്‍ വരെ അതിര്‍ത്തി വിസ്തൃതമാക്കുമ്പോല്‍ ബന്ധങ്ങള്‍ കുറഞ്ഞു കൊണ്ടിരിക്കുന്നു.
ഈ വൈരുദ്ധ്യാത്മക കാര്യങ്ങളുടെ മൂലകാരണം എന്തായിരിക്കും?
സംസ്കാരമില്ലാത്തവന്മാര്‍ സാംസ്കാരിക വകുപ്പ് മന്ത്രിയായി മാറുന്ന കാലമല്ലേ......അപ്പോള്‍ ഇതിലൊന്നും അതിശയപ്പെടാനില്ല.....
ReplyDeleteകാള്‍ മാര്‍ക്സിന്റെ "Dialectical Materialism" എന്ന ആശയം വായിച്ചാല്‍ മതി. മലയാളത്തില്‍ പറഞ്ഞാല്‍ "വൈരുദ്ധ്യാത്മക ഭൗതികവാദം". വൈരുദ്ധ്യങ്ങളുടെ ഏറ്റുമുട്ടലുകളിലൂടേയാണ് ലോകത്തിന്റെ ഇതുവരെയുള്ള പുരോഗതി. :-) ചുമ്മാ പറഞ്ഞതാണ് കേട്ടോ.
ReplyDelete